നിസ്കാരം സ്വീകാര്യമാവണമെങ്കിൽ
വുളൂഅ് എടുക്കൽ നിർബന്ധമാണല്ലോ...
വുളുവിന്റെ നിയമങ്ങളാണ് താഴെ കൊടുക്കുന്നത് ...
ഇത് ഒരു സൽക്കർമ്മമായി അല്ലാഹു സുബ്ഹാനഹുവതാല നമ്മിൽ നിന്ന് സ്വീകരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍☝????
വുളുവിന്റെ ശർത്തുകൾ :
1. തനി വെള്ളമായിരിക്കൽ. അതായത് വുളുവിന്റെ ജലം തനി വെള്ളമാണെന്ന ധാരണ ഉണ്ടായിരിക്കൽ.
2. വുളു ചെയ്യുന്നവൻ മുസ്ലിമായിരിക്കൽ.
3. വിശേഷ ബുദ്ധിയുള്ളവനായിരിക്കൽ.
4. ഫർളുകളെ തിരിച്ചറിയൽ. അതായതു വുളുവിന്റെ ഫർള് സുന്നത്തെന്ന് തെറ്റിദ്ധരിക്കാതിരിക്കൽ.
5. മറയോ വെള്ളത്തെ പകർച്ചയാക്കുന്നവയോ അവയവങ്ങളിലില്ലാതിരിക്കൽ. നഖത്തിലുള്ള അഴുക്ക്, കുങ്കുമം, ചന്ദനം എന്നിവ ഉദാഹരണങ്ങളാണ്.
6. അവയവങ്ങളിൽ വെള്ളം ഒഴുക്കൽ.
7. അശുദ്ധി നിരന്തരമുള്ളവൻ നിസ്കാരത്തിന്റെ സമയം വന്ന ശേഷം മാത്രം വുളൂഅ് ചെയ്യൽ.
വുളൂഇന്റെ ഫർളുകൾ :
1. വുളുഇന്റെ ഫർളുകളെ വീട്ടുന്നുവെന്നോ നിസ്കരിക്കാൻ ശുദ്ധീകരിക്കുന്നുവെന്നോ മുഖത്തിൽ നിന്ന് അല്പം കഴുകുന്നതിന്റെ ആദ്യം തന്നെ നിയ്യത്ത് ചെയ്യൽ.
2. മുഖം കഴുകൽ.
3. കൈകൾ മുട്ടോടു കൂടി കഴുകൽ.
4. തല അല്പം തടവൽ.
5. കാൽ രണ്ടും നെരിയാണിയോടെ കഴുകൽ.
6. വഴിക്കുവഴി ചെയ്യൽ.
വുളൂഇന്റെ സുന്നത്തുകൾ :
1. ബിസ്മി ചൊല്ലൽ.
2. മുൻ കൈ കഴുകൽ.
3. മിസ്‌വാക്ക് ചെയ്യൽ. ഉരമുള്ളതു കൊണ്ട് ചെയ്യണം. നോമ്പുകാരനാണെങ്കിൽ ഉച്ചക്ക് ശേഷം ഇത് സുന്നത്തില്ല.
4. കൊലുക്കുഴിയലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും.
5. നോമ്പില്ലാത്തവർ - അവ രണ്ടിലും തീവ്രത കാണിക്കൽ.
6. അത് രണ്ടും ഒരു കോരൽ വെള്ളം കൊണ്ട് ഒന്നിച്ചു ചെയ്യൽ.
7. മൂക്ക് പിഴിയൽ.
8. തല മുഴുവനും തടയൽ.
9. ചെവി രണ്ടും ഉള്ളും പുറവും തടവൽ.
10. തിങ്ങിയ താടി വിടർത്തി കഴുകൽ.
11. ഇടത്താടി തിങ്ങിയത് വിടർത്തി കഴുകൽ.
12. കൈ കാൽ വിരലുകൾ തമ്മിൽ കോർത്തു കഴുകൽ. അടി വശത്തു നിന്നാണ് വിടർത്തേണ്ടത് ഇടതു ചെറുവിരൽ മുതൽ തുടങ്ങണം.
13. അവയവങ്ങൾ കഴുകൽ.
14. വുളു കഴിഞ്ഞാൽ ഖിബ്‌ലാക്ക് മുന്നിട്ടു കൈകളും കണ്ണുകളും ആകാശത്തേക്ക് ഉയർത്തി കൊണ്ട് മൂന്നു തവണ പ്രാർത്ഥിക്കൽ.
