ഭേദമാകുമെന്ന് പ്രതീക്ഷയുള്ള അസുഖമുള്ളവര്‍ നോമ്പ് അനുഷ്ഠിച്ചിട്ടില്ലെങ്കില്‍ അവര്‍ പിന്നീട് ഖളാഅ് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. അതോടൊപ്പം മുദ്ദ് കൊടുക്കേണ്ടതില്ല. എന്നാല്‍ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത അസുഖമുള്ളവര്‍ നോമ്പ് നോറ്റില്ലെങ്കില്‍ ഓരോ നോമ്പിന് പകരവും ഓരോ മുദ്ദ് വീതം കൊടുത്തു വീട്ടണം. അവര്‍ക്ക് ഖളാഅ് വീട്ടല്‍ നിര്‍ബ്ബന്ധമില്ല...
(തുഹ്ഫ, ഫത്ഹുല്‍ മുഈന്‍)
ഒരു മുദ്ദെന്നാൽ മിതമായ രണ്ട് മുൻകൈകൾ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ഒരു കോരലിൽ പരമാവധി ഉൾകൊള്ളാവുന്ന ധാന്യമാണ്...
(ഫത്ഹുൽ മുഈൻ 172; ബാജൂരീ 1/318)
ഒരു മുദ്ദ് അളവു പ്രകാരം 800 മില്ലീ ലിറ്ററും തൂക്കുപ്രകാരം 750 ഗ്രാമുമാണെന്നാണ് ഇന്നുള്ള പണ്ഡിത മഹത്തുക്കൾ വിവരിക്കുന്നത്...
മറുപടി നൽകിയത് : നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി