Wednesday - 22 April, 2026 4-Dhu al-Qadah-1447

സാമ്പത്തീക ഭദ്രതയില്ലാത്ത കുടുംബം അസന്തുഷ്ടമാണ്

സാമ്പത്തിക ഭദ്രത കുടുംബജീവിതത്തെ സംതൃപ്തമാക്കുന്നു. കടം വ്യക്തിയുടെയെന്ന പോലെ കുടുംബത്തിന്റെയും സ്വസ്ഥത കെടുത്തുന്നു. എന്നാലിന്ന് കടക്കെണിയില്‍ കുടുങ്ങാത്തവര്‍ വളരെ കുറവാണ്. വരവറിഞ്ഞ് ചെലവഴിക്കാത്തതാണിതിനു കാരണം...


 സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ ആവശ്യങ്ങള്‍ പോലും പലപ്പോഴും മാറ്റിവെക്കേണ്ടിവരും. അത്യാവശ്യങ്ങള്‍ക്കേ കടം വാങ്ങുകയുള്ളൂവെന്ന് ദൃഢപ്രതിജ്ഞയെടുക്കണം. പണമുണ്ടെങ്കില്‍ മാത്രമേ ആവശ്യങ്ങള്‍ പരിഗണിക്കാവൂ. അനാവശ്യം ഒരു കാരണവശാലും പാടില്ല. കോടികള്‍ കൈവശമുണ്ടെങ്കിലും...


 വരവിനനുസരിച്ച് ചെലവഴിച്ചാല്‍ മാത്രമേ സാമ്പത്തിക സുസ്ഥിതി സാധ്യമാവുകയുള്ളൂ. വരവ് ചെലവുകള്‍ വ്യക്തമായി രേഖപ്പെടുത്തുന്നത് നല്ലതാണ്. ആകെയുള്ള വരവ് കണക്കാക്കി മാത്രമേ ചെലവഴിക്കാവൂ. അത് നിയന്ത്രിക്കുന്നില്ലെങ്കില്‍ എത്ര പണം കിട്ടിയാലും കടംകൊണ്ടു വലയും. കുടുംബത്തിന്റെ നട്ടെല്ലൊടിയും...


 അല്ലാഹുﷻവിന് മാത്രം വഴിപ്പെട്ട് ജീവിക്കുന്ന ഏകദൈവ വിശ്വാസികളാകണമെങ്കില്‍ ഉത്തമവും അനുവദനീയവുമായ ആഹാരം മാത്രം കഴിക്കുന്നവരാകണം...

  (ഖുര്‍ആന്‍ 2:172, 16:114)


 മുഴുവന്‍ പ്രവാചകന്മാരെയും സംബോധന ചെയ്തുകൊണ്ടുള്ള ഖുര്‍ആനിലെ ഏക സൂക്തം ആവശ്യപ്പെടുന്നത് ഉത്തമമായത് മാത്രം ആഹരിക്കാനാണ്... (23:51)


 നിഷിദ്ധം ഭക്ഷിക്കുന്നവരുടെ പ്രാര്‍ത്ഥന പോലും സ്വീകരിക്കപ്പെടില്ലെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചിരിക്കുന്നു. അവരുടെ സല്‍കര്‍മങ്ങള്‍ തന്നാല്‍ ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് പരലോകത്ത് വെച്ച് ഭാഗിച്ചുകൊടുക്കേണ്ടിവരുമെന്നും.


 അതിനാല്‍ ആഹാരപാനീയങ്ങളിലും സമ്പാദ്യങ്ങളിലും നിഷിദ്ധത്തിന്റെ നേരിയ അംശംപോലുമില്ലെന്നും പൂര്‍ണമായും അനുവദനീയമായവയാണെന്നും ഉറപ്പ് വരുത്താന്‍ കുടുംബത്തിലെ എല്ലാവരും ശ്രദ്ധയും സൂക്ഷ്മതയും നിഷ്‌കര്‍ഷയും പുലര്‍ത്തണം. നിഷിദ്ധം കഴിച്ചും ധരിച്ചും വളരുന്നവര്‍ കുറ്റവാളികളായിരിക്കുമെന്ന പ്രവാചകാധ്യാപനം മറക്കാവതല്ല...


 സമ്പാദിക്കുന്നതിലെന്നപോലെ കൈവശം വെക്കുന്നതിലും ചെലവഴിക്കുന്നതിലും ഇസ്‌ലാമിക മര്യാദകളും നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളും പൂര്‍ണമായും പാലിക്കണം. പിശുക്കും ധൂര്‍ത്തും ദുര്‍വ്യയവും ഒട്ടും സംഭവിക്കാവതല്ല... പിശുക്കിനേക്കാള്‍ ഇന്ന് സമൂഹത്തെ ബാധിച്ച ഗുരുതരമായ വിപത്ത് ധൂര്‍ത്തും ദുര്‍വ്യയവുമാണ്. തിന്നുമ്പോഴും കുടിക്കുമ്പോഴും പരിധി ലംഘിക്കരുതെന്നും (7:31) ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരന്മാരാണെന്നും (17:26,27) പിശുക്കും ലുബ്ധും കാണിക്കാതെ മിതവ്യയം നടത്തുന്നവരാണ് സച്ചരിതരായ ദൈവദാസന്മാരെന്നും (25:67) ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. ഒഴുകുന്ന പുഴയില്‍ നിന്നു വുളൂ എടുക്കുമ്പോള്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്ന് പ്രവാചകന്‍ ﷺ നിഷ്‌കര്‍ഷിക്കുന്നു...


 കടയില്‍ കാണുന്നതെല്ലാം വീട്ടില്‍ വേണ്ടതാണെന്ന് തോന്നുക സ്വഭാവികമാണ്. കമ്പോള സംസ്‌കാരത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് കുതറിമാറാനോ ഭോഗതൃഷ്ണക്ക് തടയിയാനോ ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കാണുന്നതൊക്കെ കിട്ടണമെന്ന് ഏറെപേരും കൊതിക്കുന്നു...


 വ്യക്തമായ ആസൂത്രണത്തോടെ നീങ്ങിയാല്‍ സാമ്പത്തിക അച്ചടക്കവും ആസൂത്രണവും നടത്താനും ഭദ്രത കൈവരിക്കാനും കഴിയും. മനുഷ്യന്റെ നിലനില്‍പിന് ആധാരമായാണ് ഖുര്‍ആന്‍ സമ്പത്തിനെ കാണുന്നതെന്ന വസ്തുത വിസ്മരിക്കാവതല്ല... (4:5)