Saturday - 13 June, 2026 26-Dhu al-Hijjah-1447

ആ വെളിച്ചം പറ്റുമോ

മുത്ത് നബി ﷺ തന്റെ അരുമ ശിഷ്യനായ അബു ഹുറൈറ(റ)നെ ഉപദേശിച്ചു: "നീ സൂക്ഷ്‌മതയുള്ളവനാവുക. എങ്കിൽ ജനങ്ങളിൽ ഏറ്റവും ഇബാദത്ത് ഉള്ളവനാകും..."


 അബൂബക്കർ(റ)പറയുന്നു: "ഹറാം സംഭവിക്കുമോ എന്ന് ഭയന്ന് ഹലാലായ കാര്യങ്ങൾ വരെ ഞങ്ങൾ ഒഴിവാക്കിയിരുന്നു..." 


 ഇമാം ഹമ്പൽ(റ)ന്റെ സമീപം ഒരു സ്ത്രീ വന്നു. അവർ ചോദിച്ചു: ഞങ്ങൾ വീട്ടിന്റെ മുകളിൽ ഇരുന്ന് നൂൽ നൂൽക്കുന്ന സമയം പരിസരത്തുള്ള വിളക്കിന്റെ വെളിച്ചം ലഭിക്കാറുണ്ട്. ആ വെളിച്ചത്തിൽ നൂൽ നൂൽക്കാമോ..?


ചോദ്യം കേട്ട് ഇമാമവറുകൾ അമ്പരന്നു..!!


 നീ ആരാണ്..? 

എവിടെ നിന്ന് വരുന്നു..?


സ്ത്രീ പറഞ്ഞു:  ഞാൻ ബിശ്റുൽ ഹാഫി (ഔലിയാക്കളിലെ പ്രമുഖൻ) യുടെ സഹോദരിയാണ്...

 

 ഇത് കേട്ട ഉടൻ മഹാനവറുകൾ തേങ്ങിക്കരയാൻ തുടങ്ങി...


 നിങ്ങളുടെ കുടുംബത്തിൽ നിന്നാണ് യഥാർത്ഥ സൂക്ഷ്‌മത വരുന്നത്... "നൂൽ നൂൽക്കേണ്ട എന്ന മറുപടിയും നൽകി"

  (രിസാലത്തുൽ ഖുശൈരി 148)


അന്യന്റെ മുതൽ സമ്മതം കൂടാതെ ഉപയോഗിക്കാൻ പുതു തലമുറക്ക് ഒരു മടിയും ഇല്ല. സൂക്ഷ്‌മത ഇല്ലത്തവരുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടില്ലെന്ന് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു...

നാഥൻ കാത്ത് കൊള്ളട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ...


റാശിദ് ജൗഹരി അൽ കാമിലി