സൂറത്തുല്‍ അലംനഷ്‌റഹ് മഹത്വങ്ങള്‍

വള്ളുഹാ സൂറത്തിന് തൊട്ടുപിന്നില്‍ അവതരിപ്പിക്കപ്പെട്ട സൂറത്താണിത്. കഴിഞ്ഞ സൂറത്തിന്റെ തുടര്‍ച്ചയെന്നോണം ഇതിലും തിരിനബി (സ്വ)യുടെ മദ്ഹ് കീര്‍ത്തനങ്ങളും ഇലാഹീ ബോധത്തിന്റെ ആത്മീയ നിര്‍വൃതിയും ആശ്വാസത്തിന്റെ തണലിലും അല്ലാഹുവിനോടുള്ള ബലിഷ്ഠമായ പാശത്തിലും പിടിച്ചുമുന്നേറാനുള്ള വഴികാട്ടുകയാണ് അലംനഷ്‌റഹ് സൂറത്ത്.

നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഇന്‍ശിറാഹ് സൂറത്ത് ഓതിയാല്‍ ഞാന്‍ ദു:ഖിച്ചിരിക്കുമ്പോള്‍ അവന്‍ എന്നെ വന്നു സന്തോഷിപ്പിച്ചവനെ പോലെയായി... (റൂഹുല്‍ ബയാന്‍).


എല്ലാ നിസ്‌കാര ശേഷവും ഈ സൂറത്ത് ഒമ്പതു പ്രാവശ്യം ഓതിയാല്‍ പ്രയാസങ്ങള്‍ അല്ലാഹു നീക്കിക്കൊടുക്കും. ആഹാരം വിശാലമാക്കും. എല്ലാ നിസ്‌കാര ശേഷവും അലം നശ്‌റഹ് സൂറത്ത് 40 തവണ ഏഴ് ദിവസം തുടര്‍ച്ചയായി പാരായണം ചെയ്താല്‍ അല്ലാഹു അയാളെ സമ്പന്നനാക്കും. ഇത് വളരെ വ്യക്തതയുള്ള കാര്യമാണ്. ആരും സംശയം പ്രകടിപ്പിക്കേണ്ടതില്ല. (ഖസീനത്തുല്‍ അസ്‌റാര്‍)


മന:പാഠമാക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നില്ലെങ്കില്‍ ഈ സൂറത്ത് എഴുതിയ വെള്ളം കൊണ്ട് മായ്ച്ച് വെറും വയറ്റില്‍ കുടിക്കുക. അല്ലെങ്കില്‍ നോമ്പു തുറക്കുമ്പോള്‍. ഇങ്ങനെ തുടര്‍ച്ചയായി ഏഴുനാള്‍ ചെയ്യുക. ആവശ്യമായ കാര്യങ്ങള്‍ മന:പാഠമാക്കാന്‍ പെട്ടെന്ന് സാധിക്കും... (ഖവാസ്സുല്‍ ഖുര്‍ആന്‍).


മറ്റുള്ളവരോട് അസൂയ വരാതിരിക്കാന്‍ ഇതു പതിവായി ഓതാനും നെഞ്ചുവേദനയുള്ളവര്‍ ഈ സൂറത്ത് നെഞ്ചില്‍ ഊതി മന്ത്രിക്കാനും മഹാരഥന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്. ആമാശയ രോഗങ്ങള്‍ക്കും ഈ സൂറത്ത് എഴുതിക്കുടിക്കാനും ആരിഫീങ്ങള്‍ രേഖപ്പെടുത്തിയത് കാണാം...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

വിശുദ്ധ ഖുർആന്‍ പ്രത്യേകം ഓര്‍മ്മിക്കാന്‍ ചിലകാര്യങ്ങള്‍ ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും (2) സൂറത്തുല്‍ മുല്‍ക് മഹത്വവും പ്രതിഫലവും സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ സൂറത്തു യാസീന്‍ സവിശേഷതകളുടെ സംഗമം സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തുകളുടെ സവിശേഷതകള്‍ സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) ആമന റസൂലു : മഹത്വവും പ്രാധാന്യവും സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തു ആലുഇംറാന്‍ മഹത്വങ്ങളും പ്രയോജനങ്ങളും സൂറത്തു യൂസുഫ് ശ്രേഷ്ഠതയും പ്രാധാന്യവും അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍ വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍ വിശുദ്ധ താഴ് വരയിൽ (1) വിശുദ്ധ താഴ് വരയിൽ (2) വിശുദ്ധ വചനങ്ങൾ വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ചു ...(2)