Thursday - 23 April, 2026 5-Dhu al-Qadah-1447

പൂച്ചയോട് കാരുണ്യം സ്വർഗ്ഗത്തിലേക്ക് വഴി തുറന്നു

മഹാനായ അബൂബക്കർ അഷിബിലി (റ) വഫാത്തായ ശേഷം ഒരു ശിഷ്യൻ അവരെ സ്വപ്നത്തിൽ കണ്ടു. അവർ ചോദിച്ചു:


 "നിങ്ങളെ അല്ലാഹുﷻ എന്ത് ചെയ്തു?"


 മഹാൻ പറഞ്ഞു:"എന്നെ അല്ലാഹുﷻ അവന്റെ മുന്നിൽ നിർത്തി. എന്നിട്ട് എന്നോട് ചോദിച്ചു:"ഞാൻ നിനക്ക് പൊറുത്തു തരാനുള്ള കാരണം എന്താണ് എന്ന് അറിയുമോ..?"


ഞാൻ പറഞ്ഞു:"എന്റെ സൽകർമ്മങ്ങൾ"


"അല്ല" അല്ലാഹുﷻ പറഞ്ഞു.


"ഞാൻ ആരാധനയിൽ നിഷ്കളങ്കത കാണിച്ചത് കൊണ്ട്"


"അല്ല"


"എന്റെ നിസ്കാരം നോമ്പ് ഹജ്ജ് കാരണമായി"


"അല്ല... അതു കൊണ്ടൊന്നുമല്ല"


"ഞാൻ അറിവന്വേഷിച്ചു നല്ല ആളുകളിലേക്ക് യാത്ര ചെയ്ത കാരണം"


"അല്ല"


ഉടനെ മഹാൻ പറഞ്ഞു:"അല്ലാഹുﷻവേ... ഞാൻ എന്റെ രക്ഷാ മാർഗ്ഗമായി എണ്ണിയത് ഇവയൊക്കെയാണ്. ഇതൊന്നുമല്ലെങ്കിൽ പിന്നെ എന്താണ് കാരണം..?"


അല്ലാഹുﷻ പറഞ്ഞു: "നിങ്ങൾ ബാഗ്ദാദിലൂടെ നടക്കുമ്പോൾ ഒരു ചെറിയ പൂച്ച കുട്ടിയെ കണ്ടില്ലേ... അത് തണുപ്പ് കാരണം ചുമരിനോട് ഒട്ടി നിൽക്കുന്നതായിട്ട്, അപ്പോൾ നിങ്ങൾ അതിനെ എടുത്ത് നിങ്ങളുടെ കയ്യിലുണ്ടായിരുന്ന തോലിന്റെ ബാഗിൽ അതിനെ സൂക്ഷിച്ചില്ലേ...?"


ഞാൻ പറഞ്ഞു: "അതേ..."


 അപ്പോൾ അല്ലാഹുﷻ പറഞ്ഞു : "അന്ന് നിങ്ങൾ ആ പൂച്ചയോട് കാരുണ്യം കാണിച്ചത് കൊണ്ടാണ് നിങ്ങൾക്ക് ഞാൻ പൊറുത്തു തരുന്നത് "...

  (ഹായത്തുൽ ഹയവാൻ 2/383)