Thursday - 23 April, 2026 5-Dhu al-Qadah-1447

സുന്നത് നിസ്കാരത്തിന്റെ ടൈമിൽ ഖളാഅ്‌ വീട്ടിയാൽ സുന്നത്തിന്റെയും പ്രതിഫലം കിട്ടുമോ ..?


കാരണം കൂടാതെയാണ് ഫർള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിബന്ധമാണ്. അതിനായി ഉറക്കം, തനിക്കും ചെലവ് കൊടുക്കല്‍ നിര്‍ബ്ബന്ധമായവര്‍ക്കുമുള്ള ചെലവിനുള്ള വകയുണ്ടാക്കല്‍, നിര്‍ബ്ബന്ധമായും ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവക്ക് ആവശ്യമായ സമയം കഴിച്ച് ബാക്കി എല്ലാ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കല്‍ നിര്‍ബ്ബന്ധമാണ്... 


അതിന് മുമ്പ് സുന്നത്ത് നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാകുമെങ്കിലും, അങ്ങനെ സുന്നത്ത് നിസ്കരിക്കല്‍ ഹറാമാണ്... മാത്രമല്ല നിലവില്‍ അദാആയ നിസ്കാരം ഖളാഅ് ആകില്ലെങ്കില്‍ ആ അദാആയ നിസ്കാരത്തിന് മുമ്പ് ഖളാഅ് വീട്ടാനുള്ളത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ അദാആയ നിസ്കാരം ഖളാആകുമെന്ന് ഭയപ്പെട്ടാല്‍ അദാഅ് ആദ്യം നിസ്കരിക്കണം. പള്ളിയില്‍ ജമാഅത്ത് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും അതില്‍ പങ്കെടുത്ത് അദാആയത് നിസ്കരിക്കാതെ ഖളാആയത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്... 


എന്നാല്‍ നിവൃത്തിയില്ലാതെ ഉറങ്ങിപ്പോയി, മറന്നു പോയി തുടങ്ങിയ കാരണം കൊണ്ടാണ് ഫര്‍ള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ മേല്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യല്‍ സുന്നത്താണ്...

 (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ, നിഹായ).

 മറുപടി നൽകിയത് : നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി

Similar Posts

നിസ്കാരത്തിന്റെ ഫർളുകൾ
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
നിസ്കാരത്തിന്റെ ഫർളുകൾ - തക്ബീറത്തുൽ ഇഹ്റാം