മയ്യിത്തിനെ നിന്ദിക്കും വിധം സംസാരിച്ചതിന്റെ പേരില്‍ പൂര്‍വകാലത്തു നടന്ന പ്രമാദമായ ഒരു സംഭവം ഇപ്രകാരമാണ്. മദീനയിലാണ് ആശ്ചര്യ ജനകമായ സംഭവം നടക്കുന്നത്...
സ്ഥിരമായി മയ്യിത്തു കുളിപ്പിക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ഒരു സ്ത്രീയുടെ മയ്യിത്തു കുളിപ്പിക്കുന്നതിനിടയ്ക്ക് അവളുടെ കൈ മയ്യിത്തിന്റെ ഗുഹ്യസ്ഥാനത്ത് ഒട്ടിപ്പിടിച്ചു. എത്ര ശ്രമിച്ചിട്ടും വേര്‍പെടുത്താനായില്ല. മുറിച്ചു മാറ്റുകയല്ലാതെ നിവൃത്തിയില്ലെന്ന നില വന്നു. സ്ത്രീയുടെ കൈ മുറിക്കണോ മയ്യിത്തിന്റെ അവയവം മുറിക്കണോ എന്നായി പിന്നെ ചര്‍ച്ച. പണ്ഢിതന്മാര്‍ക്കു യോജിപ്പിലെത്താനായില്ല. യുഗപ്രഭാവനായ ഇമാം മാലിക് (റ) മദീനയിലുള്ള കാലമായിരുന്നു. വിഷയം മഹാനവര്‍കളുടെ പരിഗണനയ്ക്കു വന്നു. വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം അവിടുന്ന് അന്വേഷിച്ചു. കുളിപ്പിക്കുന്നതിനിടയില്‍ സ്ത്രീ മയ്യിത്തിനെക്കുറിച്ച് വല്ല ദൂഷ്യവും പറഞ്ഞോ? സ്ത്രീയോട് ഇക്കാര്യം അന്വേഷിച്ചു. അവള്‍ സത്യം പറഞ്ഞു. കുളിപ്പിക്കുന്നതിനിടയില്‍ ഗുഹ്യഭാഗം കഴുകുമ്പോള്‍, അല്ലാഹുവിനു ഒട്ടേറെ തെറ്റുകള്‍ ചെയ്ത അവയവമാണിതെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അപവാദം പറഞ്ഞതിനു സ്ത്രീയെ ശിക്ഷിക്കാന്‍ ഇമാം നിര്‍ദ്ദേശിച്ചു. എണ്‍പത് ചാട്ടവാര്‍ പ്രഹരമായിരുന്നു ശിക്ഷ. പ്രഹരം പൂര്‍ത്തിയായതോടെ ഒട്ടിപ്പിടിച്ച കൈ വേര്‍പെട്ടു. മുഗ്നി 1/358 ല്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട്...