1. യാസീന്‍ : ആഗ്രഹ സഫലീകരണത്തിനും സന്തോഷകരമായ ജീവിതത്തിനും.
2. സജദ : അനുഗ്രഹം ലഭിക്കാനും പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് മോചനം ലഭിക്കാനും.
3. ദുഖാന്‍ : എഴുപതിനായിരം മലക്കുകള്‍ പാപമോചന പ്രാര്‍ത്ഥന നടത്തുന്നു. അവര്‍ക്ക് വേണ്ടി സ്വർഗ്ഗത്തില്‍ ഒരു വീട് പണിയുന്നതാണ്.
4. വാഖിഅ : ദാരിദ്രത്തില്‍ നിന്ന് മോചനം ലഭിക്കുവാനും ഐശ്വര്യം നിലനിര്‍ത്തുവാനും.
5. തബാറക : ഖബര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാനും വിനാശകാരികളില്‍ നിന്ന് രക്ഷ പ്രാപിക്കാനും.
6. ഫുസ്സിലത്ത് : പ്രത്യേകമായി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട സൂറത്താണ്. ഈ സൂറത്തിലെ പത്ത് നിര്‍ബന്ധ കാര്യങ്ങളുടെ കണക്കനുസരിച്ച് പത്ത് തവണ പ്രത്യേകം പ്രതിഫലം രേഖപ്പെടുത്തും.
7. ഹശ്ര്‍ : സ്വര്‍ഗ്ഗവും അര്‍ശും കുര്‍സുമടക്കം സര്‍വ്വ ചരാചരങ്ങളും മലക്കുകളും റഹ്മത്തിനെ തേടി പ്രാര്‍ത്ഥിക്കാനും പൊറുക്കലിനെ തേടാനും വഴിയൊരുക്കുന്നു. ഇത് ഓതിയ രാത്രിയിലോ പകലിലോ മരിച്ചാല്‍ രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുന്നതാണ്...
എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പാരയണം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്... (ഫത്ഹുല്‍ മുഈന്‍ 148)