മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി
മരണം ആസന്നമായവരുടെ അടുത്ത് വലിയ അശുദ്ധിയുള്ള സ്ത്രീ പുരുഷന്മാര്‍ സന്നിഹിതരാവുന്നത് കറാഹത്താണ്. മരണം ആസന്നമായവരുടെ മാത്രമല്ല മരിച്ചവരുടെയും സമീപത്ത് വലിയ അശുദ്ധിയുള്ള സ്ത്രീകളും പുരുഷന്മാരും വരാതിരിക്കല്‍ സുന്നത്താണെന്നാണ് ഹനഫീ, ഹന്‍ബലീ പണ്ഡിതരുടെ അഭിപ്രായം. ജനാബത്തുകാരുള്ള വീട്ടില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല എന്ന ഹദീസാണവരുടെ തെളിവ്. അശുദ്ധിയുള്ളവര്‍ മയ്യിത്ത് കുളിപ്പിക്കുന്നത് കറാഹത്തല്ല. എങ്കിലും, അവര്‍ കുളിപ്പിക്കുന്നത് കറാഹത്താണെന്ന് ചില പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്.