Wednesday - 22 April, 2026 4-Dhu al-Qadah-1447

എന്തുകൊണ്ടെല്ലാമാണ് നോമ്പ് മുറിയുക ..?

എന്തുകൊണ്ടെല്ലാമാണ് നോമ്പ് മുറിയുക ..?


 നാലു കാര്യങ്ങള്‍കൊണ്ടാണ് നോമ്പു മുറിയുക... 

1, സംയോഗം ചെയ്യല്‍, 

2, മറ്റു മാര്‍ഗ്ഗത്തില്‍ സ്ഖലിപ്പിക്കല്‍, 

3, ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍, 

4, തുറക്കപ്പെട്ട ദ്വാരത്തിലൂടെ ഉള്ളിലേക്കു വല്ല വസ്തുവും കടക്കല്‍ എന്നിവയാണവ...


പകലില്‍ നാവു തേച്ചു അണ്ണാക്കില്‍ തട്ടുമ്പോള്‍ തികട്ടി വരുന്നത് ഉണ്ടാക്കി ഛര്‍ദ്ദിക്കലാണ്. വായ, മൂക്ക്, ചെവി, മലമൂത്രദ്വാരം, മുലക്കണ്ണ് എന്നിവയിലൂടെ അകത്തേക്ക് വല്ലതും പ്രവേശിച്ചാല്‍ നോമ്പു മുറിയും. മൂര്‍ദ്ദാവിലൂടെയോ ഉദരത്തിന്മേലുള്ള മുറിവിലൂടെയോ വല്ലതും ഉള്ളിലേക്ക് പോയാലും നോമ്പ് മുറിയും. നോമ്പുകാരനാണെന്ന കാര്യം മറന്ന് നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നോമ്പ് മുറിയില്ല... 


ഫര്‍ളോ, സുന്നത്തോ ആയ കുളിയില്‍ വെള്ളം കോരി കുളിക്കുകയോ അവിചാരിതമായി വെള്ളം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയില്ല. വുളൂഇല്‍ വായില്‍ വെള്ളം കൊപ്ലിക്കുമ്പോള്‍ അമിതമാക്കുകയും അതുമൂലം വെള്ളം അകത്തേക്ക് കടക്കുകയും ചെയ്താല്‍ നോമ്പ് മുറിയും... 

(തുഹ്ഫ 3/441, കുര്‍ദി 2/178)


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?