ഒരു ജൂത സ്ത്രീയുടെ കഥ (1)

   നബിﷺതങ്ങൾ എന്നും അതുവഴി സഞ്ചരിക്കും. ശ്രതുക്കളും മിത്രങ്ങളും ആ പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ജൂത സ്ത്രീയുടെ കാര്യം പ്രത്യേകം എടുത്തുപറയണം...


 ഇസ്ലാംമതം എന്നു കേട്ടാൽ അവൾക്കു കലികയറും. പ്രവാചകനെ (ﷺ) കണ്ണടുത്താൽ കണ്ടുകൂടാ. ജൂതസ്ത്രീയെ കാണാൻ ആരെങ്കിലും വന്നാൽ ഉടനെ

അന്വേഷിക്കും; ആരെങ്കിലും പുതുതായി ഇസ്ലാംമതത്തിൽ ചേർന്നോ..?


 ഇസ്ലാംമതം സ്വീകരിച്ചവരുടെ പേരു വിവരങ്ങൾ ആഗതർ വ്യക്തമാക്കും. കേൾക്കേണ്ട താമസം ആ സ്ത്രീ കലിതുള്ളാൻ തുടങ്ങും. പിന്നെ തെറിയാഭിഷേകം തന്നെ. ഇസ്ലാംമതം സ്വീകരിച്ചവരെ തെറിവിളിക്കും. പുളിച്ച ചീത്ത പറയും. സംസ്കാരമുള്ളവർക്കു കേട്ടിരിക്കാനാവില്ല.


 കണ്ണുകൾ എപ്പോഴും വഴിയിൽ തന്നെ. പ്രവാചകൻ (ﷺ) അതു വഴി വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മനസ്സിൽ പ്രവാചകനോടുള്ള (ﷺ) വെറുപ്പും രോഷവം പതഞ്ഞു പൊങ്ങുന്നു. നല്ല നല്ല മനുഷ്യരെ പ്രവാചകൻ (ﷺ) വഴിതെറ്റിക്കുന്നുവെന്നാണു ജൂതസ്ത്രീ ആരോപിക്കുന്നത്..!


 പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറില്ല. പറയുന്നതു മനസ്സിലാക്കാൻ ശ്രമിക്കില്ല. വല്ലാത്തൊരു മർക്കടമുഷ്ടി. നോക്കിനിൽക്കെ ആ കാഴ്ച കണ്ടു. ഒരാൾ നടന്നുവരുന്നു. വിനയാന്വിതനായ ഒരാൾ. ഏതോ ചിന്തകളിൽ മുഴുകിയാണു നടപ്പ്. റസൂൽ ﷺ...


 ജൂത സ്ത്രീ കോപാകുലയായി മാറി.

കുറേ മലിന വസ്തുക്കൾ ശേഖരിച്ചു. ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ. അവ ചുമന്നുകൊണ്ട് ഓടി. പ്രവാചകന്റെ (ﷺ) സമീപത്തെത്തി. മലിന വസ്തുക്കൾ ആ ശരീരത്തിലേക്കെറിഞ്ഞു.


 ശരീരവും വസ്ത്രവും വൃത്തികേടായി. പ്രവാചകൻ ﷺ ഒന്നും പറഞ്ഞില്ല. കോപം പ്രകടിപ്പിച്ചില്ല. ആ കുടില മനസ്കയെ ശപിച്ചില്ല. സാവധാനം ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും മാലിന്യങ്ങൾ തുടച്ചുകളഞ്ഞു. ഒന്നും സംഭവിക്കാത്തതുപോലെ

മുമ്പോട്ടു നടക്കാൻ തുടങ്ങുകയായിരുന്നു.


 ജൂത സ്ത്രീയുടെ കോപം ഇരട്ടിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും ഈ മനുഷ്യനു കോപം വരാത്തതെന്ത്..? കോപം വരുമോ എന്നൊന്നു നോക്കട്ടെ. ജൂത സ്ത്രീ പ്രവാചകന്റെ (ﷺ) ശരീരത്തിൽ തുപ്പി.


 എന്നിട്ടും പ്രവാചകനു (ﷺ) പ്രതിഷേധമില്ല. തുപ്പൽ തുടച്ചു കൊണ്ടു നടന്നുപോയി. പിന്നെ വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞു. പ്രവാചകൻ ﷺ അകലെയെത്തുമ്പോൾ ജൂത സ്ത്രീ വീട്ടിലേക്കു മടങ്ങി.


 അടുത്ത ദിവസമാകട്ടെ. കൂടുതൽ മാലിന്യങ്ങൾ എറിയണം. മുഖത്തുതന്നെ തുപ്പണം. അടുത്ത അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മിക്ക ദിവസവും ഇത് ആവർത്തിക്കുന്നു...


