അൽയസഅ് നബി (അ)...
മനുഷ്യവർഗം ആദരവോടെ ഓർക്കുന്ന പ്രവാചകൻ. മൂസാ (അ) ന്ന് ശേഷം വന്ന പ്രവാചകൻ. ഇസ്രാഈൽ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ...
പ്രവാചകൻ തന്റെ സമൂഹത്തെ തൗറാത്തിലേക്കാണ് ക്ഷണിച്ചത്. അവർ സഹിച്ച ത്യാഗം. അവർ മുറുകെപ്പിടിച്ച ക്ഷമ. അതറിയുമ്പോൾ ആരും അതിശയിച്ചു പോവും. മനുഷ്യവർഗത്തിന്റെ സ്വഭാവ സവിശേഷതകൾ നാം ആ സമൂഹങ്ങളുടെ ചരിത്രത്തിൽ കാണുന്നു...
ഇസ്രാഈലി സമൂഹത്തിൽ തൗഹീദ് പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് അൽയസഅ് നബി(അ). മനുഷ്യ മനസ്സുകളിൽ നിന്ന് മാലിന്യങ്ങൾ തുടച്ചു നീക്കി ഈമാനിന്റെ പ്രകാശം പരത്തിയ മഹാപ്രവാചകർ. അവരെ അടുത്തറിയുക. അത് നമ്മെ നന്മയിലേക്ക് നയിക്കും.
നാം അവരിൽ നിന്ന് ഏറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. പ്രവാചക ചരിത്രം പറയുന്നത് പാഠം പഠിക്കാൻ തന്നെയാണ്. പാഠം പഠിക്കുന്നുണ്ടോ എന്ന ആത്മ പരിശോധനക്ക് സ്വയം തയ്യാറാവുക. നന്നാവാൻ നന്നായി ഒരുങ്ങണമെന്ന് മനസ്സിലാവും...
അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...