Wednesday - 22 April, 2026 4-Dhu al-Qadah-1447

പെരുന്നാൾ കുളിയെ പറ്റി ഒന്ന് വിശദീകരിക്കാമോ ..?

പെരുന്നാളിന് വേണ്ടി കുളിക്കൽ സുന്നത്താണ്...

  (ഖുലാസ, തുഹ്ഫ 3/48)


നിയ്യത്ത് :

ചെറിയ (ബലി) പെരുന്നാളിന്റെ സുന്നത്തായ കുളിയെ ഞാൻ കരുതി... 

  (തുഹ്ഫ 2/468)


സമയം :

പെരുന്നാൾ ദിവസത്തെ അർദ്ധരാത്രി മുതൽ പെരുന്നാൾ ദിനത്തിലെ സൂര്യസ്തമയം വരെയാണ്. സുബ്ഹിക്ക് ശേഷം കുളിക്കലാണ് ഏറ്റവും ഉത്തമം...

  (നിഹായ 2/392, ശർവാനി 3/47)


പെരുന്നാളിന്റെ കുളി നഷ്ടപ്പെട്ടവന് അത് ഖളാഅ് വീട്ടൽ സുന്നത്തുണ്ട്...

(ഫത്ഹുൽ മുഈൻ 142, ശർവാനി 2 / 466)


പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്കും കുളി സുന്നത്തുണ്ട്...

  (തുഹ്ഫ 2/465)


ആർത്തവകാരിക്കും നിഫാസ്കാരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്...

  (ശർവാനി 3/47)


നിർബന്ധ കുളിയോടൊപ്പം പെരുന്നാളിന്റെ കുളിയെ കരുതിയാൽ മതിയാകും. രണ്ടും കരുതിയാൽ രണ്ടിന്റെ കൂലി ലഭിക്കും. എന്നാൽ നിർബന്ധ കുളി നിർവഹിച്ച ശേഷം പെരുന്നാളിന്റെ കുളി നിർവഹിക്കലാണ് ഏറ്റവും ഉത്തമം...

 (തുഹ്ഫ ശർവാനി സഹിതം 2 / 285,286)


 വകതിരിവ് എത്താത്ത കുട്ടിയെ കുളിപ്പിക്കൽ രക്ഷിതാവിന് സുന്നത്തുണ്ട് ...

  (ജമൽ 2 /98)