പ്രവാചകൻ ﷺ പ്രതികരിക്കാതെ കടന്നു പോകും. ജൂതസ്ത്രീ തന്റെ ക്രൂരവിനോദത്തിന് ആനന്ദം കണ്ടെത്തുകയും ചെയ്തു. 


 പതിവുപോലെ അന്നും പ്രവാചകൻ ﷺ അതുവഴി നടന്നുവരികയായിരുന്നു. ജൂതസ്ത്രീയുടെ വീടിന്റെ പരിസരത്തെത്തി. തന്റെ ശരീരത്തിൽ മാലിന്യങ്ങളൊന്നും വന്നുവീണില്ല. എന്തൊരത്ഭുതം..!!


 പിന്നീടു നബിﷺതങ്ങൾ ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു.


 “ആ സഹോദരിക്ക് എന്തുപറ്റി. അവരെ കാണുന്നില്ലല്ലോ..?”


 “അവർക്കു സുഖമില്ല, കിടപ്പിലാണ്”


 നബിﷺതങ്ങൾക്കു ദുഃഖം തോന്നി.

പ്രവാചകൻ ﷺ ജൂത സ്ത്രീയുടെ വീട്ടിലേക്കു കയറിച്ചെന്നു...


“സഹോദരീ, എന്താണ് അസുഖം..?” ജൂതസ്ത്രീ ഞെട്ടിപ്പോയി.


 ആരാണിത്..? തന്റെ രോഗം അറിയാൻ വന്ന ഈ മനുഷ്യൻ..! മനസ്സാകെ ഇളകി മറിഞ്ഞു. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു, എന്നിട്ടും തന്നെ വെറുത്തില്ല...


 സ്നേഹസമ്പന്നനായ ഒരു സഹോദരനായി തന്റെ മുമ്പിൽ വന്നുനിൽക്കുന്നു. ഇതു സാധാരണ മനുഷ്യനല്ല. ഇതു പ്രവാചകൻ ﷺ തന്നെയാണ്. സംശയമില്ല. പിന്നെ പിടിച്ചുനിൽക്കാനായില്ല. ആ സഹോദരിയുടെ ചുണ്ടുകൾ മന്ത്രിച്ചു: 


 “അല്ലാഹു അല്ലാതെ ആരാധനക്കർഹനായി ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”


 ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന ആ ജൂത സ്ത്രീ ഇസ്ലാം മതത്തിന്റെ വിനീത അനുയായി ആയി മാറി. പ്രവാചകരുടെ (ﷺ) സ്വഭാവഗുണങ്ങളാണ് അവരുടെ മനസ്സു മാറ്റിയത്. സൽസ്വഭാവത്തിനു മനുഷ്യമനസ്സുകളെ മാറ്റിമറിക്കാൻ കഴിയുമെന്നതിന് ഇതിൽ കൂടുതൽ തെളിവു വേണോ..?!

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

അൽഖമയെ ചുട്ടുകരിക്കുക (1) അവർക്കു സ്വർഗ്ഗമില്ല (1) വഞ്ചകന്മാർക്കു ശിക്ഷ (1) നിരാഹാര സത്യാഗ്രഹം (1) നഈമിന്റെ സൂത്രം (1) മദീന അപകടത്തിൽ (1) അബൂസുഫ്യാൻ റോമിൽ (1) സൂത്രക്കാരന്റെ അന്ത്യം (1) അല്ലാഹുﷻവിന്റെ സിംഹം (1) സന്ദേശവാഹകർ പുറപ്പെടുന്നു (1) ഖയ്ബറിലെ വിസ്മയങ്ങൾ (1) ഓട്ടമത്സരം (1) സഫിയ്യ രാജകുമാരി (1) ഒരു കാട്ടറബി വ്യക്തമായ വിജയം (1) ബദ്റിന്റെ ആരവം (1) കരാറിലെ പൊല്ലാപ്പ് (1) സംഘർഷത്തിന്റെ വക്കിൽ (1) കത്തിലെ രഹസ്യം (1) നബി ﷺ തങ്ങളുടെ പായ ചരിത്രം കുറിച്ച തിരിച്ചുവരവ് (2) ചരിത്രപ്രസിദ്ധമായ കരാർ (1) ഒരു ഘോഷയാത്ര (2) ജന്മനാടിനോടു വിട (1) നബിﷺയുടെ ദൂതൻ (1) ഹുദയ്ബിയ്യയിൽ (1) ദുന്നൂറയ്ൻ (1) വഫാത്ത് (1) സ്ത്രീകളുടെ നേതാവ് (1) മക്കയിലെ യുവത്വങ്ങൾ (1)