ലൈലത്തുൽ ഖദ്‌ർ റമളാനിന്റെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണല്ലോ... എന്നാൽ ഇന്ത്യക്കാർക്ക് രാത്രിയാവുമ്പോൾ അമേരിക്കക്കാർക്ക് ആ സമയം പകലായിരിക്കും. അത് പോലെ ഇതര രാജ്യക്കാർക്കൊരുപക്ഷേ അപ്പോൾ ഒറ്റയായ രാവുമായിരിക്കില്ല... അപ്പോൾ വ്യത്യസ്ത രാജ്യക്കാർക്കായി ലൈലത്തുൽ ഖദ്ർ ആവർത്തിക്കപ്പെടുമോ ..? ഒന്നു വിശദമാക്കിയാലും ..?
ലൈലതുല്‍ ഖദ്റ് എന്നാല്‍ ഖദ്റിന്‍റെ രാത്രി എന്നാണ്. ലൈലത് എന്നാല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ ഫജ്റ് സ്വാദിഖ് വരെയുള്ള സമയം എന്നാണ്. അതിനാല്‍ ലൈലതുല്‍ ഖദ്റും സൂര്യാസ്തമയം മുതല്‍ ഫജ്റു സ്വാദിഖ് വരെയാണ്. ഖുര്‍ആന്‍, ഹദീസ്, തഫ്സീറുകള്‍, ഉലമാക്കളുടെ വിശദീകരണങ്ങള്‍ എന്നിവയില്‍ ഇത് വളരെ വ്യക്തവുമാണ്. മലക്കുകള്‍ വിശ്വാസികള്‍ക്ക് മുസ്വാഫഹത് നല്‍കുമെന്നും ഹദീസില്‍ കാണാം. ഈ മുസാഫഹത് എത്ര സമയം നീണ്ടു നില്‍ക്കും എപ്പോഴാണു അത് സംഭവിക്കുക എന്നു വ്യക്തമല്ല. പക്ഷേ, ആയിരം മാസത്തേക്കാള്‍ ഉത്തമമായത് എന്ന ബഹുമതി ആ രാത്രിക്കു മുഴുക്കെ ഉള്ളതാണ്. ഓരോ നാട്ടിലെയും അസ്തമയ-ഉദയ ക്രമങ്ങള്‍ക്ക് അനുസരിച്ച് അതതു നാട്ടിലെ സൃഷ്ടികള്‍ക്ക് ഇതിന്‍റെ ശ്രേഷ്ടതയും അനുഗ്രഹവും പ്രതിഫലവും നല്‍കപ്പെടുന്നതായിരിക്കും. അമേരിക്കയില്‍ രാത്രിയാകുന്ന സമയത്തായിരിക്കും അവര്‍ക്ക് ഈ രാത്രിയും അതിന്‍റെ ശ്രേഷ്ടതയും പ്രതിഫലവും ലഭിക്കുക. ആ സമയത്ത് ഇന്ത്യയില്‍ പകലാണെങ്കിലും ശരി. അതുപോലെ ഇന്ത്യക്കാര്‍ക്ക് ഈ ശ്രേഷ്ടതയും പ്രതിഫലവുംن ഇന്ത്യക്കാരുടെ രാത്രി സമയത്തായിരിക്കും...
(ശര്‍വാനി 3/462)
ലൈലതുല്‍ ഖദ്‍ര്‍ റമലാനിലെ അവസാനത്തെ പത്തിലെ ഒറ്റരാത്രികളിലാണെന്ന് ഉറപ്പിക്കരുത്. ആ സമയത്ത് കൂടുതല്‍ പ്രതീക്ഷിക്കുകയെന്ന് നബി ﷺ പറഞ്ഞിരിക്കുന്നു. അതനുസരിച്ച് ആ സമയങ്ങളിലാണ് എന്ന് ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നു. അതല്ലാത്ത സമയങ്ങളിലും ഉണ്ടാവാമെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം...