സിറിഞ്ചിന്‍റെ സൂചി മുന ശരീരത്തിലെത്തുന്നത് മൂലം നോമ്പു മുറിയുകയില്ല. പരിശോധനക്കാവശ്യമായ രക്തം ശരീരത്തില്‍ നിന്ന് കുത്തിയെടുക്കാനായി സിറിഞ്ചു ശരീരത്തിലേക്ക് കുത്തിയിറക്കുന്നതോ, രക്തം ശരീരത്തില്‍ പുറത്തു പോരുന്നതോ നോമ്പു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. അതിനാല്‍ പരിശോധനക്കായി രക്തം നല്‍കുന്നതിലൂടെ നോമ്പു മുറിയുകയില്ല...
റമളാൻ : സംശയങ്ങളും ഉത്തരങ്ങളും
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
ശരീരത്തില്‍ നിന്ന് രക്തമെടുക്കുന്നതിലൂടെ നോമ്പു മുറിയുകയില്ല... എങ്കിലും രക്ത ദാനം മൂലമുണ്ടായേക്കാവുന്ന ക്ഷീണം കാരണം നോമ്പു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ രക്ത ബാങ്ക് മുതലാവയക്കു രക്തം നല്‍കരുത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അത്യാവശ്യമായി വന്നാല്‍ നിര്‍ബന്ധമായും രക്തം ദാനം ചെയ്യണം. നോമ്പു മുറിക്കേണ്ടത്ര ക്ഷീണമുണ്ടാകുമെന്നു ഭയന്നാലും...
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
നോമ്പ് മുറിയുന്ന കാര്യങ്ങൾ നിരവധിയാണ്. ആധുനിക യുഗത്തിൽ ഇത്തരം കാര്യങ്ങൾക്ക് പ്രസക്തി കൂടും. റമളാൻ മാസത്തിൽ പലരും ചോദിക്കുന്ന സംശയങ്ങളിൽ ഒന്നാണ് ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്യൽ കൊണ്ട് നോമ്പ് മുറിയുമോ..? കാരണം പ്രമേഹം പോലോത്ത രോഗങ്ങളുള്ളതിനാൽ ഇന്ന് പലർക്കും പകൽ സമയത്ത് പോലും ഇഞ്ചക്ഷൻ ആവശ്യമായി വരാറുണ്ട് ...
നോമ്പുകാരൻ സുഗന്ധം ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ ..?
നോമ്പുകാരന് സുഗന്ധം ഉപയോഗിക്കല്‍ കറാഹത്താണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ട് നോമ്പു മുറിയുകയില്ല. നോമ്പ് ഇല്ലാത്ത രാത്രി സമയങ്ങളില്‍ സുഗന്ധം ഉപയോഗിക്കല്‍ സുന്നത്ത് തന്നെയാണ്. രാത്രി പുലര്‍ച്ചയില്‍ (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. അത് റമദാന്‍ അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്...
നോമ്പുകാരന് ഓക്സിജൻ ഉപയോഗിക്കാമോ ..?
ആസ്തമ രോഗികള്‍ ശ്വാസം ലഭിക്കാനായി വായു മാത്രമടങ്ങിയ ഓക്‌സിജന്‍ കഴിക്കുന്നത് അനുവദനീയമാണ്. ശ്വാസോഛ്വാസത്തിന്റെ വിധി തന്നെയാണ് ഇതിനുമുള്ളത്. ഭക്ഷണ- പാനീയങ്ങളുടെ ഇനത്തില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ഓക്‌സിജനില്‍ മരുന്ന് ചേര്‍ത്തിട്ടുണ്ടെങ്കില്‍ മരുന്ന് വായയിലൂടെ വയറ്റിലെത്തെന്നത് മൂലം നോമ്പ് ദുര്‍ബലപ്പെടും
മരുന്ന് ഉറ്റിക്കൽ കൊണ്ട് നോമ്പ് മുറിയുമോ ..?
ചെവി, മൂക്ക്, മൂത്രദ്വാരം എന്നിവയിലൂടെ ശരീരത്തിന്റെ ഉള്ളിലേക്ക് മരുന്ന് ഉറ്റിക്കൽകൊണ്ടും മലദ്വാരത്തിലൂടെ മരുന്ന് കയറ്റുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടും നോമ്പ് മുറിയുന്നതാണ്. എന്നാൽ കണ്ണിൽ മരുന്ന് ഉറ്റിക്കൽകൊണ്ടും സുറുമ ഇടൽ പോലോത്തത് കൊണ്ടും നോമ്പ് മുറിയുകയില്ല...
വയറ് കഴുകിയാൽ നോമ്പ് മുറിയുമോ ..?
വയറ് കഴുകിയാല്‍ നോമ്പ് മുറിയുന്നതാണ്. പിന്‍ദ്വാരത്തിലൂടെ വെള്ളം കുടലിലേക്ക് കയറ്റിയാണല്ലോ വയറ് കഴുകാറുള്ളത്. കുടല്‍ ജൗഫില്‍ പെട്ടതാണ്. പിന്‍ദ്വാരത്തിലൂടെ കയറ്റിയാല്‍ നോമ്പ് മുറിയുമെന്ന് തുഹ്ഫ 3/402-ല്‍ പ്രസ്താവിച്ചിരിക്കുന്നു.
ഓപ്പറേഷൻ, കറന്റടിപ്പിക്കൽ, അവയവം മുറിച്ചുമാറ്റൽ തുടങ്ങിയവ കൊണ്ട് നോമ്പ് മുറിയുമോ ..?
കയ്യിലോ കാലിലോ ഓപ്പറേഷന്‍ ചെയ്യുന്നതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. കറന്റടിപ്പിക്കല്‍, അവയവം മുറിച്ചു മാറ്റല്‍ ഇവ കൊണ്ടും നോമ്പ് മുറിയുന്നതല്ല...
റമളാൻ കരീം തുടങ്ങിയവ ആശംസിക്കാമോ ..?
റമളാൻ കരീം തുടങ്ങിയ ആശംസകള്‍ അര്‍പ്പിക്കാവുന്നതാണ്. റമളാന്‍ കടന്നുവരുന്ന വേളയില്‍ റസൂല്‍ ﷺ സ്വഹാബത്തിനെ ആ വാര്‍ത്ത സന്തോഷത്തോടെ അറിയിച്ചിരുന്നത് ഹദീസുകളില്‍ കാണാം. അതിനെ ഇത്തരം ആശംസകളുടെ അടിസ്ഥാനമാക്കി പലരും എടുത്തുപറയുന്നുണ്ട്...
റമളാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാണല്ലോ, എന്നിട്ടും ജനങ്ങളില്‍ പലരും തെറ്റ് ചെയ്യുന്നതെന്ത്കൊണ്ട് ..?
റമളാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാകുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രവാചകര്‍ ﷺ പറയുന്നു, റമളാന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നു (ബുഖാരി, മുസ്‌ലിം).
മരണപ്പെട്ട പിതാവിന് കടമുള്ള നോമ്പ് മക്കള്‍ നോറ്റ് വീട്ടണോ ..?
നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍. എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ക്ക് മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്...
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് കൊടുക്കേണ്ടത് ഫഖീറിനും മിസ്കീനുമാണല്ലോ.. ആ രണ്ട് വിഭാഗമില്ലെങ്കില്‍ എന്ത് ചെയ്യും ..?
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സക്കാത്തിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ...
റമളാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ് ..?
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമളാനിലെ നോമ്പ്. യാത്രക്കാരനോ രോഗിയോ അല്ലാത്ത പ്രായപൂർത്തിയായ എല്ലാ വിശ്വാസികളും നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണത്...
സ്വപ്നസ്ഖലനം നോമ്പിന്റെ പകലിൽ സംഭവിച്ചാൽ നോമ്പ് മുറിയുമോ ..?
ഇല്ല, അത് കൊണ്ട് നോമ്പ് മുറിയുകയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവർത്തന ഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ...
പാചകം ചെയ്യുമ്പോൾ അറിയാതെ തന്നെ പുക അകത്തുപോകുന്നു. ഇത് കൊണ്ട് നോമ്പ് മുറിയുമോ ..?
തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ പ്രവേശിച്ചാലേ നോമ്പു മുറിയുകയുള്ളൂ. പുകയെ ഈ വിഷയത്തില്‍ തടിയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പുക ശ്വസിച്ചോ മറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ല... (തുഹ്ഫ)
എനിക്ക് നോമ്പിന്‍റെ തലേദിവസം അശുദ്ധി മുറിഞ്ഞു. ഞാന്‍ കുളിച്ചു ശുദ്ധിയായി. പിന്നീട് നോമ്പ് ആറ് ആയപ്പോള്‍ ഒരു കറ പോലെ കാണുന്നു. ഇത് രണ്ട്മൂന്ന് വട്ടം ആവര്‍ത്തിച്ചു. എന്‍റെ നോമ്പ് സ്വഹീഹാകുമോ ..?
ഹൈളിന്‍റെ കൂടിയ ദൈര്‍ഘ്യം 15 ദിവസമാണ്. അതിനിടക്ക് രക്തം മുറിയുകയും വീണ്ടും വരികയും ചെയ്താല്‍ അതെല്ലാം ഹൈള് തന്നെ എന്നാണ് ശാഫി മദ്ഹബിലെ പ്രബലാഭിപ്രായം. അപ്പോള്‍ മുറിഞ്ഞ കാലയളവില്‍ അനുഷ്ടിച്ച നിസ്കാരവും നോമ്പും സ്വഹീഹ് അല്ല. ആ നോമ്പുകള്‍ ഖളാഅ് വീട്ടണം.
റമളാൻ മാസത്തിൽ രാത്രിയിൽ ഭാര്യയുമായി ബന്ധപ്പെട്ടാൽ പിറ്റേന്ന് കുളിക്കാതെ നോമ്പ് എടുക്കാൻ പറ്റുമോ ..? രാവിലെ സൂര്യൻ ഉദിച്ചതിന് ശേഷം കുളിച്ചാൽ മതിയാവുമോ ..?
രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെട്ടോ മറ്റോ ജനാബതുകാരനായാല്‍ സുബ്ഹിക്കുമുമ്പു തന്നെ കുളിക്കണമെന്ന് നോമ്പു ശരിയാകാനുള്ള നിബന്ധനയല്ല. സൂര്യന്‍ ഉദിച്ചതിനു ശേഷം കുളിച്ചാലും അവന്‍റെ നോമ്പിനു ഒരു കുഴപ്പവുമില്ല. പക്ഷേ, സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട സുബ്ഹി നിസ്കാരത്തിനു വേണ്ടി, നോമ്പു വേളയിലും അല്ലാത്തപ്പോഴും, കുളിക്കല്‍ അത്യാവശ്യവും നിര്‍ബന്ധവുമാണ്. നോമ്പു നോല്കുന്നവന്‍ സുബ്ഹിക്കു മുമ്പായി തന്നെ ജനാബത് കുളിക്കുന്നതാണ് സുന്നത്ത്...
റമളാനിൽ ജുമുഅ നഷ്ടപ്പെടുമെന്ന് ഉറപ്പായ യാത്ര പുറപ്പെടാമോ ..? (സുബ്ഹിക്ക് ശേഷം)
റമളാനിലും അല്ലാത്ത അവസരത്തിലും ജുമുഅ നഷ്ടപ്പെടുമെന്നുറപ്പുണ്ടെങ്കില്‍ വെള്ളിയാഴ്ച സുബ്ഹിക്കു ശേഷം യാത്ര പുറപ്പടല്‍ നിഷിദ്ധമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളിയാഴ്ച രാത്രി (വ്യാഴം അസ്തമിച്ച രാത്രി) യാത്ര പുറപ്പെടല്‍ കറാഹതാണ്. കൂടെ യാത്രചെയ്യുന്നവരില്‍ നിന്നു ഒറ്റപ്പെട്ടു പോകുക പോലെയുള്ള കാരണങ്ങളുണ്ടെങ്കില്‍ അത്തരം യാത്രകള്‍ അനുവദനീയമാണ്...
സുബ്ഹി ബാങ്ക് കൊടുത്തുകൊണ്ടിരിക്കേ വെള്ളമോ മറ്റു ഭക്ഷണ പദാർത്ഥങ്ങളോ കഴിച്ചാൽ നോമ്പ് ശരിയാകുമോ ..?
ഫജ്റ് സ്വാദിഖ് ഉദിച്ചതു മുതല്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെ ഭക്ഷണ പാനീയങ്ങള്‍ വെടിയല്‍ നോമ്പു ശരിയാവാന്‍ അത്യാവശ്യമാണ്. സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് ഫജ്റ് സ്വാദിഖ് വെളിവാകുമ്പോഴാണ്. ആ സമയത്താണ് സാധാരണ നമ്മുടെ നാടുകളില്‍ സുബ്ഹിയുടെ ബാങ്കു കൊടുക്കാറ്. അതിനാല്‍ ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് ഫജ്റ് സ്വാദിഖ് ഉദിച്ചയുടനെ എന്തെങ്കിലും ഭക്ഷിച്ചാല് നോമ്പു ശരിയാകുമോ എന്നായിരിക്കണം. (ഫജ്റ് സ്വാദിഖ് ഉദിക്കുന്നതിനു മുമ്പ് ഒരു ബാങ്ക് കൊടുക്കല്‍ സുന്നത്തുണ്ട്. ചിലയിടങ്ങളില്‍ അത് നിര്‍വ്വഹിക്കപ്പെടാറുമുണ്ട്)
പ്രസവം കാരണം നഷ്ടപ്പെട്ട നോമ്പിനെ കുറിച്ച് പറഞ്ഞുതരാമോ ..?
പ്രസവം കാരണം നോമ്പ് ഉപേക്ഷിക്കുന്നത് പല കാരണങ്ങളാലാവാം...
കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ..?
ഉള്ളിൽ നിന്നു വരുന്ന കഫം വായയുടെ ബാഹ്യഭാഗത്തെത്തി തുപ്പിക്കളയാൻ സൗകര്യപ്പെട്ടിട്ടും തുപ്പാതെ വിഴുങ്ങിയതെങ്കിൽ നോമ്പ് മുറിയുന്നതാണ്...
