Wednesday - 22 April, 2026 4-Dhu al-Qadah-1447

യാത്രയിൽ പലപ്പോഴും വ്രതമനുഷ്ഠിക്കൽ പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവർക്ക് വ്രതത്തിന്റെ കാര്യത്തിൽ വല്ല ഇളവുമുണ്ടോ..?

 പ്രയാസം പരിഗണിച്ച് യാത്രക്കാർക്ക് പൊതുവെ വ്രതത്തിന്റെ കാര്യത്തിൽ അല്ലാഹു ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന വ്രതം പിന്നീട് നോറ്റു വീട്ടിയാൽ മതി. ഖുർആനിൽ അല്ലാഹു പറയുന്നു: "നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ വ്രതം ഉപേക്ഷിക്കാവുന്നതാണ്. എന്നാൽ, നിശ്ചിത എണ്ണം പിന്നീട് പൂർത്തിയാക്കണം." വ്രതമനുഷ്ഠിക്കാൻ കഴിയുന്ന യാത്രക്കാർക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്...


പ്രവാചക ശിഷ്യനായ ഹംസത്തുൽ അസ്ലമി (റ)ഒരിക്കൽ പ്രവാചകൻ ﷺ യോട് ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, യാത്രയിൽ വ്രതമനുഷ്ഠിക്കാൻ എനിക്ക് സാധിക്കും. അതിനാൽ ഞാൻ വ്രതമനുഷ്ഠിക്കുന്നതിൽ കുറ്റമുണ്ടോ..?" നബി ﷺ പറഞ്ഞു: "യാത്രയിൽ വ്രതം ഉപേക്ഷിക്കൽ അല്ലാഹുവിങ്കൽ നിന്നുള്ള ഇളവാകുന്നു. ആരെങ്കിലും ആ ഇളവ് സ്വീകരിക്കുകയാണെങ്കിൽ അത് നല്ലത്. ഇനി ഒരാൾ വ്രതമനുഷ്ഠിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അവന്ന് കുറ്റവുമില്ല."

   (മുസ്ലിം)

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
പെരുന്നാള്‍ ദിവസത്തിലെ സുന്നത്ത് കുളി സുബ്ഹിക്ക് മുമ്പ് കുളിക്കാമോ ?