Thursday - 23 April, 2026 5-Dhu al-Qadah-1447

പകൽ സമയങ്ങളിൽ ഉറങ്ങിയാൽ നോമ്പിന്റെ പ്രതിഫലം ..?

 പകല്‍ സമയത്ത് ഉറങ്ങിയത് കൊണ്ട് മാത്രം നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുകയില്ല. നോമ്പുകാരന്‍റെ ഉറക്കവും അല്ലാഹുവിന്‍റെ അടുക്കല്‍ ഇബാദത് ആണല്ലോ. പക്ഷേ, നിസ്കാരമോ മറ്റു ബാധ്യതകളോ നിറവേറ്റാതെ ഉറങ്ങുന്നത് കുറ്റകരമാണ്... 


അതു പോലെ ഉറങ്ങല്‍ കറാഹത്തുള്ള സുബ്ഹിനു ശേഷം സൂര്യന്‍ ഉദിക്കുന്നതു വരെയും, അസ്റിനു ശേഷവുമുള്ള സമയത്തും ഉറക്കം ഉപേക്ഷിക്കല്‍ അഭികാമ്യമാണ്. രാത്രി തഹജ്ജുദ് നിസ്കരിച്ചവര്‍ക്ക് പകലില്‍ ഉച്ചക്ക് മുമ്പ് ഖൈലൂലത് ഉറങ്ങല്‍ സുന്നതാണ്. ഉണര്‍ന്നിരുന്നാല്‍ ഹറാം ചെയ്യാനുള്ള സാധ്യത കൂടുതലുള്ളവര്‍ക്ക് ഉറക്കാണ് നല്ലതെന്ന് ഗസാലി ഇമാം പറഞ്ഞിട്ടുണ്ട്. റമളാന്‍ പോലുള്ള പുണ്യദിനങ്ങള്‍ ഉറങ്ങി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ ആ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക ...


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?