വീടുപണി നടക്കുന്നു. റമളാനിൽ മുസ്ലിമും അമുസ്ലിമുമായ ജോലിക്കാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാമോ
മുസ്ലിമായ ഒരാള്‍ക്ക് അംഗീകൃത കാരണങ്ങളില്ലെങ്കില്‍ നോമ്പു നോല്‍ക്കല്‍ നിര്‍ബന്ധമാണ്. നോമ്പു നോല്‍ക്കാതെ പരസ്യമായി ഭക്ഷണം കഴിക്കുന്നത് റമളാൻ മാസത്തോടു ചെയ്യുന്ന അപമര്യാദയും ഫിസ്ഖും (തെമ്മാടിത്തരം) ആണ്. നോമ്പു ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍പോലും പരസ്യമായി നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാവതല്ല. നോമ്പു നിര്‍ബന്ധമായ ഒരു മുസ്ലിം നോമ്പ് ഉപേക്ഷിക്കുന്നതും നോമ്പു മുറിയുന്ന ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതും കുറ്റകരമാണ്. അതിനാല്‍ മുസ്ലിമായ ഒരാള്‍ക്ക് റമളാനിന്‍റെ പകലില്‍ ഭക്ഷണം നൽകുന്നത് ഹറാമാണ്. അനുവദനീയമായ കാരണത്താലാണ് നോമ്പു ഉപേക്ഷിച്ചതെങ്കില്‍ തന്നെ പരസ്യമായി കഴിക്കാന്‍ ഭക്ഷണം നല്‍കല്‍ നിഷിദ്ധമാണ്. അത് തെറ്റിനെ സഹായിക്കലാണ്. തെറ്റിനെ സഹായിക്കുന്നവനു തെറ്റു ചെയ്തവന്‍റെ അതേ കുറ്റമുണ്ടാകുന്നതാണ്...
അമുസ്ലിംകൾ കൂടുതൽ ഉള്ള സ്ഥലത്ത് സ്വന്തം ഉടമസ്ഥതയില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്‍റെ വിധി എന്താണ് ..?
മുസ്ലിമായ ഒരാള്‍ക്ക് അംഗീകൃത കാരണങ്ങളില്ലെങ്കില്‍ നോമ്പു നോല്‍ക്കല്‍ നിര്‍ബന്ധമാണ്. നോമ്പു നോല്‍ക്കാതെ പരസ്യമായി ഭക്ഷണം കഴിക്കുന്നത് റമളാൻ മാസത്തോടു ചെയ്യുന്ന അപമര്യാദയും ഫിസ്ഖും (തെമ്മാടിത്തരം) ആണ്. നോമ്പു ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍പോലും പരസ്യമായി നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാവതല്ല. നോമ്പു നിര്‍ബന്ധമായ ഒരു മുസ്ലിം നോമ്പ് ഉപേക്ഷിക്കുന്നതും നോമ്പു മുറിയുന്ന ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതും കുറ്റകരമാണ്. അതിനാല്‍ മുസ്ലിമായ ഒരാള്‍ക്ക് റമളാനിന്‍റെ പകലില്‍ ഭക്ഷണം നൽകുന്നത് ഹറാമാണ്. അനുവദനീയമായ കാരണത്താലാണ് നോമ്പു ഉപേക്ഷിച്ചതെങ്കില്‍ തന്നെ പരസ്യമായി കഴിക്കാന്‍ ഭക്ഷണം നല്‍കല്‍ നിഷിദ്ധമാണ്. അത് തെറ്റിനെ സഹായിക്കലാണ്. തെറ്റിനെ സഹായിക്കുന്നവനു തെറ്റു ചെയ്തവന്‍റെ അതേ കുറ്റമുണ്ടാകുന്നതാണ്...
ഭാര്യക്ക് നഷ്ടമായ ഫർള് നോമ്പുകൾ ഭർത്താവിന് നോറ്റു വീട്ടുവാൻ പറ്റുമോ ..?
നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍. ഭാര്യക്ക് നഷ്ടമായ നോമ്പുകളും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുക, അത് ഭര്‍ത്താവ് നോറ്റാല്‍ മതിയാവില്ല...
റമളാനിൽ നോമ്പുകാരൻ മൗത്ത് വാഷ് അല്ലെങ്കില്‍ പേസ്റ്റ് ഉപയോഗിച്ച് വായ വൃത്തിയാക്കുന്നതിന്റെ വിധി എന്താണ് ..?
മിസ്‍വാക് ചെയ്യുന്നത് എല്ലാ സമയത്തും സുന്നത്താണ്. എന്നാല്‍ നോമ്പ്കാരന്ന് ഉച്ചക്ക് ശേഷം മിസ്‍വാക് ചെയ്യല്‍ കറാഹതാണെന്നതാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഉറക്കമോ മറ്റോ കാരണം വായയുടെ ഗന്ധത്തില്‍ വ്യത്യാസം അനുഭവപ്പെട്ടാല്‍ നോമ്പുകാരന്നും ഉച്ചക്ക് ശേഷവും മിസ്‍വാക് ചെയ്യല്‍ സുന്നത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന വലിയൊരു വിഭാഗം പണ്ഡിതരുമുണ്ട്.
ഫർള് നിസ്കാരം ഖളാഅ് ആകിയവന് (ജീവിതത്തിൽ ഒരുപാട് നിസ്കാരങ്ങൾ)സുന്നത് നിസ്കരിക്കാൻ പറ്റുമോ ..?
കാരണം കൂടാതെയാണ് ഫർള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിബന്ധമാണ്. അതിനായി ഉറക്കം, തനിക്കും ചെലവ് കൊടുക്കല്‍ നിര്‍ബ്ബന്ധമായവര്‍ക്കുമുള്ള ചെലവിനുള്ള വകയുണ്ടാക്കല്‍, നിര്‍ബ്ബന്ധമായും ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവക്ക് ആവശ്യമായ സമയം കഴിച്ച് ബാക്കി എല്ലാ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കല്‍ നിര്‍ബ്ബന്ധമാണ്...
സുന്നത് നിസ്കാരത്തിന്റെ ടൈമിൽ ഖളാഅ് വീട്ടിയാൽ സുന്നത്തിന്റെയും പ്രതിഫലം കിട്ടുമോ ..?
കാരണം കൂടാതെയാണ് ഫർള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിബന്ധമാണ്. അതിനായി ഉറക്കം, തനിക്കും ചെലവ് കൊടുക്കല്‍ നിര്‍ബ്ബന്ധമായവര്‍ക്കുമുള്ള ചെലവിനുള്ള വകയുണ്ടാക്കല്‍, നിര്‍ബ്ബന്ധമായും ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവക്ക് ആവശ്യമായ സമയം കഴിച്ച് ബാക്കി എല്ലാ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കല്‍ നിര്‍ബ്ബന്ധമാണ്...
തറാവീഹ് പോലോത്ത നിസ്കാരങ്ങളില്‍ രണ്ട് റകഅതില്‍ സലാം വീട്ടിയതിനു ശേഷം വീണ്ടും നിയ്യത്ത് ചെയ്യണോ ..?
തറാവീഹ് പോലോത്ത നിസ്കാരങ്ങളില്‍ രണ്ട് റകഅതില്‍ സലാം വീട്ടിയതിനു ശേഷം വീണ്ടും നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. തറാവീഹില്‍ ഓരോ രണ്ട് റക്അതിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്. മറ്റു സുന്നത്ത് നിസ്കാരങ്ങള്‍ രണ്ട് റക്അതില്‍ സലാം വീട്ടാതെ ഒരുമിച്ചും നിസ്കരിക്കാവുന്നതാണ്...
ആറുവര്‍ഷമായി ഗ്യാസ് ട്രബ്ള്‍ അനുഭവിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ ഒരുപാട് നോമ്പുകള്‍ നോൽക്കാനുണ്ട്. അതിനു കഴിയുന്നുമില്ല ഞാന്‍ എന്ത് ചെയ്യേണം ..?
സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത നിത്യ രോഗം, വാര്‍ദ്ധക്യം തുടങ്ങിയ വിട്ടുമാറാത്ത കാരണങ്ങളാല്‍ നോമ്പു ഉപേക്ഷിക്കുന്നവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദു വീതം ദാനം ചെയ്യണം. മുദ്ദ് കൊടുക്കാന്‍ സാമ്പത്തിക ശേഷിയുണ്ടെങ്കിലേ അങ്ങനെ ചെയ്യേണ്ടതുള്ളൂ...
ഞാൻ നൈജീരിയയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണ്. നാട്ടിലും ഇവിടെയും നാല് മണിക്കൂറും മുപ്പത് മിനുറ്റും വ്യതാസം ഉണ്ട്. ഇൻഷാ അല്ലാഹ്, ഞാന്‍ നാട്ടില്‍ പോവുകയാണ്. ദുബൈ വഴി ആണ് യാത്ര. എന്നാൽ അവിടേക്ക് എത്തുമ്പോൾ ഏകദേശം രാത്രി 1 മണി ആവും. യാത്രയില്‍ ഏത് രാജ്യത്തെ
നോമ്പു തുടങ്ങലും അവസാനിപ്പിക്കലും സൂര്യന്‍റെ ഉദയവും അസ്തമനവുമായി ബന്ധപ്പെടുത്തിയാണല്ലോ. അതു നിരീക്ഷിക്കാനും മനസ്സിലാക്കാനും വിമാനത്തില്‍ സാധ്യവുമാണ്. വിമാനം ഭൂമിയില്‍നിന്ന് ഏറെ ഉയരത്തിലാണെന്നതിനാല്‍ ഭൂമിയിലുള്ളവര്‍ക്ക് സൂര്യന്‍ അസ്തമിച്ചാലും വിമാനത്തിലുള്ളവര്‍ക്ക് അത് അസ്തമിക്കണമെന്നില്ല. അതിനാല്‍, വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ക്ക് എപ്പോഴാണ് സൂര്യന്‍ അസ്തമിക്കുന്നത് ആ സമയത്താണ് നോമ്പ് തുറക്കേണ്ടത്...
നോമ്പുകാരനായ ഒരാൾക്ക് വായിൽ ഓയിന്മെന്റ് തേക്കാമോ ..?
നോമ്പുകാരന് വായയില്‍ ഓയിന്മെന്‍റു തേക്കുന്നതു കൊണ്ടു വിരോധമൊന്നുമില്ല. പക്ഷേ, അത് ഉള്ളിലേക്ക് ഇറങ്ങാതെ ശ്രദ്ധിക്കണം. അത് ഉമിനീരില്‍ കലര്‍ന്നു ഇറങ്ങിയാലും നോമ്പു മുറിയും...
മുദ്ദ് കൊടുക്കുന്നത് ധാന്യം തന്നെ വേണമെന്നുണ്ടോ, തുല്യമായ പൈസ മതിയാവില്ലേ ..?
നോമ്പ് ഖളാഅ് വീട്ടാനുള്ളവര്‍ സാധിക്കുന്നവരാണെങ്കില്‍ അത് വീട്ടുക തന്നെ വേണം. ഒരു റമളാനിലെ ഖളാ ആയ നോമ്പ് സൗകര്യപ്പെട്ടിട്ടും അടുത്ത റമളാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ പിന്തിപ്പിച്ചതിന് മുദ്ദ് നല്‍കേണ്ടതാണ്. അപ്പോഴും ശേഷം നോമ്പ് ഖളാ വീട്ടേണ്ടതാണ്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്ക് വേണ്ടി മുദ്ദ് നല്‍കാവുന്നതാണ്. മുദ്ദ് ഭക്ഷ്യധാന്യമായി തന്നെ നല്‍കേണ്ടതാണ്. ഒരു മുദ്ദ് മുഴുവനായും ഒരാള്‍ക്ക് തന്നെ നല്‍കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഭക്ഷണം തയ്യാറാക്കി അതിലേക്ക് ക്ഷണിക്കുമ്പോള്‍ അത് സാധിക്കില്ലല്ലോ...
നോമ്പ് നോല്‍ക്കാത്തതിനുള്ള മുദ്ദ് ആര്‍ക്കൊക്കെയാണ് നല്‍കാവുന്നത്? സ്വന്തം കുടുംബത്തിലെ പാവപ്പെട്ടവർക്ക് നൽകാമോ ..?
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് മനസ്സിലാകുന്നത്...
തറാവീഹ് നിസ്ക്കാരം സ്ത്രീകൾ ജമാഅത്തായി നിർവ്വഹിക്കുന്നതിന്റെ വിധി എന്താണ് ..?
തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വ്വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്...
പകൽ സമയങ്ങളിൽ ഉറങ്ങിയാൽ നോമ്പിന്റെ പ്രതിഫലം ..?
പകല്‍ സമയത്ത് ഉറങ്ങിയത് കൊണ്ട് മാത്രം നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുകയില്ല. നോമ്പുകാരന്‍റെ ഉറക്കവും അല്ലാഹുവിന്‍റെ അടുക്കല്‍ ഇബാദത് ആണല്ലോ. പക്ഷേ, നിസ്കാരമോ മറ്റു ബാധ്യതകളോ നിറവേറ്റാതെ ഉറങ്ങുന്നത് കുറ്റകരമാണ്...
നോമ്പുകാരൻ ഉച്ചക്ക് ശേഷം കുളിക്കുന്നതിന്റെ വിധി എന്താണ് ..?
നോമ്പുകാരന് ഉച്ചക്കു ശേഷം കുളിക്കല്‍ അനുവദനീയമാണ്. അതു കൊണ്ടു മാത്രം നോമ്പു മുറിയുന്നതും അല്ല. പക്ഷേ, കുളിയുടെ സമയം ഫജ്റിനു മുമ്പേക്കാക്കലാണ് സുന്നത്ത്. പകല്‍ സമയത്ത് മുങ്ങികുളിക്കുന്നത് കറാഹത്താണ്. അങ്ങനെ മുങ്ങികുളിച്ചതു കാരണമായി മൂക്കിലൂടെയോ മറ്റൊ അകത്തേക്ക് വെള്ളം കയറിയാല്‍ അവന്‍റെ നോമ്പു ബാഥിലാകും. അതു പോലെ ശരീരം തണുപ്പിക്കാനോ വൃത്തിയാക്കാനോ വേണ്ടിയുള്ള കുളികളിലും വെള്ളം അറിയാതെ ശരീരത്തിന്‍റെ അകത്തു പോയാലും നോമ്പ് ബാഥിലാകും ...
നോമ്പ് നോറ്റ്കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന് നോക്കിയാൽ നോമ്പ് മുറിയുമോ ..?
രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റിബഡ്സുകള്‍ ഉപയോഗിച്ചാണ്. അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിന്‍റെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല...
