Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉമിനീർ വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ..?

മറ്റൊരാളുടെ ഉമിനീര്‍ വിഴുങ്ങുക, നാവില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ വായക്കു പുറത്തുവന്ന ഉമിനീര്‍ നാവുകൊണ്ടോ മറ്റോ ഉള്ളിലേക്കു കയറ്റി വിഴുങ്ങുക, മറ്റുവല്ലതും കലര്‍ന്ന ഉമിനീര്‍ വിഴുങ്ങുക, ഉമിനീര്‍ കൊണ്ടു നനഞ്ഞ നൂല്‍ വേര്‍പ്പെടുത്താന്‍ സാധിക്കുന്നത്ര നനവുള്ളതിനോടു കൂടെ അതിനെ വായിലേക്ക് മടക്കിവിഴുങ്ങുക തുടങ്ങിയവയെല്ലാം നോമ്പു മുറിക്കുന്ന ഉമിനീരുകളാണ്... 


എന്നാല്‍, സ്വന്തം വായിലെ ഉമിനീര്‍ വിഴുങ്ങിയാലും സ്വന്തം ഉമിനീരോടെ നാവു പുറത്തേക്കിടുകയും നാവു ഉള്ളിലേക്കു തന്നെ വലിക്കുകയും ചെയ്തു ഉമിനീര്‍ വിഴുങ്ങിയാലും നോമ്പു മുറിയുകയില്ല...

 (തുഹ്ഫ 3/ 445)


മറ്റൊന്നും കലരാത്ത കേവലം ഉമിനീര്‍ വായയില്‍നിന്ന് തന്നെ ഉള്ളിലേക്ക് ആകുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. ഉമിനീരിനോടൊപ്പം ഊനില്‍നിന്നോ മറ്റോ പുറപ്പെട്ട രക്തത്തിന്‍റെ അംശമോ വെള്ളത്തിന്‍റെ അംശമോ മറ്റോ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കാരണം നോമ്പ് മുറിയുന്നതാണ്. വായയയുടെ പരിധിയില്‍നിന്ന് ചുണ്ടിന്‍റെ ബാഹ്യഭാഗത്തേക്കോ മറ്റോ പുറത്ത് വന്ന ശേഷം ആ ഉമിനീര്‍ തിരിച്ച് വായിലേക്ക് ആക്കി അകത്തേക്ക് പ്രവേശിച്ചാലും നോമ്പ് മുറിയുന്നതാണ്...


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?