Wednesday - 22 April, 2026 4-Dhu al-Qadah-1447

നോമ്പിന്റെ നിയ്യത്ത് ബാഥ്വിലാകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് ..?

നോമ്പിന് നിയ്യത്ത് വെച്ച് കഴിഞ്ഞാൽ രണ്ടു കാര്യങ്ങൾ കൊണ്ട് ആ നിയ്യത്ത് ബാഥ്വിലാകും. ഒന്ന് നിയ്യത്ത് വെച്ചതിന് ശേഷം രാത്രിയോ പകലോ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വല്ല കാര്യവും ചെയ്താൽ അതോടെ നിയ്യത്ത് ബാഥ്വിലാകും. രണ്ട്, നിയ്യത്ത് ചെയ്തതിന് ശേഷം സുബ്ഹിക്ക് മുമ്പായി അതിനെ മുറിച്ചാൽ അഥവാ ഞാൻ നോമ്പ് നോൽക്കുന്നില്ലാ എന്ന് കരുതിയാൽ  അല്ലെങ്കിൽ, ഞാൻ സുന്നത്താണ് നോൽക്കുന്നത് എന്ന് കരുതിയാൽ, അല്ലെങ്കിൽ ഞാൻ കഫ്ഫാറത്തിന്റെ നോമ്പാണ് നോൽക്കുന്നത് എന്ന് കരുതിയാൽ, ആദ്യം വെച്ച നിയ്യത്ത് ബാഥ്വിലാകും. അതിനാൽ സുബ്ഹിക്ക് മുമ്പ് വീണ്ടും നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ നോമ്പ് ശരിയാകില്ല. എന്നാൽ സുബ്ഹിക്ക് ശേഷമാണ് നിയ്യത്തിനെ മേൽ പറയപ്പെട്ട പ്രകാരം മുറിക്കുന്നതെങ്കിൽ അതു കൊണ്ട് നിയ്യത്ത് ബാഥ്വിലാകുകയോ നോമ്പ് മുറിയുകയോ ഇല്ല ...

(ബുജൈരിമി)

മറുപടി നൽകിയത് ‍: നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?