തുടർച്ചയായി കഫം വരുന്നു. അതുകൊണ്ട് തുപ്പിക്കളയാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ..?
തൊണ്ടയിൽ കഫം പുറത്തേക്ക് വന്നിട്ട് حاء ന്റെ മഖ്റജിനിലേക്ക് ( ح ഉച്ചരിക്കുന്ന സ്ഥലത്തേക്ക്) എത്തിയിട്ടുണ്ടെങ്കിൽ അതിനെ തുപ്പിക്കളയാൻ കഴിയുമെങ്കിൽ തുപ്പിക്കളയണം. തുപ്പിക്കളയാൻ കഴിഞ്ഞിട്ടും ഇറക്കിയാൽ നോമ്പ് മുറിയും...
നോമ്പിന്റെ നിയ്യത്ത് ബാഥ്വിലാകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് ..?
നോമ്പിന് നിയ്യത്ത് വെച്ച് കഴിഞ്ഞാൽ രണ്ടു കാര്യങ്ങൾ കൊണ്ട് ആ നിയ്യത്ത് ബാഥ്വിലാകും. ഒന്ന് നിയ്യത്ത് വെച്ചതിന് ശേഷം രാത്രിയോ പകലോ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വല്ല കാര്യവും ചെയ്താൽ അതോടെ നിയ്യത്ത് ബാഥ്വിലാകും. രണ്ട്, നിയ്യത്ത് ചെയ്തതിന് ശേഷം സുബ്ഹിക്ക് മുമ്പായി അതിനെ മുറിച്ചാൽ അഥവാ ഞാൻ നോമ്പ് നോൽക്കുന്നില്ലാ എന്ന് കരുതിയാൽ അല്ലെങ്കിൽ, ഞാൻ സുന്നത്താണ് നോൽക്കുന്നത് എന്ന് കരുതിയാൽ, അല്ലെങ്കിൽ ഞാൻ കഫ്ഫാറത്തിന്റെ നോമ്പാണ് നോൽക്കുന്നത് എന്ന് കരുതിയാൽ, ആദ്യം വെച്ച നിയ്യത്ത് ബാഥ്വിലാകും. അതിനാൽ സുബ്ഹിക്ക് മുമ്പ് വീണ്ടും നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ നോമ്പ് ശരിയാകില്ല. എന്നാൽ സുബ്ഹിക്ക് ശേഷമാണ് നിയ്യത്തിനെ മേൽ പറയപ്പെട്ട പ്രകാരം മുറിക്കുന്നതെങ്കിൽ അതു കൊണ്ട് നിയ്യത്ത് ബാഥ്വിലാകുകയോ നോമ്പ് മുറിയുകയോ ഇല്ല ...
നോമ്പ് ഉള്ളപ്പോൾ മുഖത്തോ ദേഹത്തോ എന്തെങ്കിലും തേച്ചു ഇരുന്നു കൊണ്ട് ദിക്ർ, ഖുർആൻ ഒക്കെ ഓതിക്കൊണ്ട് ഇരിക്കാമോ..? അങ്ങനെ തേക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ ..?
നോമ്പുകാരിയായിരിക്കെ മുഖത്ത് തേക്കുന്നത് അസുഖത്തിനുള്ള മരുന്നാണെങ്കിൽ കുഴപ്പമില്ല. എന്നാൽ സുഗന്ധദ്രവ്യമോ, സൌന്ദര്യ വർദ്ധക വസ്തുക്കളോ, മുഖത്തിന് ആനന്ദം കിട്ടുന്ന വസ്തുക്കളോ ആണ് തേച്ചു പിടിപ്പിക്കുന്നതെങ്കിൽ കറാഹത്താണ് ...
നോമ്പിന്റെ നിയ്യത്ത് വെക്കുന്ന സമയത്ത് ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം പോലുള്ള നജസ് ഉണ്ടെങ്കിൽ നിയ്യത്ത് ശരിയാകുമോ ..?
നോമ്പ് സ്വഹീഹാകാന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകല്‍ ശര്‍ത്വില്ല. അതിനാല്‍ നോമ്പിന് നിയ്യത്ത് വെക്കുമ്പോള്‍ ശരീരത്തിലോ വസ്ത്രത്തിലോ നജസുണ്ടായാല്‍ അതു കൊണ്ട് നിയ്യത്തിനോ നോമ്പിനോ ഒരു കുഴപ്പവും സംഭവിക്കില്ല. അതു പോലെ ചെറിയ അശുദ്ധിയുണ്ടെങ്കിലും, വലിയ അശുദ്ധിയുണ്ടെങ്കിലും, നിത്യ അശുദ്ധിയുണ്ടെങ്കിലും അതൊന്നും നോമ്പിനേയോ അതിന്റെ നിയ്യത്തിനേയോ ബാധിക്കില്ല...
ശൗച്യം ചെയ്യുമ്പോള്‍ നോമ്പു മുറിയുന്ന രൂപം വരുമോ ..?
അതെ. ശുചീകരണവേളയില്‍ കഴുകല്‍ നിര്‍ബന്ധമായ പരിധിയുടെ അപ്പുറത്തേക്ക് സ്ത്രീയുടെ യോനിയില്‍ വിരല്‍ പ്രവേശിച്ചാലും സ്ത്രീപുരുഷഭേദമന്യെ പിന്‍ദ്വാരത്തില്‍ കൈ പ്രവേശിച്ചാലും നോമ്പ് മുറിയും...
മുദ്ദ് കൊടുത്തു വീടുമ്പോൾ കൊടുക്കുന്ന ആളിനോട് മുദ്ദ് ആണെന്ന് പറയേണ്ടത് ഉണ്ടോ? നമ്മൾ നിയ്യത്ത് വെച്ചാൽ പോരെ ..?
മുദ്ദ് കൊടുക്കുമ്പോള്‍ മുദ്ദ് ആണെന്ന് സ്വീകരിക്കുന്ന ആളോട് പറയേണ്ടതില്ല...
ഉമിനീർ വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ..?
മറ്റൊരാളുടെ ഉമിനീര്‍ വിഴുങ്ങുക, നാവില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ വായക്കു പുറത്തുവന്ന ഉമിനീര്‍ നാവുകൊണ്ടോ മറ്റോ ഉള്ളിലേക്കു കയറ്റി വിഴുങ്ങുക, മറ്റുവല്ലതും കലര്‍ന്ന ഉമിനീര്‍ വിഴുങ്ങുക, ഉമിനീര്‍ കൊണ്ടു നനഞ്ഞ നൂല്‍ വേര്‍പ്പെടുത്താന്‍ സാധിക്കുന്നത്ര നനവുള്ളതിനോടു കൂടെ അതിനെ വായിലേക്ക് മടക്കിവിഴുങ്ങുക തുടങ്ങിയവയെല്ലാം നോമ്പു മുറിക്കുന്ന ഉമിനീരുകളാണ്...
ഗർഭിണി നോമ്പ് ഒഴിവാക്കിയാൽ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയോ ..?
ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്നു നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടിയാല്‍ മതി... സ്വന്തം ശരീരത്തിന്റെയും കുട്ടിയുടെയും കാര്യത്തില്‍ ഭയന്നു നോമ്പൊഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. നോമ്പു കാരണം കുട്ടിക്കു മാത്രം ബുദ്ധിമുട്ടുവരും എന്ന നിലക്കാണ് നോമ്പൊഴിവാക്കിയതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം... (തുഹ്ഫ 3/446)
എന്തുകൊണ്ടെല്ലാമാണ് നോമ്പ് മുറിയുക ..?
