Wednesday - 22 April, 2026 4-Dhu al-Qadah-1447

വുളു മുറിക്കുന്ന കാര്യങ്ങള്‍

            

താഴെ പറയുന്ന കാര്യങ്ങളിലേതെങ്കിലും ഒന്ന് സംഭവിച്ചാല്‍ വുളു ഇല്ലാതായിത്തീരും. പിന്നീട് നമസ്കരിക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ വീണ്ടും വുളു എടുക്കേണ്ടി വരും. ഈ കാര്യങ്ങളെയാണ് വുളു മുറിയുന്ന കാര്യങ്ങള്‍ എന്ന് പറയുന്നത്.


1. മൂത്ര ദ്വാരത്തില്‍ കൂടിയോ മലദ്വാരത്തില്‍ കൂടിയോ എന്തെങ്കിലും പുറത്ത് രിക. കീഴ് വായു പുറത്ത് വന്നാലും വുളു മുറിയും.


2. ഭ്രാന്ത്, ബോധക്ഷയം, ഉറക്കം എന്നിവ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ബുദ്ധിയുടെ വകതിരിവ് നഷ്ടമാവുക.


3. ഉള്ളന്‍ കൈകൊണ്ട് മനുഷ്യരുടെ ലൈംഗികാവയവമോ, മലദ്വാരമോ സ്പര്‍ശിക്കുക.


4. അന്വാന്യം വിവാഹം കഴിക്കാവുന്ന മുതിര്‍ന്ന സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗങ്ങള്‍ തമ്മില്‍ ചേരുക. നഖം, മുടി എന്നിവ സ്പര്‍ശിച്ചതുകൊണ്ടോ വസ്ത്രത്തിനു മീതെ സ്പര്‍ശിച്ചതുകൊണ്ടോ വുളുഇന്ന്‍ ഭംഗം വരുകയില്ല...