Wednesday - 22 April, 2026 4-Dhu al-Qadah-1447

ഞാന്‍ എന്റെ ഭാര്യയെ നോമ്പ് കാരനായിരിക്കേ ആലിംഗനം ചെയ്യുകയും തന്മൂലം നോമ്പ് മുറിയുകയും ചെയ്തു. ഇതിനുള്ള പ്രതിവിധി എന്താണ് ..?

ഞാന്‍ എന്റെ ഭാര്യയെ നോമ്പ് കാരനായിരിക്കേ ആലിംഗനം ചെയ്യുകയും തന്മൂലം നോമ്പ് മുറിയുകയും ചെയ്തു. ഇതിനുള്ള പ്രതിവിധി എന്താണ് ..? ഞാന്‍ തുടര്‍ച്ചയായ് 2 മാസം നോമ്പ് എടുക്കണം എന്ന് നബിﷺ പറഞ്ഞവരില്‍ പെട്ടോ ..?

ആലിംഗനം ചെയ്തതിലൂടെ സ്ഖലനമുണ്ടാവുകയും നോമ്പ് മുറിയുകയും ചെയ്തുവെന്നാണ് ചോദ്യത്തില്‍നിന്ന് മനസ്സിലാവുന്നത്. അങ്ങനെ നോമ്പ് നിഷ്ഫലമാവുന്നതിലൂടെ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുകയെന്ന പ്രായശ്ചിത്തം നിര്‍ബന്ധമാവുന്നില്ല. അത് സംയോഗത്തിലൂടെയുള്ള നിഷ്ഫലമാക്കലിന് മാത്രം ഉള്ളതാണ്. എന്നാല്‍, നോമ്പ് സമയത്ത് സ്ഖലനമുണ്ടാവുമെന്ന ധാരണയുണ്ടെങ്കില്‍ ഭാര്യയെ ചുംബിക്കലും സ്പര്‍ശിക്കലും ഹറാമാണ്, ധാരണയില്ലെങ്കില്‍പോലും വികാരത്തോടെയാണെങ്കില്‍ തഹരീമിന്റെ കറാഹതാണ്. ചെയ്തത് ഹറാമായ കാര്യമാണെന്നതിനാല്‍ ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതാണ്. നിഷ്ഫലമായ നോമ്പ് ശേഷം ഖളാഅ് വീട്ടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മറുപടി നല്‍കിയത്  : അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ്


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?