സൂറത്തുല്‍ വള്ളുഹാ മഹത്വങ്ങള്‍

വള്ളുഹാ സൂറത്തിന്റെ മഹത്വങ്ങള്‍


കരുണാര്‍ദ്രമായ ഒരു തലോടല്‍പോലെ സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും സ്‌നേഹ പുഷ്പങ്ങള്‍ പെയ്തിറക്കി റസൂല്‍ (സ്വ)യെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന സൂറത്താണിത്...


ഈ സൂറത്തിന്റെ അവതരണത്തെ സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജിബ്‌രീല്‍ (അ) വഴിയുള്ള വഹ്‌യ് നിലച്ചുപോയ കുറച്ച നാളുകള്‍. ഈ തക്കം നോക്കി മുശ്‌രിക്കുകള്‍ പറഞ്ഞു. ”മുഹമ്മദിനെ അവന്റെ റബ്ബ് ഒഴിവാക്കിയിരിക്കുന്നു”. അതോടെ മുഹമ്മദ് (സ്വ) ദുഖ:ഭാരംകൊണ്ട് തളര്‍ന്നുപോയ ഒരു സന്ദര്‍ഭത്തിലാണ് ഈ സൂറത്ത് അവതരിക്കുന്നത്. സ്‌നേഹത്തിന്റെ പൂച്ചെണ്ടുകളും, വാത്സല്യത്തിന്റെ വസന്തങ്ങളും, കരുണയുടെയും സൗഹൃദത്തിന്റെയും, നിറവെളിച്ചങ്ങള്‍ ഒന്നിച്ചു പെയ്തിറങ്ങി തിരുനബി (സ്വ)യുടെ മദ്ഹിന്റെ അനശ്വരത തന്നെ തീര്‍ത്ത സൂറത്താണിത്...


ഈ മദ്ഹ് ഉള്‍കൊള്ളുന്നു എന്ന ഒറ്റക്കാരണത്താലാണ് പൂര്‍വ്വികരായ മഹത്തുക്കള്‍ ഇശാഇലും സുബ് ഹിയിലും ഈ സൂറത്തിനെ നിത്യമാക്കിയത്. ആ മദ്ഹിന്റെ കാരണത്താല്‍ മനുഷ്യന്‍ രക്ഷപ്പെടുമെന്ന ശുഭാപ്തി വിശ്വാസംകൊണ്ട് മാത്രം...

ശത്രുക്കള്‍ ഇതുപയോഗിച്ച് തിരുനബി (സ്വ)യെ വേദനിപ്പിച്ചു. ഈ ആക്ഷേപത്തില്‍ തിരുഹൃദയം നന്നായി വേദനിക്കുമെന്നറിഞ്ഞ അല്ലാഹു അവന്റെ അനശ്വരവും ദിവ്യവുമായ കാരുണ്യംകൊണ്ട് അണച്ചുകൂട്ടി സാന്ത്വനിപ്പിക്കുകയും, വംശം മുറിഞ്ഞവര്‍ നിങ്ങളാണെന്ന് ശത്രുക്കളുടെ മേല്‍ ശാപവാക്കുകള്‍ ചൊരിയുകയും ചെയ്യുന്ന ഈ സൂറത്തിന് തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനമുള്‍ക്കൊള്ളുന്ന സൂറത്തുകളില്‍ വളരെ മഹത്വമുള്ള ഒരു സൂറത്താണിത്...


ആരെങ്കിലും സൂര്യോദയ സമയത്തും അസ്തമയ സമയത്തും ഏഴ് തവണ ഈ സൂറത്ത് ഓതി വരുന്ന പക്ഷം അവന്റെ സമ്പത്ത് വൃഥാവിലാവില്ല. തന്റെ അധീനതയിലുള്ളത് നീങ്ങിപ്പോകില്ല. തന്റെ ഭവനത്തിലുള്ളത് മോഷ്ടിക്കപ്പെടുകയില്ല. അവിടെ ഒരു നാശവും സംഭവിക്കുകയില്ല. കവര്‍ച്ചക്കാരോ പിശാചുക്കളോ തന്റെ വീടിനെ സമീപിച്ചാലും അവിടെ ഒരു ഉരുക്കുമതില്‍ അവര്‍ കണ്ടിരിക്കും. വീട്ടിലേക്ക് പ്രവേശിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ അവര്‍ പിന്തിരിഞ്ഞുപോകും. (ഖവാസ്സുല്‍ ഖുര്‍ആന്‍).


ളുഹാ നിസ്‌കാരത്തിലെ രണ്ടാം റക്അത്തില്‍ വള്ളുഹാ സൂറത്ത് ഓതല്‍ സുന്നത്തുണ്ട്. ളുഹാ നിസ്‌കാര ശേഷം 7 തവണ ഓതി ബറക്കത്തിനുള്ള പ്രാര്‍ത്ഥന നടത്തുന്നവന്, പതിവാക്കിയാല്‍ അവന്റെ ജീവിതത്തില്‍ അത്ഭുതകരമായ പല സംഗതികളും കാണാന്‍ കഴിയുമെന്ന് ആരിഫീങ്ങളില്‍ പലരുടെയും അനുഭവസാക്ഷ്യങ്ങളുണ്ട്.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

വിശുദ്ധ ഖുർആന്‍ പ്രതിഫലം വിവിധ രീതികളില്‍ ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും (2) സൂറത്തുല്‍ മുല്‍ക് മഹത്വവും പ്രതിഫലവും സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ സൂറത്തു യാസീന്‍ സവിശേഷതകളുടെ സംഗമം സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തുകളുടെ സവിശേഷതകള്‍ സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) ആമന റസൂലു : മഹത്വവും പ്രാധാന്യവും സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തു ആലുഇംറാന്‍ മഹത്വങ്ങളും പ്രയോജനങ്ങളും സൂറത്തു യൂസുഫ് ശ്രേഷ്ഠതയും പ്രാധാന്യവും അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍ വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍ വിശുദ്ധ താഴ് വരയിൽ (1) വിശുദ്ധ താഴ് വരയിൽ (2) വിശുദ്ധ വചനങ്ങൾ വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ചു ...(2)