ഭര്ത്താവിന്റെ ശരീരത്തില്‍ മുറിവ് പറ്റി, അത് ചീഞ്ഞ് അതില്‍നിന്നും വരുന്ന ചലം ഭാര്യ തന്‍റെ നാക്ക് കൊണ്ട് നക്കിയെടുത്താല്‍ പോലും ഭാര്യക്ക് ഭര്‍ത്താവിനോടുള്ള കടമകള്‍ തീരുകയില്ലാ..!
സ്ത്രീക്ക് ഏറ്റവും കൂടുതല്‍ ബാധ്യതയും, കടപ്പാടുകള്‍ ഉള്ളത് ഭര്‍ത്താവിനോട് ആണ്. അദ്ദേഹത്തെ അവള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും, അനുസരിക്കുകയും വേണം...
ആഇശ ബീവി (റ) നബിﷺയോട് ചോദിച്ചു, പ്രവാചകരെ.., ഒരു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്..?
അവിടുന്ന്‍ (ﷺ) പറഞ്ഞു ...
"ഭര്‍ത്താവിനോട്..."
വീണ്ടും ആഇശ ബീവി (റ) ചോദിച്ചു. പ്രവാചകരെ (ﷺ) പുരുഷന് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്..?
അവിടുന്ന്‍ (ﷺ) പറഞ്ഞു ...
"സ്വന്തം മാതാവിനോട്..."
പ്രവാചകന്‍ ﷺ പറഞ്ഞു... ഹേ..! സ്ത്രീ സമൂഹമേ, ഞാന്‍ നരകം കണ്ടു. നരക വാസികളില്‍ അധികവും സ്ത്രീകളാണ്. നിങ്ങള്‍ ഒരു കാരക്കയുടെ ചീള്‍ എങ്കിലും നല്‍കി ദാനം ചെയ്യുക. അതിനും കഴിഞ്ഞില്ലെങ്കില്‍ ഒരു പുഞ്ചിരി കൊണ്ടെങ്കിലും...
(മറ്റുള്ളവരോട് പുഞ്ചിരിക്കുന്നത് പോലും പുണ്യമാണ്. അവിടുന്ന്‍ (ﷺ) അരുളി
ഒരു കാരക്കയുടെ ചീന്തു ആണ് നീ ദാനം നല്‍കിയതെങ്കില്‍ നാളെ നരകത്തില്‍ നിന്നും അത് നിന്നെ രക്ഷിക്കും. മുത്തു റസൂല്‍ ﷺ ഇത് ആയിഷാ (റ) ബീവിക്ക് മാത്രം നല്‍കുന്ന പാഠം അല്ലാ... മുഴുവന്‍ ജങ്ങള്‍ക്കും ആയാണ് അവിടുന്ന് (ﷺ) അരുളിയത്...
(1) അവിടുന്ന്‍ (ﷺ) അരുളി... സ്വന്തം ഭര്‍ത്താവിന്‍റെ അനുമതിയില്ലാതെ തന്റെ ഭാര്യ പുറത്തു പോയാല്‍, അവളുടെ ഒരോ ചവിട്ടടികള്‍ക്കും അല്ലാഹുﷻവിന്റെ മലക്കുകള്‍ ശപിക്കുന്നതാണ്...
(2) ഒരാള്‍ തന്‍റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും, എന്നിട്ട് അവള്‍ അനുസരിക്കാതിരിക്കുകയുമാണെങ്കില്‍, ആ രാത്രി മുഴുവന്‍ അവളെ അല്ലാഹുﷻവിന്റെ മലക്കുകള്‍ ശപിക്കുന്നതാണെന്ന് ആദരവായ പ്രവാചകന്‍ ﷺ...
(3) അല്ലാഹുﷻവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമാക്കിയവരുടെ കൂടെ യാത്ര ചെയ്യാന്‍ പാടില്ലാ...
(4) തന്‍റെ ഭര്‍ത്താവ് ഭാര്യയെ വിളിച്ചാല്‍ അവള്‍ ഏതു ജോലിയില്‍ ആണെങ്കിലും ഒന്നു വിളികേട്ടാല്‍..! അവള്‍ക്ക് അല്ലാഹു ﷻ പത്തു നന്മകള്‍ രേഖപ്പെടുത്തുകയും എഴുപത് തിന്മകള്‍ പൊറുത്തു കൊടുക്കുകയും ചെയ്യും...
(5) ഭര്‍ത്താവിനു അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്. അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും...
(6) ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടേക്കെങ്കിലും പുറപ്പെടുമ്പോഴും മുഖം കറുപ്പിക്കാന്‍ പാടില്ല...
(7) ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്. അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാത്വിലായി പോകും...
(8) ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം. അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്...
(9) ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു ﷻ പ്രതിഫലം നല്‍കുന്നതാണ്...
(10) ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം. എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അല്ലാഹു ﷻ നല്‍കുന്നതാണ്...
(11) നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും, വെറുത്താല്‍ അല്ലാഹുﷻവിന്റെ ശാപവും വര്‍ഷിക്കുന്നതാണ്...
(12) നീ ഭര്‍ത്താവിന്റെ പൊരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുﷻവിന്റെ സ്വര്‍ഗമുണ്ട്...
(13) ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അധികരിപ്പിക്കുന്നതാകണം ...
നാഥന്‍ നമ്മുക്ക് ദുനിയാവിലും, ആഖിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹത്തായ ഇണയെ തന്നു അനുഗ്രഹിക്കട്ടെ..!
ആമീൻ യാ റബ്ബൽ ആലമീന്‍