Wednesday - 22 April, 2026 4-Dhu al-Qadah-1447

റമളാനിലെ നോമ്പിന്റെ പകല്‍ സമയത്ത് ഭാര്യയുമായി ബന്ധപ്പെട്ടാല്‍ നോമ്പ് ഖളാഅ് വീട്ടുന്നതോടപ്പം പവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറയുന്നു . എത്ര കൊടുക്കണം ..? അതെല്ലാം കൂടി ഒരാള്‍ക്ക്‌ കൊടുക്കാന്‍ പറ്റുമോ ..?

ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പിന്റെ പ്രായശ്ചിത്തം അത് ഖളാഅ് വീട്ടുന്നതോടൊപ്പം, ഒരു മുഅ്മിനായ അടിമയെ മോചിപ്പിക്കുക എന്നതാണ്. അത് ലഭ്യമല്ലെങ്കില്‍ തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അതും സാധ്യമായില്ലെങ്കില്‍ (അസുഖം പോലോത്ത ന്യായമായ കാരണങ്ങളാല്‍) ഫഖീറോ മിസ്കീനോ ആയ അറുപത് പേര്‍ക്ക് ഓരോ മുദ്ദ് ഭക്ഷ്യധാന്യം നല്‍കണം. എല്ലാം ചേര്‍ത്ത് ഒരാള്‍ക്ക് കൊടുത്താല്‍ മതിയാവില്ല.


 റമളാനിലെ നോമ്പിനെ ഇത്തരത്തില്‍ നിഷ്ഫലമാക്കുന്നവരെ ശക്തമായ രീതിയിലാണ് കര്‍മ്മശാസ്ത്രം സമീപിക്കുന്നത്. റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടവനാണെന്നും പവിത്രതക്ക് കളങ്കളമേല്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നുമുള്ള നിര്‍ബന്ധ ബുദ്ധിയാവാം ഇത്തരം കര്‍ശനമായ പ്രായശ്ചിത്തങ്ങള്‍ നിയമമാക്കാനുള്ള കാരണം.

മറുപടി നല്‍കിയത് : മുഹമ്മദലി ഖാസിമി അമ്മിനിക്കാട്

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?