Wednesday - 22 April, 2026 4-Dhu al-Qadah-1447

അല്ലാഹു ﷻ ന്റെ കടം

ആ സൂഫി വൃദ്ധന്‍ പതിവ്‌ പോലെ മാര്‍ക്കറ്റില്‍ ഒലിവ് കായകള്‍ വിലപനക്ക് വച്ചു. വൈകുന്നേരമായിട്ടും കായകള്‍ ഒന്നും വിറ്റു പോയില്ല. നിരാശനായി നില്‍ക്കുമ്പോഴാണ് അതിലെ നടന്നു പോകുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. സൂഫി അവളെ അടുത്തേക്ക്‌ വിളിച്ചു...


“ നല്ല രുചിയുള്ള ഒലീവ്‌ കായകളാണ്. കുറച്ച് എടുക്കട്ടെ..? ”


“വേണ്ട എന്‍റെ കയ്യില്‍ ഇപ്പോള്‍ തരാന്‍ പണമില്ല.”


“സാരമില്ല പണം പിന്നെ തന്നാല്‍ മതി ” സൂഫി ഒരു കായ എടുത്തു രുചി നോക്കാന്‍ അവളിലേക്ക് നീട്ടി...


“ഇപ്പോള്‍ രുചി നോക്കാന്‍ പറ്റില്ല. ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്”


“ഇപ്പോള്‍ നോമ്പോ..? റമളാന്‍ കഴിഞ്ഞുപോയിട്ട് പത്തു മാസമായല്ലോ..? സുന്നത്ത് നോമ്പ് ആയിരിക്കും അല്ലേ..?" 


“ അല്ല. എനിക്ക് കഴിഞ്ഞുപോയ റമളാനില്‍  നോമ്പ് നഷ്ടപ്പെട്ടിരുന്നു. ആ കടം വീട്ടാന്‍ വേണ്ടിയാണ് ഞാന്‍ നോമ്പ് അനുഷ്ഠിച്ചത്. ഏതായാലും ഒരു കിലോ ഒലിവ് തൂക്കിക്കോളൂ” ...


“ ഇനി നിങ്ങള്‍ക്ക് കടം തരാന്‍ പറ്റില്ല. വേഗം പൊയ്ക്കോ... അല്ലാഹു ﷻ ന്റെ കടം വീട്ടാന്‍ പത്തു മാസമെടുത്ത നിങ്ങള്‍ക്ക്‌ എങ്ങിനെ ഞാന്‍ വിശ്വസിച്ചു കടം തരും..?"