മയ്യിത്തുകുളിപ്പിക്കല്‍ നിര്‍ബന്ധമാണ്...
വെള്ളത്തില്‍ വീണു മരിച്ചതാണെങ്കിലും മലക്കുകള്‍ കുളിപ്പിക്കുന്നതായി കണ്ടാലും നിര്‍ബന്ധം തന്നെ... (തുഹ്ഫ: 3/99).
നിയ്യത്തും ശരീരം മുഴുവനും നനയലുമാണ് സാധാരണ കുളിയുടെ ഫര്‍ളുകളെങ്കില്‍, ഇവിടെ ഫര്‍ള് ഒന്നേയുള്ളൂ. മാലിന്യങ്ങള്‍ നീക്കിയ ശേഷം ശരീരം മുഴുവന്‍ ഒരു തവണ വെള്ളം ചേരല്‍. നിയ്യത്ത് സുന്നത്തുണ്ട്. മയ്യിത്തിന്റെ മേല്‍ നിസ്കാരം അനുവദനീയമാകുന്നതിനു വേണ്ടി ഞാന്‍ കുളിപ്പിക്കുന്നു എന്നു കരുതിയാല്‍ നിയ്യത്തായി...
ആദം നബി (അ)ന്റെ ജനാസ സംസ്കരണം സംബന്ധിച്ച ഹദീസില്‍, സ്വര്‍ഗത്തില്‍ നിന്നു മലക്കുകള്‍ കഫന്‍ പുടവയും ഹനൂഥ് എന്നു പേരായ സുഗന്ധദ്രവ്യവുമായി വന്നെന്നും, കുളിപ്പിച്ചു കഫന്‍ ചെയ്തു നിസ്കാരവും മറമാടലും നിര്‍വഹിച്ച ശേഷം ഇതാണ് നിങ്ങളുടെ ചര്യ എന്നു ആദം സന്തതികളെ ഉല്‍ബോധിപ്പിച്ചെന്നും പറയുന്നു. ഈ ഹദീസ് ഹാകിം സാധൂകരിച്ചിട്ടുണ്ട്...
നബി (സ്വ)യെ കുളിപ്പിച്ചത് അലി (റ) ആണെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അബ്ബാസ് (റ)ന്റെ സാന്നിദ്ധ്യത്തില്‍ ഫള്ല് (റ) സഹായിയായി നിന്നു. ഉസ്മാന്‍ (റ) ആയിരുന്നു തിരുനബി (സ്വ)യുടെ ജനാസ കുളിപ്പിക്കുന്നതിനുള്ള വെള്ളം എടുത്തുകൊടുത്തിരുന്നത്. മറയ്ക്കു പുറത്ത് ഖുസം, ഉസാമത്ത്, ശഖ്റാന്‍ എന്നിവര്‍ സഹായികളായി നിന്നു. ഇവരുടെ കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നതായി ശര്‍വാനി (3/100) വിവരിച്ചതു കാണാം...
മയ്യിത്തു കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, നിസ്കരിക്കല്‍, ഖബറടക്കല്‍ തുടങ്ങിയവയെ ല്ലാം സാമൂഹിക ബാധ്യതയാണ്. നാട്ടിലൊരാള്‍ ചെയ്താല്‍ എല്ലാവരുടെയും ബാധ്യത തീര്‍ന്നു. ആരും ചെയ്തില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായി...
ഇസ്ലാമിനുവേണ്ടി നടക്കുന്ന ധര്‍മ്മസമരത്തില്‍ രക്തസാക്ഷികളായവരെ കുളിപ്പിക്കാനോ നിസ്കരിക്കാനോ പാടില്ല, ഹറാമാണ്...