നാലു കാര്യങ്ങള്‍കൊണ്ടാണ് നോമ്പു മുറിയുക... 1, സംയോഗം ചെയ്യല്‍, 2, മറ്റു മാര്‍ഗ്ഗത്തില്‍ സ്ഖലിപ്പിക്കല്‍, 3, ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍, 4, തുറക്കപ്പെട്ട ദ്വാരത്തിലൂടെ ഉള്ളിലേക്കു വല്ല വസ്തുവും കടക്കല്‍ എന്നിവയാണവ...
തറാവീഹിനേക്കാൾ പുണ്യമുള്ളതാണ് റവാത്തിബ് നിസ്കാരം എന്ന് കേട്ടു. ശരിയാണോ ..?
ഉണ്ട്. മുഅക്കദായ റവാത്തിബ് സുന്നത്തുകൾ അതല്ലാത്ത റവാത്തിബിനേക്കാൾ ശ്രേഷ്ടമാണെങ്കിലും എല്ലാ റവാത്തിബ് സുന്നത്തുകൾക്കും ശേഷമാണു തറാവീഹിന്നു ശ്രേഷ്ടത... (തുഹ്ഫ:2-242)
തറാവീഹ് ഇരുപത് റക്‌അത്താണെന്ന വിശ്വാസത്തോടെ അൽപം നിസ്‌കരിച്ചാൽ തറാവീഹിന്റെ കൂലി കിട്ടുമെന്ന് പറയുന്നു ..?
തറാവീഹിൽ നിന്ന് അൽപം നിർവ്വഹിച്ചാലും അതിനു തറാവീഹിൽ നിന്നെന്ന വിധം പുണ്യം ലഭിക്കുമെന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്...
കുട്ടിയെ ചുംബിച്ചാൽ നോമ്പ് മുറിയുമോ ..?
ചുംബിക്കുന്നത് നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. സ്പര്‍ശനം കാരണം വുളൂ മുറിയുന്ന സ്ത്രീകളെ (കണ്ടാല്‍ ആഗ്രഹം തോന്നുന്ന കുട്ടികളും അവരില്‍ പെടും) ചുംബിച്ചത് കാരണം സ്ഖലനം സംഭവിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ.
നോമ്പു കാലത്ത് 5 നേരം പല്ല് തേക്കുന്നത് സുന്നത്തുണ്ടോ ..?
നോമ്പ്കാരന് ഉച്ചക്ക് ശേഷം പല്ല് തേക്കല്‍ കറാഹതാണ്. എന്നാല്‍ ഉറക്കമോ മറ്റോ കാരണമായി വായ പകര്‍ച്ച വരുന്ന വേളകളില്‍ പല്ല് തേക്കല്‍ കറാഹതില്ലെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്...
ഭാര്യയും ഭർത്താവും മനഃപ്പൂർവ്വം നോമ്പ് ഒഴിവാക്കുകയും എന്നിട്ട് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ 2 മാസം തുടർച്ചയായി നോമ്പ് ഖളാഅ് വീട്ടേണ്ടതുണ്ടോ ..?
ഭാര്യയും ഭർത്താവും മനപ്പൂർവ്വം നോമ്പ് മുറിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ കഫ്ഫാറത്ത് നിർബ്ബന്ധമില്ല. കാരണം ലൈംഗിക ബന്ധത്തിലേർപ്പെട്ട് കൊണ്ട് റമളാൻ നോമ്പ് മുറിച്ചവർക്കാണ് കഫ്ഫാറത്ത് നിർബ്ബന്ധമാകുന്നത് .. (ശർവാനി, ഹാശിയത്തുന്നിഹായ)
റമളാനിന്റെ തുടക്കനാൾ എന്നാണെന്നു നോക്കിയാൽ ലൈലത്തുൽ ഖദ്റിന്റെ രാവ് റമളാൻ എത്രാം രാവാണെന്നു കണ്ടുപിടിക്കാമെന്നു ചിലർ പറയുന്നു. അങ്ങനെ വല്ല കണക്കുമുണ്ടോ ..?
ഇമാം ഗസ്സാലിയുടെ പ്രസ്താവനയിൽ അങ്ങനെ വിവരിച്ചതായുണ്ട്. റമളാൻ ഒന്ന് ഞായർ, ബുധൻ എന്നീ നാളുകളെങ്കിൽ ലൈലത്തുൽ ഖദ്ർ ഇരുപത്തൊമ്പതാം രാവും ഒന്ന് തിങ്കളെങ്കിൽ ഇരുപത്തൊന്നാം രാവും ചൊവ്വയോ വെള്ളിയോ എങ്കിൽ ഇരുപത്തേഴാം രാവും വ്യാഴമെങ്കിൽ ഇരുപത്തഞ്ചാം രാവും ശനിയെങ്കിൽ ഇരുപത്തി മൂന്നാം രാവും എന്നിങ്ങനെയാണ് ആ വിവരണം... (ശർവാനി 3:463)
ലൈലത്തുൽ ഖദറിൽ റഹ്മത്ത്ന്റെ മാലാഖമാർ പ്രവേശിക്കാത്ത പത്തു സ്ഥലങ്ങളിൽ പെട്ട ഒന്ന് ആണല്ലോ വലിയ അശുദ്ധിക്കാർ ഉള്ള വീട്. അപ്പോൾ ഹൈള്, നിഫാസ് എന്നിവ ഉള്ള സ്ത്രീകൾ ഉള്ള വീട്ടിൽ ലൈലത്തുൽ ഖദ്ർ കിട്ടില്ലേ ..?
വലിയ അശുദ്ധിയുള്ളവരും ഹൈളുകാരിയും നിഫാസുകാരിയുമുള്ള വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല എന്ന ഹദീസിന്റെ താൽപര്യം, എല്ലാ വലിയ അശുദ്ധിയുള്ളവരും എല്ലാ ഹൈളുകാരിയും എല്ലാ നിഫാസുകാരിയുമല്ല. പ്രത്യുത ജനാബത്തുണ്ടായിട്ട് അത് കുളിച്ചു ശുദ്ധിയാകുന്നതിനെ ഗൌരവത്തിലെടുക്കാതെ നടക്കൽ പതിവാക്കിയ വലിയ അശുദ്ധിക്കാരും, ഹൈള് രക്തവും പ്രസവ രക്തവും മുറിഞ്ഞതിനു ശേഷം കുളിച്ചു ശുദ്ധിയാകാൻ അവസരമുണ്ടായിട്ടും അതിന് മുതിരാതെ അശുദ്ധിയിൽ തന്നെ കഴിയുന്ന ഹൈളുകാരിയും നിഫാസുകാരിയുമാണ് ... (ഹാശിയത്തുന്നസാഈ, ശറഹുൽ ജാമിഇസ്സ്വഗീർ)
വ്യത്യസ്ത രാജ്യക്കാർക്കായി ലൈലത്തുൽ ഖദ്ർ ആവർത്തിക്കപ്പെടുമോ ..? ഒന്നു വിശദമാക്കിയാലും ..?
