വെളിച്ചം അണച്ചുള്ള സൽക്കാരം

ഇശാഅ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ ഭർത്താവിനെയും മകനെയും കാത്തുനിൽക്കുകയാണ് ഉമ്മു സുലൈം (റ)...


 കുറെ കഴിഞ്ഞപ്പോൾ മകനും വാപ്പയും വന്നു...


ഉമ്മു സുലൈം അവരെ നോക്കി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു...


 ഉമ്മു സുലൈം നോക്കുമ്പോൾ കൂടെ ഒരു വയസ്സായ മനുഷ്യനും...!!


 ഉമ്മു സുലൈം ഭർത്താവിനോട് ചോദിച്ചു :


"ആരാണ് അത് അബു ത്വൽഹ..?"

  

അദ്ദേഹം പറഞ്ഞു :


 "നിസ്കാരം കഴിഞ്ഞപ്പോൾ റസൂൽ ﷺ പറഞ്ഞു ഒരു പാവപ്പെട്ട മനുഷ്യൻ ഉണ്ട് അയാൾക്ക് ഇന്ന് രാത്രി ആരാണ് ഭക്ഷണം കൊടുക്കുക എന്ന്... ഞാൻ ഒന്നും നോക്കിയില്ല പെണ്ണേ റസൂൽ ﷺ പറഞ്ഞതല്ലേ ഞാൻ എന്റെ കൂടെ കൂട്ടി..."


 ഉമ്മു സുലൈം ഭർത്താവിനെ കൂട്ടി വീടിന്റെ ഉള്ളിലേക്ക് പോയി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു: "നമുക്ക് കഴിക്കാൻ തന്നെ ഭക്ഷണം തികയില്ല അബു ത്വൽഹ... നമ്മുടെ മകൻ അനസ് (റ) അവൻ വയർ നിറച്ചു ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായി... ഇന്ന് നമ്മുടെ ഭക്ഷണം കൂടി അവന് കൊടുക്കാൻ ഞാൻ വിചാരിച്ചിരിക്കുകയാണ്... ഇനി ഇപ്പോൾ നമ്മൾ എന്ത് ചെയ്യും അബു ത്വൽഹ..?"


  അപ്പോഴാണ് അനസ് (റ) ഉള്ളിലേക്ക് വന്നത്...


 "എന്തിനാ ഉമ്മ കരയുന്നത്..."


 "മൊനെ ഇന്നും നമ്മൾ പട്ടിണി കിടക്കണം. മോനെ റസൂൽ ﷺ അയച്ച ആ മനുഷ്യന് ഭക്ഷണം കൊടുക്കണം..."


 ഒടുവിൽ ഉമ്മുസുലൈം പറഞ്ഞു: ഞാൻ ഒരു വഴി പറയാം. അതുപോലെ നിങ്ങൾ ചെയ്യണം...


 "നമുക്ക് നാല് പേർക്കും ഒന്നിച്ചു കഴിക്കാൻ ഇരിക്കാം... ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ മോനെ അനസ് നീ വിളക്ക് കാല് കൊണ്ടു തട്ടി കെടുത്തണം. എന്നിട്ട് ആ ഇരുട്ടിൽ നമുക്ക് കഴിക്കുന്നത് പോലെ അഭിനയിക്കാം..."


 അങ്ങിനെ ഭക്ഷണം കഴിക്കാൻ നാല് പേരും ഇരുന്നു...


 മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാത്ത ആ പൊന്നു മോൻ പാത്രത്തിലെ ഭക്ഷണം കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...


 പക്ഷെ, ആ മോന് ഉമ്മ പറയുന്നത് പോലെ അനുസരിച്ചു. വെളിച്ചം തട്ടിക്കെടുത്തി...


  ആ മനുഷ്യൻ ഭക്ഷണം കഴിച്ചു സന്തോഷത്തോടെ ഇറങ്ങിപ്പോയി...


രാവിലെ ഉപ്പയും മകനും പള്ളിയിലേക്ക് പോയി...


 റസൂൽ ﷺ ചോദിച്ചു:


 " എവിടെ അബുത്വൽഹ..?"


