ചുംബിക്കുന്നത് നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. സ്പര്‍ശനം കാരണം വുളൂ മുറിയുന്ന സ്ത്രീകളെ (കണ്ടാല്‍ ആഗ്രഹം തോന്നുന്ന കുട്ടികളും അവരില്‍ പെടും) ചുംബിച്ചത് കാരണം സ്ഖലനം സംഭവിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ. അല്ലാത്തവരെ ചുംബിച്ചത് കാരണം സ്ഖലനം സംഭവിച്ചാലും സ്ഖലിപ്പിക്കുക എന്ന ലക്ഷ്യമില്ലെങ്കില്‍ നോമ്പ് നഷ്ടമാവില്ല. സ്ഖലനം സംഭവിക്കുക എന്ന ലക്ഷ്യത്തോടെ ആരെ ചുംബിച്ചാലും നോമ്പ് മുറിയും. വികാരത്തോടെയുള്ള ഇത്തരം ചുംബനം ശക്തമായ കറാഹതാണ് ...
മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി