പുറമെ നോക്കിയുള്ള വിലയിരുത്തൽ

പുറമെ നോക്കിയുള്ള വിലയിരുത്തൽ

 സ്വപ്നത്തിലെന്തോ കണ്ട് പേടിച്ചാണ് ഉസ്മാനിയ്യ ഖലീഫയായിരുന്ന സുൽത്വാൻ സുലൈമാനുൽ ഖാനൂനി ആ രാത്രി പൊടുന്നനെ ഉറക്കിൽ നിന്നുണർന്നത്...


ഉടൻ തന്നെ റൂമിനു പുറത്ത് കാവലിരിക്കുന്ന പാറാവുകാരനെ വിളിച്ച് യാത്രക്കൊരുങ്ങാനും, പെട്ടെന്ന് തന്നെ  കുതിരയെ തയ്യാറാക്കി നിർത്താനും കൽപിച്ചു...


വേഷപ്രച്ഛന്നനായി സഞ്ചരിച്ച് പ്രജകളുടെ ക്ഷേമാശ്വൈര്യങ്ങളും പ്രയാസങ്ങളുമെല്ലാം നേരിട്ട് കണ്ടറിഞ്ഞ് വേണ്ടുന്ന പരിഹാരം ചെയ്യൽ അദ്ദേഹത്തിന്റെ ശീലമായിരുന്നു...


നേരം വെളുക്കുന്നതേയുള്ളൂ...

സുൽത്വാനും കൂടെ സഹയാത്രികനായി ഒരു പാറാവുകാരനും മാത്രം. അവർ തെരുവിലെത്തി...


അപ്പോഴുണ്ട്, മാർക്കറ്റിന്റെ ഓരത്ത് ഒരു മനുഷ്യ ജഢം...!!

കാണുന്നവരൊക്കെ പുച്ഛഭാവത്തിൽ നടന്നകലുന്നു...


"എന്തൊരു കാഴ്ചയാണിത് റബ്ബേ.." സുൽത്വാൻ നെടുവീർപ്പിട്ടു.


ഉടൻ തന്നെ അവിടെയുള്ളൊരുത്തനോട് സുൽത്വാൻ ചോദിച്ചു: "സുഹൃത്തേ... ഇതാരുടെ മയ്യിത്താണ്...?"


"ഇവനീ നാട്ടിലെ കുപ്രസിദ്ധനാണ്.. മുഴുകുടിയനും വേശ്യാലയത്തിൽ നിത്യ സന്ദർശകനുമായ ദുഷിച്ചവനാണവൻ... ഭാര്യ മാത്രമേ അവനുള്ളൂ... കുടുംബമോ മക്കളോ ഇല്ലാത്ത ഹതഭാഗ്യനാണ്.. അതാണ് ഈ മയ്യിത്തിനെ ഒരാളും തിരിഞ്ഞു നോക്കാത്തത്.."


സുൽത്വാന് ദേഷ്യം പിടിച്ചു.. "ആരായാലും മുത്ത് നബി ﷺ യുടെ ഉമ്മത്തിൽ പെട്ട മനുഷ്യനല്ലേ..."


സുൽത്വാൻ സുലൈമാൻ ഉടൻ തന്നെ ആ മയ്യിത്തും ചുമന്ന് അന്വേഷിച്ചന്വേഷിച്ച് മയ്യിത്തിന്റെ വീട്ടിലെത്തി...


അവിടെ അദ്ദേഹത്തിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ...


തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ടമാത്രയിൽ ആ സ്ത്രീ പൊട്ടിക്കരയാൻ തുടങ്ങി... മുന്നിൽ നിൽക്കുന്നത് രാജ്യം ഭരിക്കുന്ന ഖലീഫയാണെന്നാരും അറിയുന്നില്ലല്ലോ...


"നീയെന്തിനാ പെണ്ണേ കരയുന്നേ..? നിന്റെയീ ഭർത്താവ് സമീപിക്കാത്ത വേശ്യയോ കുടിക്കാത്ത കള്ളോ ഈ നാട്ടിലുണ്ടോ..?" സുൽത്വാൻ ചോദിച്ചു...


അവിടെ കൂടിയവരെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞ് തുടങ്ങി...


"എന്റെ ഭർത്താവ് ഭൗതിക പരിത്യാഗി (زاهد) യും ആരാധനകൾ അധികരിപ്പിക്കുന്നവനും (عابد) ആയിരുന്നു.. പക്ഷെ അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല.. ഒരു കുഞ്ഞിക്കാല് കാണാനുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനു വേണ്ടി അദ്ദേഹം കയ്യിലുള്ള പണം കൊണ്ട് അങ്ങാടിയിൽ നിന്ന് കള്ള് വാങ്ങിക്കൊണ്ടു വീട്ടിലേക്ക് വരും... എന്നിട്ടാ കുപ്പിയെല്ലാം ഇവിടെയുള്ള കുഴിയിലേക്കെറിഞ്ഞുടച്ചിട്ട് എന്റെ ഭർത്താവ് പറയും "അൽഹംദുലില്ലാഹ്.... അല്ലാഹ്... മുസ്‌ലിം യുവാക്കളിൽ ഈ കള്ള് കാരണമായി ഉണ്ടാകുമായിരുന്ന ദോഷങ്ങൾ അൽപമെങ്കിലും എനിക്ക് ഇല്ലാതാക്കാൻ സാധിച്ചല്ലോ..."


