നോമ്പിന്റെ നിയ്യത്ത് വെക്കുന്ന സമയത്ത് ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം പോലുള്ള നജസ് ഉണ്ടെങ്കിൽ നിയ്യത്ത് ശരിയാകുമോ ..? അതുപോലെ മൂത്ര വാർച്ച ഉള്ളവൻ എങ്ങനെയാണ് നിയ്യത്ത് വെക്കേണ്ടത്..?
നോമ്പ് സ്വഹീഹാകാന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകല്‍ ശര്‍ത്വില്ല. അതിനാല്‍ നോമ്പിന് നിയ്യത്ത് വെക്കുമ്പോള്‍ ശരീരത്തിലോ വസ്ത്രത്തിലോ നജസുണ്ടായാല്‍ അതു കൊണ്ട് നിയ്യത്തിനോ നോമ്പിനോ ഒരു കുഴപ്പവും സംഭവിക്കില്ല. അതു പോലെ ചെറിയ അശുദ്ധിയുണ്ടെങ്കിലും, വലിയ അശുദ്ധിയുണ്ടെങ്കിലും, നിത്യ അശുദ്ധിയുണ്ടെങ്കിലും അതൊന്നും നോമ്പിനേയോ അതിന്റെ നിയ്യത്തിനേയോ ബാധിക്കില്ല...
മറുപടി നൽകിയത്‍ : നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി