സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത നിത്യ രോഗം, വാര്‍ദ്ധക്യം തുടങ്ങിയ വിട്ടുമാറാത്ത കാരണങ്ങളാല്‍ നോമ്പു ഉപേക്ഷിക്കുന്നവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദു വീതം ദാനം ചെയ്യണം. മുദ്ദ് കൊടുക്കാന്‍ സാമ്പത്തിക ശേഷിയുണ്ടെങ്കിലേ അങ്ങനെ ചെയ്യേണ്ടതുള്ളൂ...
ആ നോമ്പു പിന്നീടു ഖളാഅ് വീട്ടേണ്ടതില്ല. ആറു വര്‍ഷമായിട്ട് സുഖപ്പെടുമെന്ന പ്രതീക്ഷയില്ലാത്ത രോഗം കാരണം നോമ്പ് ഉപേക്ഷിച്ചതാണെങ്കില്‍ കഴിഞ്ഞു പോയ ഓരോ നോമ്പിനും മുദ്ദ് കൊടുക്കേണ്ടതാണ്. ഇനി വല്ല വിധേനെയും ആ രോഗം സുഖപ്പെട്ടുവെങ്കിലും ആ അസുഖ സമയത്തുള്ള നോമ്പുകള്‍ ഖളാഅ് വീട്ടേണ്ടതില്ല ...