 തെരുവിൽ വ്യഭിചാരം തൊഴിലാക്കിയ വേശ്യകളുടെ അടുത്തേക്കും അദ്ദേഹം പോവാറുണ്ടായിരുന്നു. ഇന്നാരുമായും വ്യഭിചരിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോകണം എന്ന നിബന്ധന അവരുടെ മുമ്പിൽ വെച്ച് അവർക്ക് ഒരു ദിവസത്തേക്കുള്ള കൂലി അദ്ദേഹം കൊടുക്കുമായിരുന്നു. എന്നിട്ട് പറയും "അൽഹംദുലില്ലാഹ്... ഈ സ്ത്രീയുടേയും ഇവരെ സമീപിക്കുന്നവരുടേയും തെറ്റ് ഇന്നേക്കെങ്കിലും എനിക്ക് ഇല്ലാതാക്കാനായല്ലോ അല്ലാഹ്..."


 സത്യാവസ്ഥ എനിക്കറിയാമായിരുന്നെങ്കിലും ഈ പ്രവൃത്തിയിൽ നിന്ന് അദ്ദേഹത്തെ വിലക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചിരുന്നു.. അവസാനം ഞാനദ്ദേഹത്തോട് പറഞ്ഞു: "ജനങ്ങളെല്ലാം നിങ്ങളുടെ ബാഹ്യ പ്രവൃത്തി കണ്ട് വിലയിരുത്തുന്നുണ്ട്.. നിങ്ങൾ മരിച്ചാൽ നിങ്ങളെ കുളിപ്പിക്കാനോ നിസ്കരിക്കാനോ മറമാടാനോ ഒരാൾ പോലും തുനിയില്ല..."


എന്റെ ഈ വാക്ക് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു: "മോളേ... എന്റെ മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നത് സുൽത്വാൻ സുലൈമാനും അദ്ദേഹത്തിന്റെ മന്ത്രിമാരും എല്ലാ ആലിമീങ്ങളും ഈ രാജ്യത്തെ എല്ലാ മുസ്ലിംകളും ആയിരിക്കും..."


ഈ വിവരണം കേട്ട് സുൽത്വാൻ പൊട്ടിക്കരഞ്ഞു...


"വല്ലാഹി... ഞാൻ സുൽത്വാൻ സുലൈമാനാണ്.. ഇദ്ദേഹം പറഞ്ഞത് സത്യമാണ്.. അല്ലാഹു ﷻ ആണ് സത്യം. ഞാനാണീ മയ്യിത്തിനെ കുളിപ്പിക്കുന്നതും മറമാടുന്നതും..."


ഉടൻ തന്നെ സുൽത്വാൻ തന്റെ ആർമിയോടും എല്ലാ പ്രജകളോടും നിസ്കാരത്തിൽ പങ്കെടുക്കാൻ കൽപിച്ചു.. ഉസ്മാനിയ്യ ഖലീഫമാരെ മാത്രം മറവ് ചെയ്യുന്ന ഖബറുസ്ഥാനിൽ ആ മയ്യിത്തിനെ മറമാടാനും ഉത്തരവിട്ടു...


ചരിത്രം പറയുന്നു...

തുർക്കിയിൽ അന്നേവരേ നടന്നതിൽ ഏറ്റവും വലിയ ജനാസ നിസ്കാരം ആ വ്യക്തിയുടേതായിരുന്നത്രേ...


"ബാഹ്യ പ്രവർത്തനം കണ്ട് നാമാരേയും വിലയിരുത്തരുതേ..!!"


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

സമ്പന്നനെ തോൽപ്പിച്ച ധർമ്മം അല്ലാഹു ﷻ ന്റെ കടം ഉമർ (റ) യും ഭാര്യയും പ്രവാചകനും ﷺ വൃദ്ധയും ആ വെളിച്ചം പറ്റുമോ അതെ, ഞാൻ ഖലീഫ ഉമറിന്റെ (റ) പ്രജയാണ് ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു ബിസ്മി കൊണ്ടുവന്ന പണക്കിഴി ഉപകാരം ചെയ്തവനെ ഉപദ്രവിക്കരുത് എനിക്കൊരു ശരീരമല്ലേയുള്ളൂ ഈ ഭരണം ആരാണ് കൊതിക്കാത്തത് ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ സുബ്ഹാനല്ലാഹ് . നിങ്ങളെന്താണീ പറയുന്നത് ..? പിഞ്ചു പൈതലിന്റെ കണ്ണുനീരിന് മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ ഉസ്മാൻ (റ) ന്റെ ലാഭക്കച്ചവടം മനസ്സിളക്കിയ നീതി മുഹമ്മദ് എന്ന പേരിന്റെ മഹത്വം ജാഗ്രത വേണമെപ്പോഴും പ്രശ്നം 99 ന്റേതാണ് സ്വലാത്തിന്റെ മഹത്വം പൂച്ചയോട് കാരുണ്യം സ്വർഗ്ഗത്തിലേക്ക് വഴി തുറന്നു തിരുമേനി ﷺ ചിരിക്കുന്നു ഈ നബിചരിത്രം നോക്കാതെ പോവല്ലേ വെളിച്ചം അണച്ചുള്ള സൽക്കാരം ഖലീഫ ഉമർ (റ) റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയാൽ സ്വലാത്തിന്റെ മഹത്വം നല്ല സഹായി (1) നല്ല സഹായി (2) നല്ല അയൽക്കാർ