പരലോകത്തിന്റെ ഭീകരാന്തരീക്ഷവും അവിടെ സംജാതമാകേണ്ട അനിവാര്യതകളും മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന രൂപത്തില്‍ ‘വന്നാസിയാത്ത് ’ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പരലോക ജീവിതത്തിന്റെ വിജയം ഈ ലോക ജീവിത്തിലൂടെ സ്വായത്തമാക്കാന്‍ അല്ലാഹുവിന്റെ കൃത്യമായ ആസൂത്രണത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു.
സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഒരു ഫര്‍ള് നിസ്‌കാരം നിര്‍വ്വഹിക്കേണ്ട സമയ ദൈര്‍ഘ്യത്തേക്കു മാത്രം അല്ലാഹു തടഞ്ഞുവെക്കുന്നവരുടെ കൂട്ടത്തില്‍ നാസിയത്ത് സൂറത്ത് ഓതി വരുന്നവരും ഉള്‍പ്പെടുന്നതാണ്. (ബൈളാവി).