Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇബ്നുല്‍ മുബാറകും (റ), കറുത്ത അടിമയും

മഹാനായ പണ്ഡിതന്‍  അബ്ദുല്ലാഹ് ഇബ്നു അല്‍ മുബാറക് (റഹിമഹുല്ലാഹ്) പറയുന്നു: 


“ഒരിക്കല്‍ മക്കയില്‍ വരള്‍ച്ച പിടിപെട്ട ഒരു സമയത്ത്‌, ഞാന്‍ അവിടെയുണ്ടായിരുന്നു. അങ്ങനെ ആളുകള്‍ മഴയ്ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ മസ്ജിദുല്‍-ഹറമിലേക്ക് ഒരുമിച്ചു ചേര്‍ന്നു, അവര്‍ പ്രാര്‍ത്ഥന നടത്തി; എന്നാല്‍ മഴ പെയ്തില്ല... 


എന്റെ സമീപത്ത് അപ്പോള്‍ ഒരു കറുത്ത അടിമ നില്‍ക്കുന്നുണ്ടായിരുന്നു. കറുത്ത അടിമ പറയുന്നത് ഞാന്‍ കേട്ടു: “ഓ അല്ലാഹ്, ഓ അല്ലാഹ്, അവര്‍ നിന്നോടു പ്രാര്‍ഥിച്ചു, നീ അവര്‍ക്ക് ഉത്തരം ചെയ്തില്ല. ഓ അല്ലാഹ്, നിന്നെ തന്നെയാണ് സത്യം, നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചാലും...”


അദ്ദേഹം [ഇബ്നു അല്‍ മുബാറക് (റ)] പറയുന്നു: “അല്ലാഹുവാണേ, ഞങ്ങള്‍ ഒരു നിമിഷം പോലും കാത്തിരുന്നില്ല! ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കപ്പെട്ടു ...!!”


 ശേഷം ആ കറുത്ത അടിമ മടങ്ങിപ്പോയി...


ഞാന്‍ അയാളെ പിന്തുടര്‍ന്നു; അയാള്‍ ഖബര്‍ പണിക്കാരുടേതായ ഒരു വീട്ടില്‍ പ്രവേശിക്കുന്നത് ഞാന്‍ കണ്ടു. അങ്ങനെ അവന്റെ വീട് ഏതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ മടങ്ങി...


പിറ്റേന്ന് രാവിലെ ഞാന്‍ കുറച്ച് ദിനാറുമായി ആ വീട്ടിലേക്കു പോയി, അവിടെ വാതില്‍ക്കല്‍ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: ‘ഞാന്‍ ഈ വീടിന്റെ ഗൃഹനാഥനെ അന്വേഷിക്കുകയാണ്.” അയാള്‍ പറഞ്ഞു: “ഞാന്‍ തന്നെയാണ്”.


ഞാന്‍ വന്ന ഉദ്ദേശം അറിയിച്ചു: “നിങ്ങളുടെ ഒരു അടിമയെ ഞാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു.” അപ്പോള്‍ അയാള്‍ മറുപടി പറഞ്ഞു: “എനിക്ക് പതിനാല് അടിമകളുണ്ട്; നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അവരെയെല്ലാം കാണിക്കാം”.


ഇബ്നുല്‍ മുബാറക് (റ) പറയുന്നു, ആ അടിമയെ അപ്പോള്‍ അവരുടെ കൂട്ടത്തില്‍ കണ്ടില്ല. അതിനാല്‍ ഞാന്‍ ചോദിച്ചു: “നിങ്ങള്‍ക്ക് വേറെ അടിമകള്‍ ഉണ്ടോ?”


അയാള്‍ എന്നോട് പറഞ്ഞു: “ഒരു രോഗിയായ യുവാവ് (അടിമ)യുണ്ട്.” എന്നിട്ടയാള്‍ അവനെ പുറത്ത് കൊണ്ട് വന്നപ്പോള്‍ അത് ആ കറുത്ത അടിമയായിരുന്നു. ഞാന്‍ പറഞ്ഞു: “അതെ, ഇവനെത്തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്”.


അയാള്‍ മറുപടി പറഞ്ഞു: “എങ്കില്‍ ഇതാ അവന്‍ നിങ്ങളുടെതാണ്, അബൂഅബ്ദുര്‍റഹ്മാന്‍”. ഞാന്‍ പതിനാല് ദിനാര്‍ കൊടുത്ത് അവനെ വാങ്ങി, അവനെയും കൂട്ടി മടങ്ങി...


ഞങ്ങള്‍ മടങ്ങിപ്പോന്ന് റോഡിലെത്തിയപ്പോള്‍ അവന്‍ ചോദിച്ചു: ‘യജമാനനെ! ഞാന്‍ ഒരു രോഗിയായിരിക്കെ, നിങ്ങള്‍ എന്തിനു വേണ്ടിയാണ് എന്നെ ആഗ്രഹിച്ചത് ...?” 

ഞാന്‍ പറഞ്ഞു: “ഞാന്‍ കഴിഞ്ഞ രാത്രി കണ്ട കാഴ്ച മൂലം തന്നെ!”.


