Thursday - 23 April, 2026 5-Dhu al-Qadah-1447

റമളാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ് ..?


അല്ലാഹു പറയുന്നു : "വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍..."


  നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. (അല്‍ ബഖറ 53)


അസുഖം, യാത്ര, പ്രായാധിക്യം തുടങ്ങിയ ന്യായമായ കാരണങ്ങളില്ലാതെ നോമ്പ് ഒഴിവാക്കുന്ന ഭര്‍ത്താവിന് ഭക്ഷണവും മറ്റു അന്നപാനീയങ്ങളും ഒരുക്കി കൊടുക്കേണ്ട ബാധ്യത ഭാര്യക്കില്ല. തെറ്റ് ചെയ്യുന്നവരെ സഹായിക്കുന്നതും അതിന് അവസരം ഒരുക്കി കൊടുക്കുന്നതും വിശ്വാസിക്ക് ഭൂഷണമല്ല. നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഭാര്യയുടെ പ്രവൃത്തിയും തെറ്റായിട്ടാണ് പരിഗണിക്കപ്പെടുക...


 രോഗം, യാത്ര, പ്രായാധിക്യം തുടങ്ങിയ പ്രധാനപ്പെട്ട കാരണങ്ങളാല്‍ മാത്രമാണ് ഇസ്‌ലാമില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളത്. അതിനാല്‍ ഇത്തരം ന്യായമായ കാരണങ്ങളൊന്നുമില്ലാതെ നോമ്പ് ഒഴിവാക്കുന്ന ഭര്‍ത്താവിന് അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ബാധ്യത ഭാര്യയുടേതാണ്...


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
വേലക്കാരിയല്ല, സഹധര്‍മിണിയാവണം ഭാര്യ
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?