Wednesday - 22 April, 2026 4-Dhu al-Qadah-1447

നിസ്കാരത്തിന്റെ ഫർളുകൾ - ക്രമപ്രകാരം ചെയ്യുക

   നിസ്കാരത്തിന്റെ  റുക്നുകളെ ക്രമപ്രകാരം ചെയ്യുക എന്നതാണ് നിസ്കാരത്തിന്റെ പതിനാലാമത്തെ ഫർള്...


 ഓരോരോ റുക്നിനെയും അതിന്റെ ക്രമമനുസരിച്ച് തന്നെ കൊണ്ടുവരണം.  തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ഫാത്തിഹ, റുകൂഅ്ന് ശേഷം ഇഅ്തിദാൽ തുടങ്ങി മുഴുവൻ റുക്നുകളെയും ക്രമത്തിലാണ് കൊണ്ടുവരേണ്ടത്...


 റുകുനുകളുടെ ക്രമത്തിന് ഭംഗം വന്നാൽ അതിനെ റുക്നായി പരിഗണിക്കപ്പെടുകയില്ല. മാത്രമല്ല, ചിലപ്പോൾ അത് നിസ്കാരത്തെ ബാത്വിലാക്കും.


   ഒരാൾ മനഃപ്പൂർവ്വം ഒരു فعلي യായ (പ്രാവർത്തികമായ) റുക്നിനെ, അതിന്റെ യഥാസ്ഥാനത്ത് നിർവഹിക്കാതെ, മുന്തിച്ച് കൊണ്ടുവരൽ കൊണ്ട് അവയുടെ ക്രമത്തിന് ഭംഗം വരുത്തിയാൽ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്...


 ഉദാഹരണത്തിന് ഒരാൾ റുകൂഅ് ചെയ്യുന്നതിനു മുമ്പ് മനഃപ്പൂർവ്വം സുജൂദ് ചെയ്താൽ അവന്റെ നിസ്കാരം ബാത്വിലാകും.



   സലാം പറയുക അല്ലാത്ത قولي യായ (വാചികമായ) റുക്നുകളിൽ നിന്ന് ഒന്നിനെ ഒരാൾ ക്രമം തെറ്റിച്ച് മുന്തിച്ചു കൊണ്ടുവന്നാൽ അവന്റെ നിസ്കാരം ബാത്വിലാവുകയില്ല. പക്ഷേ, റുക്നായി പരിഗണിക്കപ്പെടാത്ത കാരണം അതിനെ യഥാസ്ഥാനത്തു തന്നെ കൊണ്ടുവരണം.


 ഉദാഹരണത്തിന്, ഒരാൾ ഫാത്തിഹക്ക് ശേഷം അത്തഹിയാത്ത് പാരായണം ചെയ്താൽ അതുകാരണം അവന്റെ നിസ്കാരം അസാധുവാകുകയില്ല. പക്ഷേ, അത്തഹിയ്യാത്തായി പരിഗണിക്കണമെങ്കിൽ അതിനെ യഥാസ്ഥാനത്തു തന്നെ കൊണ്ടുവരണം...


   റുക്നുകളുടെ ഇടയിൽ ക്രമം പാലിക്കൽ നിസ്കാരത്തിന്റെ സ്വീകാര്യതയ്ക്ക് അനിവാര്യമാണ്. എന്നാൽ നിസ്കാരത്തിന്റെ സ്വീകാര്യതയ്ക്കുള്ള ശർത്തല്ലെങ്കിലും, നിസ്കാരത്തിന്റെ സുന്നത്തുകളെ സുന്നത്തായി പരിഗണക്കണമെങ്കിൽ അവക്കിടയിലും ക്രമം പാലിക്കണം. അപ്പോൾ ഒരാൾ ഒരു സുന്നത്തിനെ ക്രമം തെറ്റിച്ച് കൊണ്ടുവന്നാൽ അതിനെ സുന്നത്തായി പരിഗണിക്കപ്പെടുകയില്ല...


 ഒരാൾ ഒരു സുന്നത്തിനെ മുന്തിച്ച് കൊണ്ടുവന്നാൽ അതിനെ യഥാസ്ഥാനത്ത് മടക്കി കൊണ്ടുവരണം. നേരെമറിച്ച് ഒരു സുന്നത്തിനെ പിന്തിച്ചാൽ അതിനുള്ള അവസരം നഷ്ടപ്പെടുന്നതാണ്...


 ഉദാഹരണത്തിന്, ഒരാൾ ഫാത്തിഹക്ക് ശേഷം നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിനെ ആദ്യ അത്തഹിയ്യാത്തിനു ശേഷം മടക്കി കൊണ്ടുവന്നാൽ ആ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒരാൾ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം വജ്ജഹ്ത്തു ഓതാതെ അതിനെ പിന്തിപ്പിച്ചാൽ ആ സുന്നത്തിനുള്ള അവസരം നഷ്ടപ്പെടുന്നതാണ്.

                               *************************

റബ്ബ് സുബ്ഹാനഹുവതാല നമ്മിൽ നിന്ന് അറിഞ്ഞോ, അറിയാതെയോ വന്നുപോയ തെറ്റുകുറ്റങ്ങൾ പൊറുത്തുമാപ്പാക്കി തരട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ...    


ഈ ലേഖന പരമ്പര നിങ്ങളുടെ കൈകളിൽ എത്താൻ ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു...

Similar Posts

നിസ്കാരത്തിന്റെ ഫർളുകൾ
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
ലാമക് - ശംഹാ ദമ്പതികൾ
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - തക്ബീറത്തുൽ ഇഹ്റാം
നിസ്കാരത്തിന്റെ ഫർളുകൾ - നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക
നിസ്കാരത്തിന്റെ ഫർളുകൾ - ഫാത്തിഹ ഓതുക
നിസ്കാരത്തിന്റെ ഫർളുകൾ - റുകൂഅ്‌ ചെയ്യുക