ഇബ്നുല്‍ മുബാറക് (റ) പറയുന്നു, അപ്പോള്‍ അവന്‍ (കറുത്ത അടിമ) അവിടെയുള്ള മതിലിലേക്ക് ചാഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചു: “ഓ അല്ലാഹ്, നീ എന്നെ പ്രശസ്തനാക്കരുതേ! എന്റെ ആത്മാവിനെ നിന്നിലേക്കെടുത്താലും... ”


അദ്ദേഹം [ഇബ്നുല്‍ മുബാറക്(റ)] പറയുന്നു:“അങ്ങനെ അവന്‍ ഉടനെ മരിച്ചു വീണു! മക്കക്കാര്‍ അവനു മേല്‍     ജനാസക്കായി ഒരുമിച്ചു കൂടി ...


അവലംബം:

شرح أصول اعتقاد أهل السنة والجماعة


مَا رُوِيَ مِنْ كَ اَ رمَاتِ الْعَبْدِ الَْْسْوَدِ بِمَكَّةَ الَّذِي أَرَى اللَّهُ عَزَّ وَجَلَّ ابْنَ الْمُبَارَكِ – 

– أَخْبَرَنَا عَبْدُ الْوَهَّابِ بْنُ عَلِيِّ بْنِ نَصْرٍ قَالَ : أَنَا يُوسُفُ بْنُ عُمَرَ ، قَالَ : أَنَا عَبْدُ الرَّحْمَنِ بْنُ أَبِي شَيْخٍ إِمْلََءً ، قَالَ : ثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ عَبْدِ

الْخَالِقِ ، قَالَ : ثَنَا عُمَرُ ، قَالَ : ثَنَا أَحْمَدُ بْنُ عُمَرَ الْحَرْبِيُّ ، قَالَ : حَدَّثَنِي مُحَمَّدُ بْنُ صَالِحٍ الْعَدَ وِيُّ ، قَالَ : أَخْبَرَنِي أَبِي ، عَنْ عَبْدِ اللَّهِ بْنِ الْمُبَارَكِ قَالَ

: ” كُنْتُ بِمَكَّةَ فَأَصَابَهُمْ قَحْطٌ ، فَخَرَجُ وا إِلَى الْمَسْجِدِ الْحَ اَ رمِ يَسْتَسْقُونَ فَلَمْ يُسْقَوْا واِلَى جَانِبِي أَسْوَدُ مَنْهُوكٌ ، فَقَالَ : اللَّهُمَّ ال لَّهُمَّ قَدْ دَعَوْكَ فَلَمْ تُجِبْهُمْ ، إِنِّي

أُقْسِمُ عَلَيْكِ أَنْ تَسْقِيَنَا . قَالَ : فَوَاللَّهِ مَا لَبِثْنَا أَنْ سُقِي نا ، قَالَ : فَانْصَرَفَ الَْْسْوَدُ ، وَاتَّبَعْتُهُ حَتَّى دَخَلَ دَا اً ر فِي الْحَنَّاطِينَ فَعَلَّمْتُهَا ، فَلَمَّا أَصْ بحْتُ أَخَذْتُ

دَنَانِيرَ ، وَأَتَيْتُ الدَّارَ ، فَإِذَا رَجُلٌ عَلَى بَابِ الدَّارِ ، فَقُلْتُ : أَرَدْتُ رَبَّ هَذِهِ الدَّارِ ، قَالَ : أَنَا ،قُلْتُ : مَمْلُوكٌ لَكَ أَرَدْتُ شِ اَ رءَهُ ، فَقَالَ : لِي أَرْبَعَةَ عَشَرَ

مَمْلُوكًا أُخْرِجُهُمْ إِلَيْكَ ، قَالَ : فَلَمْ يَكُنْ فِيهِمْ فَقُلْتُ لَهُ : بَقِيَ شَيْءٌ ؟ فَقَالَ لِي : غُلََمٌ مَرِيضٌ ، فَأَخْرَجَهُ فَإِذَا ه وَ الَْْسْوَدُ ، فَقُلْتُ : بِعْنِيهِ ، فَقَالَ : هُوَ لَكَ يَا


أَبَا عَبْدِ الرَّحْمَنِ ، فَأَعْطَيْتُهُ الَْْرْبَعَةَ عَشَرَ دِينَا اً ر وَأَخَذْتُ الْمَمْلُوكَ ، فَلَمَّا صِرْنَا إِلَى بَعْ ضِ الطَّرِيقِ ، قَالَ : يَا مَوََْ يَ أَيُّ شَيْءٍ تَصْنَ بِي وَأَنَا مَرِيضٌ ؟

فَقُلْتُ لَهُ : لِمَا أَ رَيْتُهُ عَشِيَّةَ أَمْسِ ، قَالَ : فَاتَّكَأَ عَلَى الْحَائِطِ فَقَالَ : اللَّهُمَّ تُشَهِّرْ بِي فَاقْبِضْنِي إِلَيْكَ ، قَالَ : فَخَرَّ مَيِّتًا ، فَانْحَشَرَ عَلَيْهِ أَهْلُ مَكَّة

 شرح أصول اعتقاد أهل السنة والجماعة


أبو القاسم هبة الله ابن الحسن بن منصور الطبري اللَلكائي