മിക്ക സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും അവരുടേതായ തനതായ രീതിയുണ്ട്...
ഇസ്‌ലാം എന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവാന്‍ പ്രോത്സാഹിപ്പിക്കുന്ന മതമാണ്...
നബി ﷺ മന:പൂര്‍വ്വം ജൂതന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്തമാവാന്‍ വേണ്ടി വേറിട്ട രീതിയില്‍ മുടി ചീകാറുണ്ടായിരുന്നു.
അതുപോലെ നമ്മള്‍ നമ്മുടെ മക്കളില്‍ നല്ല രീതിയില്‍ ഉള്ള ഇസ്‌ലാമിക വസ്ത്രധാരണം വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കണം.
പുറമേ മുസ്‌ലിം നാമധാരി ആയത് കൊണ്ട് മാത്രമായില്ല. അവരെ ഇസ്‌ലാമിക വസ്ത്രധാരണ രീതി ശീലിപ്പിക്കുകയും വേണം...
നമ്മുടെ മക്കളെ ഇസ്‌ലാമിക വസ്ത്രം ശീലിപ്പിക്കാന്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്:
1) മക്കള്‍ക്ക് സ്വഹാബിമാരുടെ കഥകള്‍ പറഞ്ഞു കൊടുക്കുകയും അവര്‍ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്നും, ഇസ്‌ലാമിന് വേണ്ടി അവര്‍ നടത്തിയ ത്യാഗ പരിശ്രമങ്ങളെക്കുറിച്ചും പഠിപ്പിച്ചു കൊടുക്കുക.
2) ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കുന്നതില്‍ അഭിമാനിക്കുകയും അവ വൃത്തിയും വെടിപ്പോടും കൂടി കൊണ്ട് നടക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
3) സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമിടയില്‍ ആയിരിക്കുമ്പോള്‍ ഇസ്‌ലാമികമായ വസ്ത്രധാരണം സ്വീകരിക്കുന്നതില്‍ ശ്രദ്ധിക്കുകയും നിങ്ങളുടെ മക്കള്‍ അത് കാണുന്നതില്‍ സന്തോഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
4) വെള്ളിയാഴ്ചകളില്‍ ഇസ്‌ലാമിക വസ്ത്രം ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പറ്റുമെങ്കില്‍ പള്ളിയില്‍ കൊണ്ട് പോയി മറ്റുള്ളവരും അവരെ പോലെ ഇസ്‌ലാമിക വസ്ത്രം ധരിച്ചു നടക്കുന്നത് കാണിച്ചു കൊടുക്കുക.
5) നബി ﷺ ചര്യ അനുസരിച്ച് വസ്ത്രം ധരിക്കുന്നതിനു നിങ്ങള്‍ അവരെ സ്തുതിക്കുകയും സമ്മാനിക്കുകയും ചെയ്യുക.
6) ”മാശാ അല്ലാഹ്, ശുഭ്ര വസ്ത്രത്തില്‍ നീ എന്ത് സുന്ദരനായിരിക്കുന്നു.” കുഞ്ഞു മക്കളെ അവരുടെ വസ്ത്രങ്ങളില്‍ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നു ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുക. നിങ്ങളുടെ മക്കള്‍ക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം നല്‍കുക. ഇസ്‌ലാമിക വസ്ത്രം ആണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മുസ്‌ലി വസ്ത്രധാരണ രീതികള്‍ (തൊപ്പി, അബായ) ശീലിക്കാന്‍ കുട്ടികള്‍ മടിച്ചാല്‍ വിഷമിക്കാതിരിക്കുക. പകരം, മറ്റു ഇസ്‌ലാമിക വസ്ത്രങ്ങള്‍ ധരിക്കാന്‍ അവരെ പ്രേരിപ്പിക്കുക.
7) ഇസ്‌ലാമിക വസ്ത്രധാരണം പിന്‍പറ്റുമ്പോള്‍ അവര്‍ക്ക് ലഭിക്കാവുന്ന പ്രതിഫലങ്ങളെ അവരെ ഓര്‍മിപ്പിക്കുക.
വസ്ത്രധാരണം നിങ്ങളുടെ മക്കള്‍ക്ക് ഒരു രസമാക്കി മാറ്റുകയും ഇതിലേക്ക് ഇസ്‌ലാമിക വസ്ത്രധാരണ രീതിയെ ചേര്‍ത്തു വെക്കുകയും ചെയ്യുക.
8) പ്രവാചകനും (ﷺ) സ്വഹാബികളും അടങ്ങുന്ന മഹത്വുക്കള്‍ ധരിച്ചിരുന്ന അതേ രീതിയില്‍ ആണ് നിങ്ങളുടെ മക്കളും വസ്ത്രം ധരിക്കുന്നതെന്ന് അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കണം.
9) നിങ്ങളുടെ കുട്ടി അവന്റെ കുടുംബത്തേയും സമപ്രായക്കാരേയും ഇസ്‌ലാമിക വസ്ത്രരീതിയില്‍ വസ്ത്രം ധരിച്ചു കാണുമ്പോള്‍ അവന്‍ അഭിമാനം കൊള്ളുകയും അത് അവന് സ്വാഭാവികമായി തോന്നുകയും ചെയ്യും.
റഹ്‌മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ജീവിതം നയിക്കാൻ നാം ഏവർക്കും നാഥൻ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