 അവസാന സഫിൽ നിന്ന് അബുതൽഹ പറഞ്ഞു:


 " ഞാൻ ഇവിടെ ഉണ്ട് നബിയെ.."


 റസൂൽ ﷺ അവരെ അടുത്തു വിളിച്ചു പറഞ്ഞു:

 

 " ഇന്നലെ നിന്റെ വീട്ടിൽ വെളിച്ചം അണച്ചുള്ള ഭക്ഷണ സൽക്കാരം റബ്ബിന് ഏറെ ഇഷ്ടമായി അബു ത്വൽഹ..."


 അദ്ദേഹം ഒന്നു ഞെട്ടി: "നബിയെ എങ്ങിനെ അറിഞ്ഞു അത്..?"


 റസൂൽ ﷺ പറഞ്ഞു : "ഞാൻ മാത്രം അല്ല അബുത്വൽഹ സർവ്വ മലക്കുകളും അറിഞ്ഞു..."


 "ഇന്നലെ നിന്റെ വീട്ടിൽ ഭയങ്കര തിരക്ക് ആയിരുന്നു. നിങ്ങളെ കാണാൻ വേണ്ടി മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങി കൊണ്ടിരുന്നു അബു ത്വൽഹ..."


"ഓർക്കുക മുസ്ലിമേ ഉണ്ടായിട്ടും നമ്മൾ ഇങ്ങനെ പിടിച്ചു വെക്കുന്നു. ഇല്ലാത്തവർ ഉള്ളത് പോലെ കൊടുക്കുന്നു...


  ഓർക്കുക സ്വദഖ എന്നൊരു കർമം കൊണ്ടു ചിലപ്പോൾ നമ്മുടെ വിധി വരെ റബ്ബ് സുബ്ഹാനഹുവതാല മാറ്റിയേക്കാം...


 നാളെ ജയം വേണ്ടേ..? ആഹിറത്തിൽ നമുക്ക് ജയിച്ചു മുന്നേറാം...


റബ്ബ് സുബ്ഹാനഹുവതാല നമ്മെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ഒരു പെണ്ണും പാവം പൂച്ചയും മനസ്സിൽപോലും ചിന്തിക്കാൻ പാടില്ല പുറമെ നോക്കിയുള്ള വിലയിരുത്തൽ ഉമർ (റ) യും ഭാര്യയും പ്രവാചകനും ﷺ വൃദ്ധയും അതെ, ഞാൻ ഖലീഫ ഉമറിന്റെ (റ) പ്രജയാണ് ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു ബിസ്മി കൊണ്ടുവന്ന പണക്കിഴി ഖുറാസക്കാരന്റെ കണ്ണുനീർ തുള്ളികൾ ഉപകാരം ചെയ്തവനെ ഉപദ്രവിക്കരുത് എനിക്കൊരു ശരീരമല്ലേയുള്ളൂ ഈ ഭരണം ആരാണ് കൊതിക്കാത്തത് ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ സുബ്ഹാനല്ലാഹ് . നിങ്ങളെന്താണീ പറയുന്നത് ..? പിഞ്ചു പൈതലിന്റെ കണ്ണുനീരിന് മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ ഉസ്മാൻ (റ) ന്റെ ലാഭക്കച്ചവടം മനസ്സിളക്കിയ നീതി മുഹമ്മദ് എന്ന പേരിന്റെ മഹത്വം ജാഗ്രത വേണമെപ്പോഴും പ്രശ്നം 99 ന്റേതാണ് സ്വലാത്തിന്റെ മഹത്വം പൂച്ചയോട് കാരുണ്യം സ്വർഗ്ഗത്തിലേക്ക് വഴി തുറന്നു തിരുമേനി ﷺ ചിരിക്കുന്നു ഈ നബിചരിത്രം നോക്കാതെ പോവല്ലേ ഖലീഫ ഉമർ (റ) റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയാൽ സ്വലാത്തിന്റെ മഹത്വം സൽക്കാരം നല്ല സഹായി (1) നല്ല സഹായി (2)