ലൈലത്തുൽ ഖദറിൽ റഹ്മത്ത്ന്റെ മാലാഖമാർ പ്രവേശിക്കാത്ത പത്തു സ്ഥലങ്ങളിൽ പെട്ട ഒന്ന് ആണല്ലോ വലിയ അശുദ്ധിക്കാർ ഉള്ള വീട്. അപ്പോൾ ഹൈള്, നിഫാസ് എന്നിവ ഉള്ള സ്ത്രീകൾ ഉള്ള വീട്ടിൽ ലൈലത്തുൽ ഖദ്ർ കിട്ടില്ലേ ..? വലിയ അശുദ്ധിക്കാർ ആയത് ആരുടേയും കുറ്റം കൊണ്ട് അല്ലല്ലോ, മാത്രമല്ല അതിന്റെ സമയം തീരുന്നതിനു മുമ്പ് ശുദ്ധി ആവാനും കഴിയില്ല. അപ്പോൾ ആ വീട്ടിലെ മറ്റുള്ളവർ ലൈലത്തുൽ ഖദ്ർ കിട്ടാൻ എന്താണ് ചെയ്യേണ്ടത് ..?
വലിയ അശുദ്ധിയുള്ളവരും ഹൈളുകാരിയും നിഫാസുകാരിയുമുള്ള വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല എന്ന ഹദീസിന്റെ താൽപര്യം, എല്ലാ വലിയ അശുദ്ധിയുള്ളവരും എല്ലാ ഹൈളുകാരിയും എല്ലാ നിഫാസുകാരിയുമല്ല. പ്രത്യുത ജനാബത്തുണ്ടായിട്ട് അത് കുളിച്ചു ശുദ്ധിയാകുന്നതിനെ ഗൌരവത്തിലെടുക്കാതെ നടക്കൽ പതിവാക്കിയ വലിയ അശുദ്ധിക്കാരും, ഹൈള് രക്തവും പ്രസവ രക്തവും മുറിഞ്ഞതിനു ശേഷം കുളിച്ചു ശുദ്ധിയാകാൻ അവസരമുണ്ടായിട്ടും അതിന് മുതിരാതെ അശുദ്ധിയിൽ തന്നെ കഴിയുന്ന ഹൈളുകാരിയും നിഫാസുകാരിയുമാണ് ...
(ഹാശിയത്തുന്നസാഈ, ശറഹുൽ ജാമിഇസ്സ്വഗീർ)
അതിനാൽ നമ്മുടെ വീടുകളിൽ ഈ വിധം അലംഭാവം കാണിക്കുന്നരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ലൈലത്തുൽ ഖദ്റിന്റെ അന്ന് ഇറങ്ങുന്ന പ്രത്യേക മലക്കുകളും അല്ലാത്ത ദിവസങ്ങളിലിറങ്ങുന്ന റഹ്മത്തിന്റേയും ഇസ്തിഗ്ഫാറിന്റേയുമൊക്കെ മലക്കുകളും നമ്മുടെ വീട്ടിലും ഇറങ്ങും إن شاء الله
മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി