നോമ്പ് ഉള്ളപ്പോൾ മുഖത്തോ ദേഹത്തോ എന്തെങ്കിലും തേച്ചു ഇരുന്നു കൊണ്ട് ദിക്ർ, ഖുർആൻ ഒക്കെ ഓതിക്കൊണ്ട് ഇരിക്കാമോ..? അങ്ങനെ തേക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ..?ഉദാഹരണം, മുഖത്ത് മഞ്ഞൾ, ഒലിവു ഓയിൽ, അല്ലെങ്കിൽ മുഖക്കുരു മാറാൻ ഉള്ള മരുന്ന്, തൈര്, വായിലേക്ക് മൂക്കിലേക്കും ആകാതെ ഇങ്ങനെ തേച്ചത് കൊണ്ട് കുഴപ്പമുണ്ടോ..? ഇത് തേച്ചിട്ടുണ്ടെങ്കിലും ദിക്ർ, സ്വലാത്, പകൽ സമയത്തെ ഇബാദത് എല്ലാം എടുക്കുന്നും ഉണ്ട്..
നോമ്പുകാരിയായിരിക്കെ മുഖത്ത് തേക്കുന്നത് അസുഖത്തിനുള്ള മരുന്നാണെങ്കിൽ കുഴപ്പമില്ല. എന്നാൽ സുഗന്ധദ്രവ്യമോ, സൌന്ദര്യ വർദ്ധക വസ്തുക്കളോ, മുഖത്തിന് ആനന്ദം കിട്ടുന്ന വസ്തുക്കളോ ആണ് തേച്ചു പിടിപ്പിക്കുന്നതെങ്കിൽ കറാഹത്താണ് ...
(ഫത്ഹുൽ മുഈൻ)
മറുപടി നൽകിയത്‍ : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി