Wednesday - 22 April, 2026 4-Dhu al-Qadah-1447

ലൈലത്തുൽ ഖദ്റിൽ മലക്കുകൾ വരാത്ത ഒരു സ്ഥലമാണല്ലോ രൂപങ്ങളുള്ള സ്ഥലം. ചിത്രങ്ങളോ, കുട്ടികൾ കളിക്കുന്ന ബൊമ്മ പോലയുള്ളവ മറച്ച് വെച്ചാൽ ഇത് തീരുമോ ..?

 ജീവനുള്ള വസ്തുക്കളുടെ രൂപങ്ങൾ ഉണ്ടാക്കലും നിന്ദ്യമായ രീതിയിലല്ലാതെ അഥവാ പരിഗണിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്ന രൂപത്തിൽ അവ സൂക്ഷിക്കലും ശക്തമായ ഹറാമും വൻദോശത്തിൽപ്പെട്ടതുമാണ്. അത്തരം വീടുകളിൽ ഖദ്റിന്റെ രാവിലടക്കം റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല...


 എന്നാൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ അനുവദനീയമായതിനാൽ അവയുള്ള വീട്ടിൽ അനുഗ്രഹത്തിന്റെ മാലാഖമാർ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഇതാണ് പണ്ഡിതാഭിപ്രായം എന്ന് ഖാളി ഇയാള് (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്...


അതേ സമയം ജീവിനുള്ള വസ്തുക്കളുടെ രൂപങ്ങളാണെങ്കിൽ അത്തരം കളിപ്പാട്ടങ്ങൾ പാടില്ലായെന്നും പല പണ്ഡിതന്മാർക്കും അഭിപ്രായമുള്ളതിനാൽ പരമാവധി  അത്തരം കളിക്കോപ്പുകൾ ഒഴിവാക്കുന്നതാണ് ഉത്തമം. ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ കുട്ടികൾ കളിച്ചു കഴിഞ്ഞാൽ കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ ഇട്ടു വെക്കുകയാണ് വേണ്ടത്. കളിപ്പാട്ടം എന്നതിലപ്പുറം പരിഗണനീയമായ വിധത്തിൽ വീട്ടിലെവിടെയും അത് സൂക്ഷിക്കരുത് ...

(ഫത്ഹുൽ ബാരി, ശറഹു മുസ്ലിം, ശറഹുന്നസാഈ)

മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
ഒരു ഉച്ചയൂണ്‍ കഥ
ഓർമ്മയിൽ ഒരു നബികുടുംബം (1)
നീമവ ഒരു പ്രാചീന നഗരം (1)
നീനവ ഒരു പ്രാചീന നഗരം (2)
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?