ഉസ്മാൻ (റ) ന്റെ ലാഭക്കച്ചവടം

ഖലീഫ അബൂബക്കർ (റ) ഇസ്ലാമിക രാജ്യത്തിന്റെ ഭരണച്ചെങ്കോലേന്തുന്ന കാലം. ഒരു വലിയ ക്ഷാമം മദീനയെ പിടിച്ചുലച്ചു. വ്യാപാരികളും ചരക്കുകളും ഇല്ല. ഉള്ള ചരക്കുകൾക്കാവട്ടെ തീ വിലയും. ജനങ്ങൾ വലയാൻ ഇതിനുമപ്പുറം എന്തു വേണം..?


 ഏതാനും ഉദാരമതികളൊക്കെ മദീനയിലുണ്ട്. എന്നാൽ ഇങ്ങനെ ഒരു ദുർഘട സന്ധിയിൽ അവർക്കും ഒന്നും ചെയ്യാനാവില്ലായിരുന്നു...


 ഈ സമയത്താണ് ശാമിൽ നിന്ന് വമ്പിച്ച ഒരു ഒട്ടക സംഘം മദീനയിലെത്തിയത്. ആയിരത്തോളം ഒട്ടകങ്ങളും ഭാരിച്ച കച്ചവടച്ചരക്കുമായാണ് സംഘത്തിന്റെ വരവ്. മദീനയിലെ വ്യാപാര പ്രമുഖനായിരുന്ന ഉസ്മാനുബ്നു അഫ്ഫാന്റെ (റ) വ്യാപാരച്ചരക്കുകളായിരുന്നു അവയൊക്കെയും ...


 ധാരാളം വ്യാപാരച്ചരക്കുകളുമായി ഒട്ടകസംഘം എത്തിയ വിവരം മദീനയിലും പരിസരത്തുമുള്ള ജനങ്ങളും കച്ചവടക്കാരുമൊക്കെ അറിഞ്ഞു...


  ജനങ്ങൾ പണമില്ലാതെ വലയുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ പണമുള്ളവർ എത്ര അധിക ലാഭത്തിനും വാങ്ങാൻ തയ്യാറാവും എന്ന് ചില കച്ചവടക്കാർ കണക്കുകൂട്ടി. മൊത്തം ചരക്കുകളും വാങ്ങി വമ്പിച്ച ലാഭത്തിന് വിറ്റഴിക്കാമെന്നുള്ള കച്ചവട സാധ്യത മുന്നിൽ കണ്ട് അവർ ആവേശഭരിതരായി. അവർ സംഘടിതരായി ഉസ്മാൻ (റ) നെ സമീപിച്ചു...


നിങ്ങൾ എന്താണുദ്ദേശിക്കുന്നത് ഉസ്മാൻ (റ) അവരോടാരാഞ്ഞു...


 അവർ പറഞ്ഞു: താങ്കളുടെ ഈ കച്ചവടച്ചരക്കുകൾ മുഴുവൻ വിലക്ക് വാങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു


  നിങ്ങൾ ഇവക്ക് എന്തു വിലയാണ് കാണുന്നത് ?


നിങ്ങൾ മുതലിറക്കിയതിന്റെ ഇരട്ടി വിലതരാം


ഇരട്ടിയോ അതിനേക്കാൾ എത്രയോ കൂടുതൽ വില എനിക്ക് വേറെ കിട്ടും


എങ്കിൽ നാലിരട്ടിയായാലോ?


അതിലും എത്രയോ കൂടുതൽ തരാൻ ആളുണ്ട്


എങ്കിൽ അഞ്ചിരട്ടി തരാം


അതിലും കൂടുതൽ കിട്ടുമെന്നെനിക്കുറപ്പുണ്ട്


 മൊത്തം ചരക്കുകളും വാങ്ങി അധികലാഭത്തിന് വിറ്റ് സാമ്പത്തിക നേട്ടം കൊയ്യാമെന്ന് പാൽപായസമുണ്ടവർ നിരാശരായി ...


അവർ ചോദിച്ചു: മദീനയിൽ ഞങ്ങളല്ലാതെ വേറെ ആരാണ് കച്ചവടക്കാരുള്ളത്. ഞങ്ങൾ മാത്രമേ നിങ്ങളുടെ പക്കൽ വന്നിട്ടുള്ളൂ എന്നിരിക്കെ പിന്നെ ആരാണ് താങ്കളുടെ ചരക്കുകൾ അത്ര ഇരട്ടിക്ക് വാങ്ങാൻ പോകുന്നത്


ഉസ്മാൻ (റ) കച്ചവടക്കാരോട് പറഞ്ഞു : തീർച്ചയായും അല്ലാഹു ﷻ എനിക്ക് ഒരു ദിർഹമിന് 10 ദിർഹം കണ്ട് നൽകും. അതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് തരാൻ കഴിയുമോ?


അതിന് ഞങ്ങൾക്കാവില്ല കച്ചവടക്കാർ പിൻവാങ്ങി ...


ഉടനെ ഉസ്മാൻ (റ) പ്രഖ്യാപിച്ചു: ഈ സാധനങ്ങൾ മുഴുവൻ ഞാനിതാ അല്ലാഹു ﷻ ന് വിറ്റിരിക്കുന്നു. മദീനയിലെ പാവപ്പെട്ടവർക്ക് ദാനം ചെയ്തിരിക്കുന്നു


ആ കച്ചവടക്കാരെല്ലാം മൂകസാക്ഷികളായി നോക്കി നിന്നു.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

യാത്രക്കാരനും ദാഹിച്ച നായയും ഒരു പെണ്ണും പാവം പൂച്ചയും മനസ്സിൽപോലും ചിന്തിക്കാൻ പാടില്ല പുറമെ നോക്കിയുള്ള വിലയിരുത്തൽ സമ്പന്നനെ തോൽപ്പിച്ച ധർമ്മം ആ വെളിച്ചം പറ്റുമോ പ്രവാചകനും ﷺ വൃദ്ധയും ബിസ്മി കൊണ്ടുവന്ന പണക്കിഴി ഖുറാസക്കാരന്റെ കണ്ണുനീർ തുള്ളികൾ ഉപകാരം ചെയ്തവനെ ഉപദ്രവിക്കരുത് ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു എനിക്കൊരു ശരീരമല്ലേയുള്ളൂ ഈ ഭരണം ആരാണ് കൊതിക്കാത്തത് ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ മനസ്സിളക്കിയ നീതി മുഹമ്മദ് എന്ന പേരിന്റെ മഹത്വം ജാഗ്രത വേണമെപ്പോഴും പ്രശ്നം 99 ന്റേതാണ് സുബ്ഹാനല്ലാഹ് . നിങ്ങളെന്താണീ പറയുന്നത് ..? പിഞ്ചു പൈതലിന്റെ കണ്ണുനീരിന് മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ സ്വലാത്തിന്റെ മഹത്വം പൂച്ചയോട് കാരുണ്യം സ്വർഗ്ഗത്തിലേക്ക് വഴി തുറന്നു തിരുമേനി ﷺ ചിരിക്കുന്നു ഈ നബിചരിത്രം നോക്കാതെ പോവല്ലേ വെളിച്ചം അണച്ചുള്ള സൽക്കാരം റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയാൽ സ്വലാത്തിന്റെ മഹത്വം അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അലി (റ) വിന്റെ കുടുംബം