ഹൈളിന്‍റെ കൂടിയ ദൈര്‍ഘ്യം 15 ദിവസമാണ്. അതിനിടക്ക് രക്തം മുറിയുകയും വീണ്ടും വരികയും ചെയ്താല്‍ അതെല്ലാം ഹൈള് തന്നെ എന്നാണ് ശാഫി മദ്ഹബിലെ പ്രബലാഭിപ്രായം. അപ്പോള്‍ മുറിഞ്ഞ കാലയളവില്‍ അനുഷ്ടിച്ച നിസ്കാരവും നോമ്പും സ്വഹീഹ് അല്ല. ആ നോമ്പുകള്‍ ഖളാഅ് വീട്ടണം.
ഹൈള് കാലയളവില്‍ രക്തം മുറിയുന്ന ഇടവേളകള്‍ ശുദ്ധിയായി കണക്കാക്കാമെന്ന് പരിഗണനീയമായ അഭിപ്രായം നമ്മുടെ മദ്ഹബിലുള്ളതായി മഹല്ലി പോലെയുള്ള കിതാബുകള്‍ വിവരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അനുഷ്ടിച്ച നോമ്പുകള്‍ ഈ അഭിപ്രായപ്രകാരം സ്വീകാര്യവുമാണ്...
എങ്കിലും പ്രബലാഭിപ്രായം പരിഗണിച്ച് ഖളാഅ് വീട്ടുന്നതാണ് ഉത്തമം...