സ്വലാത്തിന്റെ മഹത്വം

സിറാത്തുൽ മുസ്തഖീമിന്റെ പാത


     ✍????മഹാനായ സുഫ്യാനുസൌരി (റ) പറയുന്നു: ഞാനൊരിക്കല്‍ കഅബ തവാഫ് ചെയ്യുമ്പോള്‍ ഒരു യുവാവിനെ കാണാനിടയായി. അയാള്‍ ത്വവാഫിന്‍റെ ദിക്റുകളും ദുആകളും ഉരുവിടാതെ സ്വലാത്ത് മാത്രം ചൊല്ലുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: "എന്താണ് നിങ്ങള്‍ ത്വവാഫിനിടെ സ്വലാത്ത് ചൊല്ലുന്നത്.


 അപ്പോള്‍ അയാള്‍ തന്‍റെ കദനകഥകള്‍ വിവരിക്കാന്‍ തുടങ്ങി...


 ഞാന്‍ എന്‍റെ പിതാവിനോടോപ്പമാണ് ഹജ്ജ് യാത്രക്കിറങ്ങിയത്. ബസ്വറയില്‍ വെച്ച് പിതാവ് മരണപ്പെട്ടു. പിതാവിന്‍റെ മുഖം കറുത്തു. കണ്ണുകള്‍ നീലിച്ചു. വയര്‍ വീര്‍ത്തു. പിതാവിന്‍റെ മുഖം ഒരു കഴുതയുടെ മുഖം പോലെയായി...


 ഞാന്‍ അത്യധികം ദുഖിച്ചു. ദുഃഖം ഭാരവും യാത്രാക്ഷീണവും എന്നെ ഒരു മയക്കത്തിലേക്കെത്തിച്ചു. അപ്പോള്‍ വെള്ള വസ്ത്രധാരിയും സുമുഖനുമായ ഒരാളെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ദേഹത്തില്‍ നിന്നും സുഗന്ധത്തിന്‍റെ പരിമളം അടിച്ചു വീശുന്നു. അയാള്‍ പിതാവിന്‍റെ അരികില്‍ ചെന്നു പിതാവിന്‍റെ മുഖം ഒന്ന് തടവി.


 അതുവരെ കറുത്തിരുണ്ട പിതാവിന്‍റെ മുഖം പ്രകാശ പൂരിതമായി. ശേഷം വയറു തടവി. അതും പൂര്‍വ്വ സ്ഥിതിയിലായി. എനിക്ക് വല്ലാത്ത അത്ഭുതം. അങ്ങനെ ആ വന്ന ആള്‍ തിരിച്ചു പോവാന്‍ നേരം ഞാന്‍ ചോദിച്ചു: "എന്നെ ഈ വലിയ ദുരന്തത്തില്‍ നിന്നും കരകയറ്റിയ നിങ്ങളാരാണ്‌..?"


 അവര്‍ പറഞ്ഞു: ഞാന്‍ മുഹമ്മദ്‌ നബിയാണ് (ﷺ). എനിക്ക് വല്ലാത്ത സന്തോഷമായി. ശേഷം അവിടുന്ന് പറഞ്ഞു: നിന്‍റെ പിതാവ് പലിശയുടെ ആളായിരുന്നു. പലിശ തിന്നുന്നവന്‍ ഇഹത്തിലോ പരത്തിലോ ഈ ശിക്ഷ അനുഭവിക്കും. പക്ഷെ താങ്കളുടെ പിതാവിന് ഒരു പതിവുണ്ടായിരുന്നു;


 നിത്യവും രാത്രി ഉറങ്ങാനുദ്ധേശിച്ചാല്‍ എന്‍റെ മേല്‍ നൂറു പ്രാവശ്യം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. ആ സ്വലാത്ത് എനിക്ക് വെളിവാക്കിത്തരുന്ന മലക്ക് ഉപ്പയുടെ ഈ അവസ്ഥ എനിക്ക് വെളിവാക്കിത്തന്നപ്പോള്‍ പിതാവിന്‍റെ കാര്യത്തില്‍ ഞാന്‍ അല്ലാഹുﷻവിനോട് ശുപാര്‍ശ ചെയ്യുകയും അവന്‍ അത് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു."


 ഈ സംഭവത്തോടെ ഞാന്‍ ശപഥം ചെയ്തു, "ഏത് സ്ഥലത്തും ഏത് അവസ്ഥയിലും സ്വലാത്ത് ഒഴിവാക്കില്ലെന്ന്. ഇതാണ് ഇതിനു പിന്നിലെ രഹസ്യം"... 


【NB : റബ്ബ് സുബ്ഹാനഹുവതാല ഫർള് ആക്കിയ കാര്യങ്ങൾ ഒഴിവാക്കി സ്വലാത്ത് ചൊല്ലി സ്വർഗ്ഗം പുൽകാൻ ഈ ലേഖനത്തിൽ എവിടെയും പറഞ്ഞിട്ടില്ല എന്ന് ഓർമിപ്പിക്കുന്നു...】 


 ഈമാനിന്റെ മധു നുണയാത്തവർക്കു മുത്തുനബിﷺയുടെ പേരിലുള്ള സ്വലാത്ത് പതിവാക്കാൻ കഴിയില്ല. നിത്യവും ഒരു 313 സ്വലാത്തെങ്കിലും നാം അവിടുത്തെ മേലിൽ ചൊല്ലുമെന്ന് ഇന്നു മുതൽ ദൃഢപ്രതിജ്ഞ ചെയ്യുക... 


 അല്ലാഹുവേ, നിന്‍റെ ഹബീബിന്‍റെ മേല്‍ ഒരുപാട് സ്വലാത്തും സലാമും ചൊല്ലാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ്‌ നല്‍കണേ...

ഈ സുന്നത്ത് ജമാഅത്തിന്റെ പാതയിൽ ഞങ്ങളെ നീ ഉറപ്പിച്ചു നിറുത്തുകയും,  ഔലിയാക്കളെ സ്നേഹിക്കുന്ന, അവരെ വഴി പിന്തുടരാനുമുള്ള മഹത്തായ സൗഭാഗ്യം ഞങ്ങൾക്ക് നീ  നൽകണേ.. നാഥാ...

ആമീൻ യാ റബ്ബൽ ആലമീന്‍

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

മനസ്സിൽപോലും ചിന്തിക്കാൻ പാടില്ല പുറമെ നോക്കിയുള്ള വിലയിരുത്തൽ സമ്പന്നനെ തോൽപ്പിച്ച ധർമ്മം അല്ലാഹു ﷻ ന്റെ കടം ഉമർ (റ) യും ഭാര്യയും പ്രവാചകനും ﷺ വൃദ്ധയും ആ വെളിച്ചം പറ്റുമോ അതെ, ഞാൻ ഖലീഫ ഉമറിന്റെ (റ) പ്രജയാണ് ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു ബിസ്മി കൊണ്ടുവന്ന പണക്കിഴി ഖുറാസക്കാരന്റെ കണ്ണുനീർ തുള്ളികൾ ഉപകാരം ചെയ്തവനെ ഉപദ്രവിക്കരുത് എനിക്കൊരു ശരീരമല്ലേയുള്ളൂ ഈ ഭരണം ആരാണ് കൊതിക്കാത്തത് ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ സുബ്ഹാനല്ലാഹ് . നിങ്ങളെന്താണീ പറയുന്നത് ..? പിഞ്ചു പൈതലിന്റെ കണ്ണുനീരിന് മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ ഉസ്മാൻ (റ) ന്റെ ലാഭക്കച്ചവടം മനസ്സിളക്കിയ നീതി ജാഗ്രത വേണമെപ്പോഴും പ്രശ്നം 99 ന്റേതാണ് പൂച്ചയോട് കാരുണ്യം സ്വർഗ്ഗത്തിലേക്ക് വഴി തുറന്നു തിരുമേനി ﷺ ചിരിക്കുന്നു ഈ നബിചരിത്രം നോക്കാതെ പോവല്ലേ വെളിച്ചം അണച്ചുള്ള സൽക്കാരം ഖലീഫ ഉമർ (റ) റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയാൽ സ്വലാത്തിന്റെ മഹത്വം നല്ല സഹായി (1) നല്ല സഹായി (2)