ലൈലതുല്‍ ഖദ്റ് എന്നാല്‍ ഖദ്റിന്‍റെ രാത്രി എന്നാണ്. ലൈലത് എന്നാല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ ഫജ്റ് സ്വാദിഖ് വരെയുള്ള സമയം എന്നാണ്. അതിനാല്‍ ലൈലതുല്‍ ഖദ്റും സൂര്യാസ്തമയം മുതല്‍ ഫജ്റു സ്വാദിഖ് വരെയാണ്. ഖുര്‍ആന്‍, ഹദീസ്, തഫ്സീറുകള്‍, ഉലമാക്കളുടെ വിശദീകരണങ്ങള്‍ എന്നിവയില്‍ ഇത് വളരെ വ്യക്തവുമാണ്. മലക്കുകള്‍ വിശ്വാസികള്‍ക്ക് മുസ്വാഫഹത് നല്‍കുമെന്നും ഹദീസില്‍ കാണാം. ഈ മുസാഫഹത് എത്ര സമയം നീണ്ടു നില്‍ക്കും എപ്പോഴാണു അത് സംഭവിക്കുക എന്നു വ്യക്തമല്ല. പക്ഷേ, ആയിരം മാസത്തേക്കാള്‍ ഉത്തമമായത് എന്ന ബഹുമതി ആ രാത്രിക്കു മുഴുക്കെ ഉള്ളതാണ്. ഓരോ നാട്ടിലെയും അസ്തമയ-ഉദയ ക്രമങ്ങള്‍ക്ക് അനുസരിച്ച് അതതു നാട്ടിലെ സൃഷ്ടികള്‍ക്ക് ഇതിന്‍റെ ശ്രേഷ്ടതയും അനുഗ്രഹവും പ്രതിഫലവും നല്‍കപ്പെടുന്നതായിരിക്കും. അമേരിക്കയില്‍ രാത്രിയാകുന്ന സമയത്തായിരിക്കും അവര്‍ക്ക് ഈ രാത്രിയും അതിന്‍റെ ശ്രേഷ്ടതയും പ്രതിഫലവും ലഭിക്കുക. ആ സമയത്ത് ഇന്ത്യയില്‍ പകലാണെങ്കിലും ശരി. അതുപോലെ ഇന്ത്യക്കാര്‍ക്ക് ഈ ശ്രേഷ്ടതയും പ്രതിഫലവുംن ഇന്ത്യക്കാരുടെ രാത്രി സമയത്തായിരിക്കും...
ലൈലത്തുൽ ഖദ്റിൽ മലക്കുകൾ വരാത്ത ഒരു സ്ഥലമാണല്ലോ രൂപങ്ങളുള്ള സ്ഥലം. ചിത്രങ്ങളോ, കുട്ടികൾ കളിക്കുന്ന ബൊമ്മ പോലയുള്ളവ മറച്ച് വെച്ചാൽ ഇത് തീരുമോ ..?
ജീവനുള്ള വസ്തുക്കളുടെ രൂപങ്ങൾ ഉണ്ടാക്കലും നിന്ദ്യമായ രീതിയിലല്ലാതെ അഥവാ പരിഗണിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്ന രൂപത്തിൽ അവ സൂക്ഷിക്കലും ശക്തമായ ഹറാമും വൻദോശത്തിൽപ്പെട്ടതുമാണ്. അത്തരം വീടുകളിൽ ഖദ്റിന്റെ രാവിലടക്കം റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല...
എന്ത് കൊണ്ടാണ് റമളാനിൽ നോമ്പിന്റെ നേരത്ത് പെർഫ്യൂം ഉപയോഗിക്കാൻ പറ്റാത്തത് ..? അറിയാൻ താൽപര്യപ്പെടുന്നു
നോമ്പനുഷ്ഠിക്കുന്ന വ്യക്തി ഹറാമായ സുഖാസ്വാദനം നടത്തൽ ഹറാമും അനുവദനീയമായ സുഖാസ്വാദനം നടത്തൽ കറാഹത്തുമാണ്. ചെവിയുടെ അനുവദനീയമായ സുഖാസ്വാദനത്തിൽപ്പെട്ടതാണ് മ്യൂസിക്കില്ലാത്ത ഹറാമല്ലാത്ത പാട്ട് കേൾക്കൽ, കണ്ണിന്റെ അനുവദനീയമായ സുഖാസ്വാദനത്തിൽപ്പെട്ടതാണ് മനോഹരമായ നല്ല ചിത്രങ്ങളും കാഴ്ചകളും കാണൽ, മൂക്കിന്റെ അനുവദനീയമായ സുഖാസ്വാദനത്തിൽപ്പെട്ടതാണ് പെർഫ്യൂം ഉപയോഗിക്കലും വാസനിക്കലും ...
നോമ്പ് പിടിക്കാന്‍ തീരെ കഴിയാത്തവരും അല്പം കഴിയുന്നവരും വീട്ടിലുണ്ട്. നഷ്ടപ്പെട്ട നോമ്പിന് പകരം അരി കൊടുക്കുന്നതിന്റെ അളവ് എത്രയാണ് ..?
ഭേദമാകുമെന്ന് പ്രതീക്ഷയുള്ള അസുഖമുള്ളവര്‍ നോമ്പ് അനുഷ്ഠിച്ചിട്ടില്ലെങ്കില്‍ അവര്‍ പിന്നീട് ഖളാഅ് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. അതോടൊപ്പം മുദ്ദ് കൊടുക്കേണ്ടതില്ല. എന്നാല്‍ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത അസുഖമുള്ളവര്‍ നോമ്പ് നോറ്റില്ലെങ്കില്‍ ഓരോ നോമ്പിന് പകരവും ഓരോ മുദ്ദ് വീതം കൊടുത്തു വീട്ടണം. അവര്‍ക്ക് ഖളാഅ് വീട്ടല്‍ നിര്‍ബ്ബന്ധമില്ല... (തുഹ്ഫ, ഫത്ഹുല്‍ മുഈന്‍)
റമളാനിന്റെ പകലിൽ നോമ്പുകാരനായിരിക്കെ സ്വയംഭോഗം ചെയ്തതവന്ന്, സംയോഗം ചെയ്തവനുളളത് പോലാത്ത കഫാറത്തുകൾ ഉണ്ടോ ..? അല്ലെങ്കിൽ ഹറാം മാത്രമാണോ ..?
സ്വയം ഭോഗത്തിലൂടെ നോമ്പ് മുറിക്കല്‍ ഹറാമാണ്. അത് ഉടനെ ഖളാഅ് വീട്ടൽ നിർബ്ബന്ധവുമാണ്. എന്നാൽ ആ പ്രവൃത്തിക്ക് കഫ്ഫാറത്ത് നിര്‍ബ്ബന്ധമില്ല...
യാത്രയിൽ പലപ്പോഴും വ്രതമനുഷ്ഠിക്കൽ പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവർക്ക് വ്രതത്തിന്റെ കാര്യത്തിൽ വല്ല ഇളവുമുണ്ടോ..?
പ്രയാസം പരിഗണിച്ച് യാത്രക്കാർക്ക് പൊതുവെ വ്രതത്തിന്റെ കാര്യത്തിൽ അല്ലാഹു ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന വ്രതം പിന്നീട് നോറ്റു വീട്ടിയാൽ മതി. ഖുർആനിൽ അല്ലാഹു പറയുന്നു: "നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ വ്രതം ഉപേക്ഷിക്കാവുന്നതാണ്. എന്നാൽ, നിശ്ചിത എണ്ണം പിന്നീട് പൂർത്തിയാക്കണം." വ്രതമനുഷ്ഠിക്കാൻ കഴിയുന്ന യാത്രക്കാർക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്...
യാത്രയിൽ വ്രതമനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് പുറപ്പെട്ട സ്ഥലത്തെ സമയം നോക്കിയാണോ അതോ ചെന്നെത്തുന്ന സ്ഥലത്തെ സമയം നോക്കിയാണോ ..?
രണ്ടുമല്ല. താൻ എവിടെയായിരുന്നാലും സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത്. വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്. ഇത് പരമാബദ്ധമാണ്. അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്...
ഗൾഫിൽ മുപ്പത് വ്രതമെടുക്കുന്ന വ്യക്തി കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നു. അവിടെയെത്തുമ്പോൾ മുപ്പതാമത് വ്രതത്തിന്റെ ദിവസമാണ്. അയാൾ എന്ത് ചെയ്യണം ..?
മുപ്പത് ദിവസം ഗൾഫിൽ വ്രതമനുഷ്ഠിച്ച ഒരാൾ കേരളത്തിലെത്തുമ്പോൾ വ്രതത്തിന്റെയും പെരുന്നാളിന്റെയും കാര്യത്തിൽ കേരള മുസ്ലിംകളെയാണ് പിന്തുടരേണ്ടത്. അവർക്ക് വ്രതമാണെങ്കിൽ അയാളും വ്രതമെടുക്കേണ്ടതാണ്. അവർ പെരുന്നാൾ ആഘോഷിക്കുമ്പോഴാണ് അയാളും പെരുന്നാൾ ആഘോഷിക്കേണ്ടത്...
കേരളത്തിൽ ഇരുപത്തെട്ട് ദിവസം വ്രതമനുഷ്ഠിച്ച ഒരാൾ വിദേശത്ത് എത്തുന്നു. അവിടെ പെരുന്നാളാണ്. ആ വ്യക്തി എന്താണ് ചെയ്യേണ്ടത് ..?
ഇരുപത്തെട്ട് ദിവസം മാത്രം വ്രതമനുഷ്ഠിച്ച് വിദേശത്തെത്തുന്ന വ്യക്തി അവിടെയുള്ള ആളുകളുടെ കൂടെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്. പിന്നീട് ഒന്ന് നോറ്റുവീട്ടുകയും വേണം. കാരണം റമളാൻ മാസം ഒരിക്കലും ഇരുപത്തൊമ്പത് ദിവസത്തിൽ കുറയുകയില്ല...
നോമ്പ് പൂര്‍ത്തിയാകാന്‍ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ഗുളികകള്‍ കഴിക്കാന്‍ പറ്റുമോ ..?
ആര്‍ത്തവം എന്നത് സ്ത്രീയുടെ പ്രകൃതിയുടെ ഭാഗമാണ്. ആരാധനകള്‍ക്കായി അതിനെ മാറ്റിവെക്കേണ്ടതില്ല. ദിവസങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനായി കഴിക്കുന്ന ഗുളികകള്‍ക്ക് അതിന്റേതായ പാര്‍ശ്വഫലങ്ങളുണ്ടാവാറുണ്ട്. അതിന്റെ തോതനുസരിച്ച് അത് ഒഴിവാക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഒരു സ്ത്രീ അങ്ങനെ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം മാറ്റിയാല്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്.
റമളാന്‍ മാസത്തില്‍ ഭാര്യയുമായി ബന്ധപ്പെട്ട് നോമ്പ് മുറിഞ്ഞാല്‍ എന്താണ് പ്രതിവിധി ..?
റമളാന്‍ മാസം ഏറെ പവിത്രമാണ്. അതിലെ നോമ്പിന്റെ സമയത്ത് ഇത്തരം കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ നോമ്പ് ബാഥ്വിലാവുന്നതിന് ശക്തമായ പ്രായശ്ചിത്തമാണ് നിയമമാക്കിയിട്ടുള്ളത്. നോമ്പ് ഖളാ വീട്ടുന്നതോടൊപ്പം, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് സാധിച്ചില്ലെങ്കില്‍, തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അസുഖമോ മറ്റോ കാരണം അതിനും സാധ്യമല്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് (മിസ്കീന്‍/ഫഖീര്‍) ഓരോ മുദ്ദ് വീതം നല്‍കുക.
ഞാന്‍ എന്റെ ഭാര്യയെ നോമ്പ് കാരനായിരിക്കേ ആലിംഗനം ചെയ്യുകയും തന്മൂലം നോമ്പ് മുറിയുകയും ചെയ്തു. ഇതിനുള്ള പ്രതിവിധി എന്താണ് ..?
ആലിംഗനം ചെയ്തതിലൂടെ സ്ഖലനമുണ്ടാവുകയും നോമ്പ് മുറിയുകയും ചെയ്തുവെന്നാണ് ചോദ്യത്തില്‍നിന്ന് മനസ്സിലാവുന്നത്. അങ്ങനെ നോമ്പ് നിഷ്ഫലമാവുന്നതിലൂടെ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുകയെന്ന പ്രായശ്ചിത്തം നിര്‍ബന്ധമാവുന്നില്ല. അത് സംയോഗത്തിലൂടെയുള്ള നിഷ്ഫലമാക്കലിന് മാത്രം ഉള്ളതാണ്. എന്നാല്‍, നോമ്പ് സമയത്ത് സ്ഖലനമുണ്ടാവുമെന്ന ധാരണയുണ്ടെങ്കില്‍ ഭാര്യയെ ചുംബിക്കലും സ്പര്‍ശിക്കലും ഹറാമാണ്, ധാരണയില്ലെങ്കില്‍പോലും വികാരത്തോടെയാണെങ്കില്‍ തഹരീമിന്റെ കറാഹതാണ്. ചെയ്തത് ഹറാമായ കാര്യമാണെന്നതിനാല്‍ ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതാണ്. നിഷ്ഫലമായ നോമ്പ് ശേഷം ഖളാഅ് വീട്ടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
റമളാനിലെ നോമ്പിന്റെ പകല്‍ സമയത്ത് ഭാര്യയുമായി ബന്ധപ്പെട്ടാല്‍ നോമ്പ് ഖളാഅ് വീട്ടുന്നതോടപ്പം പവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറയുന്നു . എത്ര കൊടുക്കണം ..? അതെല്ലാം കൂടി ഒരാള്‍ക്ക് കൊടുക്കാന്‍ പറ്റുമോ ..?
ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പിന്റെ പ്രായശ്ചിത്തം അത് ഖളാഅ് വീട്ടുന്നതോടൊപ്പം, ഒരു മുഅ്മിനായ അടിമയെ മോചിപ്പിക്കുക എന്നതാണ്. അത് ലഭ്യമല്ലെങ്കില്‍ തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അതും സാധ്യമായില്ലെങ്കില്‍ (അസുഖം പോലോത്ത ന്യായമായ കാരണങ്ങളാല്‍) ഫഖീറോ മിസ്കീനോ ആയ അറുപത് പേര്‍ക്ക് ഓരോ മുദ്ദ് ഭക്ഷ്യധാന്യം നല്‍കണം. എല്ലാം ചേര്‍ത്ത് ഒരാള്‍ക്ക് കൊടുത്താല്‍ മതിയാവില്ല.