റുകൂഇലും ഇഅ്തിദാലിലും രണ്ട് സുജൂദുകളിലും അവയുടെ ഇടയിലുള്ള ഇരുത്തത്തിലും അനക്കം അടങ്ങണം. ഇതാണ് നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫർള്. ഒരു റുക്നിൽ നിന്നും അടുത്ത പ്രവർത്തനത്തിലേക്ക് പോകുമ്പോൾ ആ റുകുനുകൾ രണ്ടായി എണ്ണപ്പെടുന്ന രീതിയിൽ ശരീരാവയവങ്ങളെ നിശ്ചലമാക്കൽ കൊണ്ടാണ് അനക്കം അടങ്ങുക എന്ന ഫർള് കരസ്ഥമാക്കുന്നത്...
ഉദാഹരണത്തിന്, കുനിയുമ്പോഴാണ് റുകൂഅ് ഉണ്ടാകുന്നത്. നിവരുമ്പോഴാണ് ഇഅ്തിദാൽ. എന്നാൽ ഈ രണ്ട് പ്രവർത്തനങ്ങളുടെ ഇടയിൽ അല്പനേരം അനങ്ങാതെ കഴിയണം.
(فتح المعين)