15. വുളുവിന് ശേഷം ഇന്നാ അൻസൽ നാഹു സൂറത്ത് ഓതൽ.
16. എല്ലാം മുമ്മൂന്ന് തവണ ചെയ്യൽ.
17. വുളുവിൽ ഖിബ്‌ലാക്കു മുന്നിടൽ.
18. മുഖം കഴുകും മുമ്പുള്ള സുന്നത്തുകൾ ചെയ്യുന്നതിന്റെ ആദ്യം നിയ്യത്ത് ചെയ്യൽ.
19. നിയ്യത്ത് പതുക്കെ ഉച്ഛരിക്കൽ.
20. അവയവങ്ങളെ സൂക്ഷിച്ചു കഴുകൽ.
21. പീളക്കുഴി സൂക്ഷിച്ചു കഴുകൽ.
22. പീള ഇല്ലെങ്കിലും കൈ വിരൽ കൊണ്ട് സൂക്ഷിച്ചു കഴുകൽ.
23. മുഖം കഴുകാൻ രണ്ട് കയ്യിലും ഒരുമിച്ചു വെള്ളം എടുക്കൽ.
24. വെള്ളം കൊണ്ട് മുഖത്ത് അടിച്ചു കഴുകാതിരിക്കൽ.
25. മുഖം കഴുകൽ മേൽ ഭാഗത്ത് നിന്ന് തുടങ്ങൽ.
26. കൈകാലുകൾ കഴുകൽ വിരലുകൾ കൊണ്ട് തുടങ്ങൽ.
27. തല തടവൽ മുൻ വശത്ത് നിന്ന് തുടങ്ങൽ.
28. മുഖവും കൈകാലുകളും അതിർത്തി വിട്ടു നീട്ടി കഴുകൽ.
29. വലത്തേതിനെ മുന്തിക്കൽ.
30. തുടർച്ചയായി കഴുകൽ.
31. സംസാരിക്കാതിരിക്കൽ.
32. തോർത്തുകയോ കുടയുകയോ ചെയ്യാതിരിക്കൽ.
33. നിലത്ത് നിന്ന് വെള്ളം തെറിക്കുന്നത്
സൂക്ഷിക്കുക.
34. വെള്ളം കോരിയെടുക്കുന്ന പാത്രം വലതു ഭാഗത്തും ചെരിച്ചെടുക്കുന്ന പാത്രം ഇടതു വശത്തും വെക്കുക.
35. വുളൂവിന്റെ ബാക്കി വെള്ളം അല്പം കുടിക്കുക.
36. വുളൂ സമ്പൂർണമാക്കാൻ ശ്രമിക്കുക.
37. വുളൂഅ് കഴിഞ്ഞാൽ വസ്ത്രത്തിൽ അല്പം വെള്ളം കുടയുക.
വുളൂഇന്റെ കറാഹത്തുകൾ :
1. ജലം ധൂർത്തടിക്കൽ.
2. വലതിനേക്കാൾ ഇടതിനെ മുന്തിക്കൽ.
3. മൂന്നു തവണ ചെയ്യാതിരിക്കൽ.
4. മൂന്നിലധികം ചെയ്യൽ. ഇത് കറാഹത്താകുന്നതു വഖഫിന്റെ ജലമല്ലെങ്കിലാണ്. വഖ്ഫിന്റെ ജലം ധൂർത്തടിക്കലും അത് കൊണ്ട് മൂന്നിൽ അധികം തവണ കഴുകലും ഹറാമാണ്.
വുളൂഅ് മുറിയുന്ന കാര്യങ്ങൾ :
1. ശുക്ളമല്ലാത്ത വല്ലതും പുറത്ത് വന്നെന്നുറപ്പുണ്ടാവൽ. ഇത് മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ ആവാം. പിൻദ്വാരത്തിലൂടെ കാറ്റു വന്നാലും മതി.
2. ബുദ്ധിയുടെ വകതിരിവ് നീങ്ങൽ. ഇരിപ്പിടം ഉറപ്പിച്ചു ഇരിന്നുറങ്ങുന്നവന്റെ വുളൂഅ് മുറിയുകയില്ല.
3. കൈപ്പത്തിയുടെ ഉള്ളു കൊണ്ട് മനുഷ്യ ലൈംഗിക അവയവം തൊടൽ.
4. അന്യരും വലിയവരുമായ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ തൊടൽ.