തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വ്വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്...
ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും, സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചതായി ചരിത്രത്തില്‍ കാണാം. വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു...
സ്ത്രീകളുടെ നിസ്‌കാരത്തില്‍ ഇമാം സ്ത്രീ തന്നെയാണെങ്കില്‍ ഒന്നാമത്തെ സ്വഫില്‍തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണ് വേണ്ടത്. അവള്‍ പുരുഷന്‍ ഇമാം നില്‍ക്കുംപോലെ മുന്തി നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്. എന്നാല്‍ ഇമാമിനെ മുഅ്മിനീങ്ങളില്‍ നിന്ന് വേര്‍തിരിഞ്ഞു മനസ്സിലാക്കാന്‍ സ്ത്രീ ഇമാം അല്‍പം കയറി നില്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും മഅ്മൂമീങ്ങളുടെ ഇടയില്‍ നില്‍ക്കുകയെന്ന സുന്നത്ത് അതുകൊണ്ട് നഷ്ടപ്പെടുകയില്ലെന്നും ഇമാം റംലി (റ) സ്ഥിരീകരിച്ചിട്ടുണ്ട് ...
(തഹ്ഫ; ശര്‍വാനി: 2/310).
പുരുഷന്റെ പിന്നില്‍ തുടര്‍ന്നു നിസ്‌കരിക്കുന്ന സ്ത്രീ മൂന്നു മുഴത്തിനേക്കാള്‍ കൂടുതല്‍ പിന്തിനില്‍ക്കുന്നതാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റയും ഇടയില്‍ മൂന്നു മുഴത്തെക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്കു ബാധകമല്ല ...
(ഫതാവല്‍ കുബ്‌റ: 2/215).